ഇന്ത്യാക്കാരനാകാനാണ് ശ്രമിക്കേണ്ടത്-
ഇംഗ്ലീഷുകാരനാകാനല്ല
ഇംഗ്ലീഷുകാരനാകാനല്ല
നോയിഡ:ഇംഗ്ലീഷുകാരനാകാന്‍ ശ്രമിക്കരുതെന്നും ആവശ്യഘട്ടത്തില്‍ മാത്രമേ ഇംഗ്ലീഷ് സംസാരിക്കാവൂവെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു രാജ്‌നാഥിന്റെ ഉപദേശം. ഇംഗ്ലീഷുകാരനാകാനല്ല, ഇന്ത്യക്കാരനാകാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മിക്കവരും കരുതുന്നത് താന്‍ ഒരു ഇംഗ്ലീഷ് വിരോധിയാണെന്നാണ്. അത് ശരിയല്ല. ആവശ്യമുള്ളപ്പോള്‍ മാത്രമേ ഒരാള്‍ ഇംഗ്ലീഷ് സംസാരിക്കാവൂ. ഒരാള്‍ക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ അറിയാമെന്നത് കൊണ്ട് അയാള്‍ക്ക് എല്ലാം അറിയണമെന്നില്ല. ഹിന്ദിയില്‍ അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിലാണ് രാജ്‌നാഥ് ഇംഗ്ലീഷിനോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
Prof. John Kurakar
No comments:
Post a Comment