Pages

Tuesday, August 18, 2015

10 FORMER SERVICE CHIEFS WRITE TO PRIME MINISTER ON ONERANK ONE PENSION

10 FORMER SERVICE CHIEFS WRITE TO PRIME MINISTER ON ONERANK ONE PENSION
ഒരേ റാങ്ക്, ഒരേ പെൻഷൻ: പ്രധാനമന്ത്രിക്ക് മുൻ സേനാ മേധാവികളുടെ കത്ത്
Ten former service chiefs have written to Prime Minister Narendra Modi on One Rank One Pension or OROP, even as two retired Armymen began an indefinite hunger strike at Delhi's Jantar Mantar in protest against the delay in implementing the scheme for pension parity.Col Pushpinder Singh (retd) of the 3 Grenadiers and Havilder Major Singh (retd) of 3 Sikh Light Infantry have spurned all requests to reconsider their "fast-unto-death."In an open letter to the PM, meanwhile, seven former Army chiefs, two former Air Force chiefs and a former Naval chief have said they are, "deeply perturbed and distressed" by the "highhanded police action" on protesting veterans at Jantar Mantar on the eve of Independence Day, during a drive to clear the area of protesters.
 "We unequivocally condemn the action by the Police and urge the Governmentinvest investigate and take immediate action," the former chiefs said."This indiscretion on the part of the Police has seriously impacted the pride and morale of all ranks of the three Services and the Veterans," the chiefs wrote, adding, "Their dignity and pride today stand scarred and is a cause for serious concern."They also regretted that the Prime Minister had not announced the implementation of OROP in his address to the nation on Independence Day.At Jantar Mantar, the two veterans on hunger strike said they were forced to escalate matters after PM Modi failed to announce OROP in his speech. "It was a demoralising factor for us," said Col Singh.
Defence Minister Manohar Parrikar yesterday asked the veterans for four to five days more for a final resolution of OROP, said to be stuck on when the scheme should be implemented from. The ex-serviceman now want a meeting with PM Modi.For two decades, ex-servicemen have demanded the same pension as people of the same rank retiring now. At present, an officer who retired many years ago is paid far less than someone of junior rank retiring now.
      ഒരേ റാങ്ക്, ഒരേ പെൻഷൻ പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുൻ സേനാ മേധാവികളുടെ കത്ത്.മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പദ്ധതി പ്രഖ്യാപിക്കാത്തതിൽ അമർഷം രേഖപ്പെടുത്തിയാണു കര, വ്യോമ, നാവിക സേനകളിലെ പത്തു മുൻ മേധാവികൾ കത്തയച്ചത്. ഇതിനിടെ, പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചു തലസ്ഥാന നഗരിയിൽ രണ്ടു വിമുക്ത ഭടൻമാർ മരണം വരെ നിരാഹാരം ആരംഭിച്ചു. കരസേനാ മുൻ മേധാവികളായ വി.എൻ. ശർമ, ശങ്കർ റോയ് ചൗധരി, എസ്. പദ്മനാഭൻ, എൻ.സി. വിജ്, ജെ.ജെ. സിങ്, ദീപക് കപൂർ, ബിക്രം സിങ്, നാവികസേന മുൻ ചീഫ് അഡ്മിറൽ മാധവേന്ദ്ര സിങ്, വ്യോമസേനാ മേധാവികളായിരുന്ന എൻ.സി. സുരി, എസ്.പി. ത്യാഗി എന്നിവർ ഒപ്പിട്ട കത്താണു മോദിക്ക് അയച്ചത്.
  പദ്ധതി നടപ്പാക്കാൻ വൈകുന്നതു വിമുക്ത ഭടൻമാരെ അപമാനിക്കലാണെന്നു കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തിനു വേണ്ടി ആത്മസമർപ്പണം നടത്തിയ ഭടൻമാരോടു കാട്ടുന്ന അവഗണന നിരാശാജനകമാണ്. കാലാകാലങ്ങളിൽ രാഷ്ട്രീയ നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ വിശ്വസിച്ചതിനാലാണ് ഇത്രയും നാൾ തങ്ങൾ പ്രധാനമന്ത്രിയെ സമീപിക്കാതിരുന്നത്. സേനാ പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തി, മുൻ പ്രതിരോധ മന്ത്രി 2014 ഫെബ്രുവരിയിൽ പെൻഷൻ പദ്ധതിക്കായി 8300 കോടി രൂപയുടെ പാക്കേജിന് അംഗീകാരം നൽകിയിരുന്നു. പദ്ധതിക്ക് അന്തിമ അംഗീകാരം നൽകി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദിയിൽ നിന്നു പ്രഖ്യാപനമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല. പദ്ധതിക്കു സാങ്കേതിക തടസ്സങ്ങളുണ്ടെന്ന വാദം അംഗീകരിക്കാനാവില്ല – കത്തിൽ വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തലേന്നു തലസ്ഥാന നഗരിയിലെ സമരകേന്ദ്രമായ ജന്തർ മന്തറിൽ വിമുക്ത ഭടൻമാരെ മർദിച്ച ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സേനാ മേധാവികൾ ആവശ്യപ്പെട്ടു. റിട്ട. കേണൽ പുഷ്പേന്ദർ സിങ്, റിട്ട. ഹവീൽദാർ മേജർ സിങ് എന്നിവരാണു ജന്തർ മന്തറിൽ മരണം വരെ നിരാഹാരം ആരംഭിച്ചത്. യുണൈറ്റഡ് ഫ്രണ്ട് ഓഫ് എക്സ് സർവീസ്മെൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ 64 ദിവസമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് നിരാഹാരം. വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നു സംഘടനാ വക്താവ് റിട്ട. കേണൽ അനിൽ കൗൾ വ്യക്തമാക്കി.
Prof.John Kurakar

No comments: