Pages

Tuesday, June 23, 2015

ബ്രിട്ടനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി അന്തരിച്ചു

ബ്രിട്ടനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി അന്തരിച്ചു
ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യന്‍ ഓര്‍മയായി. 412 കിലോഗ്രാം ഭാരവുമായി ജീവിച്ച 33കാരനായ കാള്‍ തോംസനാണ് തിങ്കളാഴ്ച അന്തരിച്ചത്. ദിവസം 10000 കലോറി ഊര്‍ജം ലഭിക്കുന്ന ഭക്ഷണം കഴിച്ചിരുന്നു തോംസന്‍. കെന്റിലുള്ള വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പൊലീസും ഫയര്‍ഫോഴ്സും ആംബുലന്‍സും എത്തിയാണ് മൃതദേഹം വീട്ടില്‍ നിന്ന് പുറത്തെത്.അമിതഭാരവുമായി ജീവിക്കേണ്ടി വന്ന തോംസന്റെ ജീവിതം നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ക്രമാതീതമായ ഭക്ഷണരീതിയാണ് ഭാരം 412 കിലോഗ്രാമില്‍ എത്തിച്ചതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. ഭാരക്കൂടുതലിനെ തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്ന് പുറത്ത് പോകാറുണ്ടായിരുന്നില്ല.
Prof. John Kurakar

No comments: