Pages

Tuesday, July 28, 2015

A.P.J ABDUL KALAM- A MAN WHO IGNITED A BILLION MINDS



ഡോ .പി.ജെ അബ്ദുൽ കലാം - ഇന്ത്യന് യുവത്വത്തെ സ്വാധീനിച്ച  വ്യക്തി
ഗാന്ധിജിയ്ക്കും ചാച്ചാജിയും ശേഷം ഭാരതത്തിലെ കുട്ടികളെയും യുവജനങ്ങളെയും ഇത്രയധികം  സ്വാധീനച്ച   മറ്റൊരു വ്യക്തി
ഉണ്ടായിട്ടില്ല.സാധാരണക്കാരിൽ സാധാരണക്കാരനായ് ജീവിച്ചു. സാമ്പത്തികമായ് ഒന്നും വഴിവിട്ടു നേടിയില്ല. യഥാർത്ഥ ഭാരതീയനായി ജാതിമത ചിന്തകൾക്കപ്പുറം ജീവിച്ചുകാണിച്ച മനുഷ്യസ്നേഹിയാണ് അബ്ദുൽ കലാം.തിരുവനന്തപുരവുമായി അഭേദ്യമായ ബന്ധമാണ് അബ്ദുൽ കലാമിന് ഉണ്ടായിരുന്നത്. തുമ്പയിലെ വിഎസ്എസ്‌സിയില് ശാസ്ത്രഞ്ജനായി സേവനമനുഷ്ടിക്കുമ്പോള് തുടങ്ങിയതാണ്, കലാമിന്റെ മലയാളിയുമായുള്ള ആത്മബന്ധം. കലാമിന്റെ പ്രിയപ്പെട്ട ഗുരുവായൂരപ്പന് ഹോട്ടൽ  തിരുവനന്തപുരത്ത്  ഗാന്ധാരിയമ്മന് കോവിലുനു സമീപത്തുണ്ട് .
മുന് രാഷ്ട്രി പതി ഡോ എപിജെ അബ്ദുാള് കലാമിന്റെ ജീവിതസന്ദേശങ്ങള് സ്വാധീനിക്കുന്ന ഒരു കുട്ടിയുടെ കഥ പറഞ്ഞ ചിത്രമാണ് 'ഐ ആം കലാം'.  നില മധബ് പാണ്ഡെയാണ് ഐ ആം കലാം സംവിധാനം ചെയ്തഥത്. ഹര്ഷ്മ മേയര് എന്ന കുട്ടി ആണ് ചിത്രത്തില് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.  ഹുസൈന് സാദ് എന്ന കുട്ടിയും ചിത്രത്തില് പ്രധാനവേഷത്തിലുണ്ടായിരുന്നു.രാജസ്ഥാനി ബാലനായ പന്ത്രണ്ടു വയസ്സുകാരന് ചോട്ടുവിന് എപിജെ അബ്ദുരള് കലാമിന്റെ ജീവിതം പ്രചോദനമാകുന്നതാണ് ഐ ആം കലാം എന്ന സിനിമയുടെ പ്രമേയം. രാഷ്ട്രയപതിയുടെ പ്രസംഗം കേട്ട  ചോട്ടു പിന്നീട് തന്റെ പേര് കലാം എന്നാക്കി മാറ്റുകയും ചെയ്യുന്നു. ഹര്ഷ്ന മേയര് ആണ് ചോട്ടുവിനെ അവതരിപ്പിച്ചത്. ചോട്ടുവായുള്ള അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്ഡ്ത 2011ല് ഹര്ഷ്ു മേയര്ക്ക്  ലഭിച്ചിരുന്നു. സ്‌മൈല് ഫൗണ്ടേഷന് നിര്മ്മി ച്ച ചിത്രം ദില്ലിയില് കലാമിന്റെ വസതിയില് പ്രദര്ശി പ്പിച്ചിരുന്നു. നിരവധി രാജ്യാന്തര അവാര്ഡുികളും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
മുന് രാഷ്ട്രപതി എ.പി.ജെ അബ്ദുൽ  കലാം എന്നും ഇന്ത്യന് യുവത്വത്തെ സ്വാധീനിച്ച  വ്യക്തിയാണ്. മികച്ച പ്രഭാഷകന് എന്ന നിലയില് കലാം യുവ മനസ്സുകളെ എന്നും ആവേശം കൊള്ളിച്ചിട്ടുണ്ട്. വിശ്രമം ഇല്ലാതെ താന് നേടിയ അറിവുകള് യുവാക്കള്ക്കും വിദ്യാര്ത്ഥികള്ക്കും പകര്ന്നു നല്കുവാന് കലാം ശ്രമിച്ചു.അതിൽ വിജയിച്ചു .താരതമ്യപ്പെടുത്തുവാന്പോലും ആരുമില്ലാത്തവിധം വ്യത്യസ്ഥമായ ജീവിത, പ്രവര്ത്തന ശൈലിയിലൂടെ സാധാരണ പൗരന്മാരുടെ ഹൃദയം കവര്ന്ന മഹാനുഭാവനാണ് അബ്ദുൽ  കലാം. അദ്ദേഹം അവസാനം  പ്രഭാഷണം നടത്തിയ വിഷയം, ജീവല്സ്വമായ ഭൂമി (Livable Planet)എന്ന വിഷയമായിരുന്നു. മനുഷ്യന്റെ ദുഷ്ടതയും, ചൂഷണവും അത്യാഗ്രവും മൂലം ഓരോ ദിവസവും ജീവന് അസാദ്ധ്യമായിത്തീര്ന്നുകൊണ്ടിരിക്കുന്ന ഈ ഭൂമിയും പരിസ്ഥിതിയും അദ്ദേഹത്തിന് എന്നും വേദനയായിരുന്നു... തന്റെ ജീവിതോദ്ദേശം സഫലമായി പൂര്ത്തിയാക്കിയ അദ്ദേഹം, പ്രതീക്ഷിക്കാത്ത സമയത്ത് കളങ്കിതമായ ഈ ഭൂമിയില് നിന്നും അകളങ്കിതമായ ഒരു ലോകത്തേക്ക് പോയിരിക്കുന്നു. അദ്ദേഹത്തിന് ആദരവ് പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്ഗ്ഗം, അന്ത്യ നിമിഷത്തിലും അദ്ദേഹം നല്കിയ സന്ദേശം പോലെ ഈ ഭൂമിയെയും, ഇതിലെ പരിസ്ഥിതതിയേയും, നമ്മുടെ വരും തലമുറകള്ക്കും 'ജീവല്സാദ്ധ്യ'മായ (Livable) വിധത്തില് നിലനിര്ത്തുക എന്നതാണ്.
എ.പി.ജെ അബ്ദുൾ കലാം 1931 ഒക്ടോബറില് തമിഴ് നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. തിരുച്ചി സെയ്ന്റ് ജോസഫ് കോളേജില് നിന്ന് ശാസ്ത്രത്തിലും മദ്രാസിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില് നിന്ന് ഏയറനോട്ടിക്കല് എഞ്ചിനീയറിങ്ങിലും ബിരുദം നേടി. 1964 ല് ഐ.സ്.ആര്.ഒ യില് ചേര്ന്നു. കുറച്ചുകാലം തുമ്പയിലെ ഇക്വറ്റോറിയല് റോക്കറ്റ് വിഭാഗം തലവനായിരുന്നു. 1973 ല് എസ്.എല്.വി. പ്രെജക്റ്റ് ഡയറക്ടറായി. ബഹിരാകാശ വിഭാഗത്തില് നിന്ന് 1981 മധ്യത്തോടെ സൈനിക മേഖലയിലേക്കുമാറി. ദേശീയ ഭൂതല മിസൈല് നിര്മിക്കാന് യത്നിക്കുന്ന ഹൈദരാബാദിലെ Defence Research Development Organisation (D.R.D.O) ഡയറക്ടറായി. റോക്കറ്റ് രൂപകല്പന ചെയ്യുന്നതിലും പ്രാഗല്ഭ്യം തെളിയിച്ചു. ഡി.ആര്.ഡി.ഒ ഡയറക്ടറെന്ന നിലയില് സംയോജിത മിസൈല് വികസന പദ്ധതിയുടെ മേല്നോട്ടം വഹിക്കുമ്പോഴാണ് 'അഗ്നി' മിസൈലിനുപിന്നില് മറ്റു 400 ഓളം ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ പ്രവര്ത്തിക്കാനവസരം ലഭിച്ചത്. 1989 മേയില് 'അഗ്നി' വിജയകരമായി പരീക്ഷിച്ചു.
മിസൈല് സാങ്കേതികവിദ്യയില് അദ്ദേഹത്തിന്റെ സംഭാവനകള് കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈല് മനുഷ്യന് എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുല്കലാം നല്കിയ സംഭാവനകള് വിലമതിക്കാനാവാത്തതാണ്. പൊഖ്റാന് അണ്വായുധ പരീക്ഷണത്തിനു പിന്നില് സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
രാമേശ്വരത്തെസാധാരണ  കുടുംബത്തില് ജനിച്ച അബ്ദുല് കലാം വിജയത്തിന്റെ പടവുകള് കയറിയത് കേരളത്തില് വെച്ചായിരുന്നു. ഇന്ത്യന് ഉപഗ്രഹ വിക്ഷേപണവാഹനം യാഥാര്ഥ്യമാക്കിയത് അബ്ദുല് കലാമാണ്. പ്രതികൂലസാഹചര്യങ്ങള് പലതും തരണംചെയ്താണ് കലാം തന്നെ അതിന്റെ മാതൃക തയ്യാറാക്കിയത്. 2002ല് ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില് ഷിലോങ്ങിലെയും അഹമദാബാദിലെയു ഇന്ത്യന് ഇന്സ്റ്റിറ്റിയുട്ടൂട്ട് ഓഫ് മാനേജ്മെന്റെുകളില് വിസിറ്റിങ്ങ് പ്രൊഫസറായും തിരുവന്തപുരത്തെ ഇന്ത്യന് ഇന്സ്റ്റിറ്റിയുട്ടൂട്ട് ഓഫ് സ്പെയ്സ് ആന്റ് ടെക്നോളജിയില് ചാന്സലറായും പ്രവര്ത്തിക്കുകയായിരുന്നു .. മുപ്പതോളം സര്വ്വകലാശാലകളില് നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സര്ക്കാര് രാജ്യത്തെ പരമോന്നത സിവിലിയന് ബഹുമതികള് നല്കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ല് പദ്മഭൂഷണ്, 1990ല് പദ്മവിഭൂഷണ്, 1997ല് ഭാരത രത്ന എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യന് രാഷ്ട്രപതി എന്ന പ്രത്യേകത അബ്ദുല് കലാമിനുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്. ഇതു കൂടാതെ യുദ്ധ വിമാനത്തില് യാത്ര ചെയ്ത ഇന്ത്യന് സര്വ്വ സൈന്യാധിപന്, അസംബ്ലി തിരഞ്ഞെടുപ്പില് വോട്ടുചെയ്ത ആദ്യ പ്രസിഡന്റ്, എന്നീ വിശേഷണങ്ങളും അദ്ദേഹത്തിനു മാത്രം സ്വന്തമാണ്.
അബ്ദുൽ കാലം തൻറെ ഫെയ്സ് ബുക്ക് പേജിൽ എഴുതിയ കുറച്ചു വരികൾ ഹൃദയസ്പർശിയാണ് "എന്റെ കുട്ടിക്കാലത്ത് എല്ലാവരെയും പോലെ ഞങ്ങളുടെ അമ്മ തന്നെയായിരുന്നു ഞങ്ങൾക്ക് ഭക്ഷണം പാകം ചെയ്തിരുന്നത്. വളരെ കഠിനമായി ജോലി ചെയ്തിരുന്ന ഒരു ദിവസം അത്താഴത്തിനു അമ്മ ഞങ്ങൾക്ക് വേണ്ടി റൊട്ടി യുണ്ടാക്കി.സബ്ജിയുടെ കൂടെ അച്ഛന്റെയും എന്റെയും മുന്നിലെ പാത്രത്തിലേക്ക് വെച്ച റൊട്ടി പൂർണമായും കരിഞ്ഞിട്ടുണ്ടായിരുന്നു. അച്ഛൻ അത് ശ്രദ്ധിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ അത് കഴിക്കുകയും എന്നോട് സ്കൂളിലെ വിവരങ്ങൾ തിരക്കുകയും മാത്രം ചെയ്തു. കുറച്ചു കഴിഞ്ഞു റൊട്ടി കരിഞ്ഞു പോയതിൽ അമ്മ അച്ഛനോട ക്ഷമ ചോദിക്കുന്നത് കേട്ടു ഞാൻ. അതിനെനിക്ക് കരിഞ്ഞ റൊട്ടി ഒരുപാട് ഇഷ്ടമാണല്ലോ എന്ന അച്ഛന്റെ മറുപടി ഇന്നുമെനിക്ക് മറക്കാൻ കഴിയുന്നില്ല. രാത്രി വൈകീട്ട് വല്ലാത്ത സ്നേഹത്തോടെ അച്ഛനെ ചുംബിക്കാൻ വേണ്ടി ഞാൻ അച്ഛന്റെ അടുത്ത് ചെന്നു. ശരിക്കും അച്ഛന് കരിഞ്ഞ റൊട്ടി ഇഷ്ടമായിരുന്നോയെന്നു ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു നിന്റെ അമ്മയിന്നു പകൽ മുഴുവൻ ജോലി ചെയ്യുകയായിരുന്നു. അവൾ വളരെ ക്ഷീണിതയാണ്. ഒരു കരിഞ്ഞ റൊട്ടി ഒരാളെയും അധികം വിഷമിപ്പിക്കില്ല എന്നാൽ കടുത്ത വാക്ക് മറ്റുള്ളവരെ വിഷമിപ്പിക്കുകയും ചെയ്യും. ജീവിതം എന്നത് അപൂർണരായ ആളുകളും അപൂർണമായ കാര്യങ്ങളും നിറഞ്ഞതാണ്. ഞാനും വളരെ മികച്ചു നിൽക്കുന്നവനൊ എല്ലാ കാര്യങ്ങളും അറിയുന്നവനുമോ അല്ല. വാർഷികങ്ങളും ജന്മ ദിനങ്ങളും മറന്നു പോവുന്നു. ഇത്രയും കാലത്തെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ചത് എല്ലാവരെയും അവരുടെ കുറ്റങ്ങൾ അറിഞ്ഞു തന്നെ ഉൾകൊള്ളാനും ബന്ധങ്ങൾ ആഘോഷിക്കാനുമാണ്. നിന്നെ പരിഗണി ക്കുന്നവരോട് നന്നായി മാത്രം പെരുമാറുക. പ്രിയപ്പെട്ടവരോട് എന്നും ദയാലുവായിരിക്കുക.എന്താണ് ജന്മദിനം എന്ന് ചോദ്യത്തിനു"നീ കരയുമ്പോൾ നിന്റെ അമ്മ ചിരിച്ച ദിവസം" എന്ന് പറഞ്ഞ മഹത് വ്യക്തി .. ഇന്ത്യൻ ശാസ്ത്ര ലോകത്തിന്റെ കുലപതി , യുവാക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച  ലോകം കണ്ട ഏറ്റവും മികച്ച വ്യക്തി . ഇന്ത്യന് യുവത്വത്തിനു ഒരിക്കലും മറക്കാനാവാത്ത മനുഷ്യസ്നേഹി .


പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: