Pages

Friday, June 26, 2015

SUGARCANE FARMER SUICIDE IN BANGLORE

കരിമ്പിന്റെ വിലയിടിഞ്ഞു: കൃഷിയിടത്തിന് തീയിട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
Image result for sugar caneര്‍ണാടകത്തില്‍ കരിമ്പിന്റെ വില കുത്തനെ ഇടിഞ്ഞതു കാരണം കടം പെരുകിയ കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തിന് തീയിട്ട് അതില്‍ ചാടി ആത്മഹത്യ ചെയ്തു. മണ്ഡ്യ പാണ്ഡവപുര ഗണത ഹൊസുരു സ്വദേശി നിംഗേഗൗഡ(50) ആണ് ജീവനൊടുക്കിയത്. കര്‍ണാടകത്തില്‍ കരിമ്പിന് താങ്ങുവില ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിനിടെ നടന്ന ആത്മഹത്യ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കര്‍ഷകര്‍ മണ്ഡ്യയില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. ഈ റാലിക്കിടെ മറ്റൊരു കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യക്കുശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു.

ബുധനാഴ്ച രാവിലെയാണ് നിംഗേഗൗഡ വീട്ടുകാര്‍ നോക്കിനില്‍ക്കെ മണ്ണെണ്ണയൊഴിച്ച് കൃഷിയിടത്തിന് തീയിട്ട ശേഷം അതിലേക്ക് ചാടിയത്. സ്വന്തമായുള്ള അരയേക്കര്‍ ഭൂമിയില്‍ രണ്ടു ലക്ഷം രൂപയോളം കടമെടുത്ത് ഇയാള്‍ കരിമ്പുകൃഷി ചെയ്തിരുന്നു. വിളഞ്ഞ കരിമ്പുകള്‍ വില്‍ക്കാനായി മണ്ഡ്യയിലെ കരിമ്പ് ഫാക്ടറികളെ സമീപിച്ചപ്പോള്‍ ക്വിന്റലിന് 700 രൂപ മാത്രമേ ലഭിക്കൂ എന്ന മറുപടിയാണ് ലഭിച്ചത്. നേരത്തെ കരിമ്പിന് 2,500 രൂപയോളം ലഭിച്ചിരുന്നു. വിളവെടുത്ത ശേഷം ലഭിക്കുന്ന ആദായത്തില്‍നിന്ന് കടം വീട്ടാമെന്ന് കരുതിയിരുന്ന നിംഗേഗൗഡ ഇതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. 

Prof. John Kurakar


No comments: