സോളാര്‍ പാനല്‍ വേണ്ട; പ്രകാശംകൊണ്ട് ചാര്ജുചെയ്യാവുന്ന ബാറ്ററിയുമായി മലയാളി ഗവേഷകന്‍ ഡോ.മുസ്തഫ
ജോസഫ് ആന്റണി
ഡോ.മുസ്തഫ ഒ.ടി. |
സോളാര്‍ പാനലിന്റെ സഹായമില്ലാതെ
പ്രകാശംകൊണ്ട് ചാര്‍ജ് ചെയ്യാവുന്ന
ബാറ്ററിയെക്കുറിച്ച് ആലോചിച്ചു നോക്കൂ. ബാറ്ററിരംഗത്ത്
അത് പുത്തന്‍ വിപ്ലവം
സൃഷ്ടിക്കുമെന്നതില്‍ സംശയം വേണ്ട. മലയാളി
ഗവേഷകനായ ഡോ.മുസ്തഫ
ഒ.ടി. നടത്തിയ
കണ്ടെത്തല്‍ ബാറ്ററി വിപ്ലവത്തിന് തിരികൊളുത്തിയേക്കാം.പ്രകാശം തട്ടുമ്പോള്‍ 30 സെക്കന്‍ഡുകൊണ്ട് സ്വയംചാര്‍ജ്
ചെയ്യപ്പെടുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന
നൂതന ബാറ്ററിയാണ് ഡോ.മുസ്തഫയും സംഘവും വികസിപ്പിച്ചത്.
'ഫോട്ടോ ബാറ്ററി'യെന്ന് പേരിട്ടിട്ടുള്ള
ഈ സങ്കേതം, സൂര്യപ്രകാശമുള്‍പ്പടെ ഏത് പ്രകാശസ്രോതസ്സില്‍നിന്നും സുരക്ഷിതമായി ഊര്‍ജമുത്പാദിപ്പിക്കാന്‍ വഴി തുറക്കുന്നു.
സാധാരണ ബാറ്ററികളില്‍ സോഡിയം, ലിഥിയം എന്നീ
ലോഹങ്ങള്‍ തീവ്രമായ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടാറാണ് പതിവ്. പരിസ്ഥിതി
മലിനീകരണത്തിന് ഇത് കാരണമാകുന്നു.
മാത്രമല്ല, ഈ ലോഹങ്ങള്‍
രാസപ്രവര്‍ത്തനവേളയില്‍ സ്വയംനശിക്കുകയും ചെയ്യും. അതിനാല്‍ ബാറ്ററിക്ക്
ആയുസ്സ് കുറയുന്നു. ഇത്തരം പ്രശ്‌നങ്ങളൊന്നും പുതിയ ബാറ്ററിക്കില്ല. പ്രകാശം
പതിക്കുമ്പോള്‍ ഇലക്ട്രോണുകള്‍ പുറപ്പെടുവിക്കുന്ന ടൈറ്റാനിയം നൈട്രൈഡ് ആണ്
പുതിയ ബാറ്ററിയുടെ ധനഇലക്ട്രോഡ് (ആനോഡ്) ആയി ഡോ.മുസ്തഫയും സംഘവും ഉപയോഗിച്ചത്.
'തുരുമ്പിക്കലൊഴിവാക്കാന്‍ മറ്റ് വസ്തുക്കള്‍ക്ക്
മേല്‍ പൂശുന്ന രാസവസ്തുവാണ് ടൈറ്റാനിയം
നൈട്രൈഡ്. ഡയമണ്ട് കഴിഞ്ഞാല്‍ ഏറ്റവും
കാഠിന്യമേറിയ വസ്തുവും ഇതാണ്'-ഡ.മുസ്തഫ അറിയിച്ചു. 'ഇലക്ട്രോലൈറ്റുമായി
ഇത് രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുകയേ ഇല്ല. അതിനാല്‍
ഇത് നശിക്കാതെ റെക്കാലം
നിലനില്‍ക്കും'.
ചെറിയ വെളിച്ചത്തില്‍ പോലും ചാര്‍ജ്
ചെയ്യപ്പെടുന്ന ഫോട്ടോ ബാറ്ററികൊണ്ട് എല്‍.ഇ.ഡി.ലൈറ്റുകള്‍ കത്തിക്കാമെന്നും ചെറുഫാനുകള്‍
കറക്കാമെന്നും ഗവേഷകര്‍ തെളിയിച്ചു. സോളാര്‍
സെല്ലുകളെ അപേക്ഷിച്ച് ചെലവു കുറഞ്ഞതും പരിസ്ഥിതി
സൗഹൃദവുമായ ബാറ്ററികള്‍ ഭാവിയില്‍ നിര്‍മിക്കാന്‍
വഴി തുറക്കുന്നതാണ് ഈ
മുന്നേറ്റം (കടപ്പാട്: ഡോ.എ.സുജിത്, അസിസ്റ്റന്റ് പ്രൊഫസര്‍,
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്
കെമിസ്ട്രി, നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്
ഓഫ് ടെക്‌നോജി,
കോഴിക്കോട്).
Prof. John Kurakar
No comments:
Post a Comment