Pages

Saturday, April 4, 2015

EASTER WISHES

എല്ലാവർക്കും ഹൃദയം നിറഞ്ഞ
ഈസ്റ്റര്ആശംസകള്‍...



                           ''സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു. അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്‍മേല്‍ ഇരുന്നു. അവന്റെ രൂപം മിന്നല്‍പ്പിണര്‍പോലെ ആയിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും. അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്‍ക്കാര്‍ വിറപൂണ്ട് മരിച്ചവരെപ്പോലെയായി. ദൂതന്‍ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവന്‍ ഇവിടെയില്ല; താന്‍ അരുളിച്ചെയ്തതുപേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു.'' [മത്തായി :28:1-6]  ലോകത്തിന്റെ പാപങ്ങളെ ഏറ്റെടുകുവാന്‍ , പിതാവായ ദൈവം തന്റെ ഏക ജാതനായ മകനെ ലോകത്തിനു സമ്മാനിച്ചു . ലോകത്തിനു വേണ്ടി അവന്‍ കുരിശു മരണം ഏറ്റു വാങ്ങി . യുദാസിനാല്‍ ഒറ്റിപെട്ടു , കണ്ണ് മൂടപെട്ട പീലാത്തോസിന്റെ , കൈ കഴുകി ഒഴിഞ്ഞു മാറിയ ന്യായ വിധികു മുന്‍പില്‍ അവന്‍ സൊയം കുരിശു മരണം ഏറ്റു വാങ്ങി . പ്രവാചകന്മാരുടെ വാക്കു നിവര്‍ത്തി ആകുവാന്‍ അവന്‍ ഉയര്‍ത്തു എഴുനേറ്റു .ഈസ്റെര്‍ ഒരു ഓര്‍മ്മ പുതുക്കല്‍ ആണ് .. എത്ര മൂടി വെച്ചാലും ,ആരാലും കുരിശില്‍ തറക്ക പെട്ടാലും സത്യം വീണ്ടും ജനിച്ചു വരുമെന്ന ഓര്‍മ്മ പെടുത്തന്‍ ആണ് .എല്ലാ സുഹൃത്തുക്കള്‍ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ ...!!

                                         പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: