Pages

Tuesday, March 3, 2015

TRIBUTE PAID TO ALEX KURAKARAN

     അലക്സ്കുരാക്കാരൻ അന്തരിച്ചു

കൊട്ടാരക്കര കരിക്കം  പൂന്തോട്ടത്തിൽ  കുരാക്കാരൻ  കോശി ഉമ്മന്റെ പുത്രൻ  RTd  ട്രഷറി  ഓഫീസർ  അലക്സ്‌ കുരാക്കാരൻ 2015 മാർച്ച് 2 നു  അന്തരിച്ചു . 64 വയസ്സായിരുന്നു . ഭാര്യ  ആരോഗ്യ വകുപ്പിലെ  ഉദ്യോഗസ്ഥയായ  ലൈലാ  അലക്സ്‌ . അജു കുരാക്കാരൻ(അമേരിക്ക ) അജേഷ് കുരാക്കാരൻ  എന്നിവർ മക്കളാണ് . 1951 ൽ ജനിച്ച  അലക്സ്‌ കുരാക്കാരൻ കൊട്ടാരക്കര  സെന്റ്‌  ഗ്രി ഗോറിയോസ് കോളേജ് ലാണ്  വിദ്യാഭ്യാസം  പൂർത്തിയാക്കിയത്. മികച്ച  സംഘാടകൻ ,സംഘടന നേതാവ്, വാഗ്മി   എന്നി നിലകളിൽ  അറിയപെടുന്ന  വ്യക്തിയാണ് . ഐപ്പള്ളൂർ വിക്ടറി  ബാലജന സഖ്യത്തിലൂടെയാണ് സാമൂഹ്യ രംഗത്ത്  പ്രവേശിച്ചത്‌ . ദീഘകാലം  ജില്ല ട്രെഷറി ഓഫീസർ  ആയി  പ്രവർത്തിച്ച ഇദ്ദേഹം  കേരളത്തിലെ  സാംസ്ക്കാരിക  സംഘടനകളിലെ സജീവ  സാന്നിദ്ധ്യമായിരുന്നു .ആനുകാലിക  പ്രസിദ്ധീകരണങ്ങളിൽ  ഏതാനം  ചെറുകഥകളും  ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്  . കുരാക്കാരൻ വലിയവീട്ടിൽ  കുടുംബയോഗത്തിന്റെ  എക്സിക്യൂട്ടീവ്  കമ്മറ്റീ  അംഗവും  കുരാക്കാരൻ  സാംസ്ക്കാരിക  വേദി  കണ്‍വീനറും  ആയിരുന്നു . ശവസംസ്ക്കാരം  മാർച്ച്  5 നു  ഐപ്പള്ളൂർ  ശലേം  ഓർത്തഡോൿസ്‌  പള്ളിയില നടത്തും .അദ്ദേഹം  അവസാനമായി  പങ്കെടുത്ത  പൊതുപരിപാടി കുരാക്കാരൻ  കുടുംബയോഗത്തിന്റെ  45-അം  വാർഷിക സമ്മേളനമായിരുന്നു .കേരള ചരിത്രത്തെ  അടിസ്ഥാനമാകി  അദ്ദേഹം  നടത്തിയ  പ്രഭാഷണം  സദസ്സിനെ  ആകർഷിച്ചിരുന്നു.

അലക്സ്‌ കുരാക്കാരൻ  അവസാനമായി  പങ്കെടുത്ത  പൊതു പരിപാടി കുരാക്കാരൻ  വലിയവീട്ടിൽ  കുടുംബയോഗത്തിന്റെവാർഷികസമ്മേളനമായിരുന്നു . 2015 ജനുവരി  24 നു നടന്ന  യുവജന സമ്മേളനത്തിൽ  അലക്സ്‌  നടത്തിയ  പ്രസംഗത്തിൽ  നിന്ന് :-

 കുടുംബയോഗത്തിന്റെ  സമ്മേളനത്തിൽ  സംസാരിക്കാൻ  അവസരം  ലഭിച്ചത്  ഒരു ഭാഗ്യമായി  ഞാൻ  കാണുന്നു . കുടുംബത്തിന്റെ  ചരിത്രം  വളരെ  ചെറുപ്പം  മുതലേ  അറിയണമെന്ന് ആഗ്രഹിച്ച  ഓർ വ്യക്തിയാണ്  ഞാൻ . കുറവിലങ്ങാട്‌  വലിയവീട്ടിൽ ഇന്ന്  കൊട്ടാരക്കര  കിഴാക്കെതെരുവ്  വലിയവീട്ടിൽ  താമസമാക്കിയ  കുരാക്കാരൻ കുടുംബ സ്ഥാപകനായ  മാത്തന്റെ  ചരിത്രം  കൊട്ടാരക്കരയുടെ  ചരിത്രം തന്നെയാണ് . പഴയ പ്രമാണങ്ങളിലോക്കെ  ക്രാക്കാരൻ ചോന , ക്രാക്കരാൻ  ഉമ്മൻ  എന്നൊക്കെ  രേഖ പെടുത്തിയിരിക്കുന്നത്  എനിക്ക്  കാണാൻ  കഴിഞ്ഞിട്ടുണ്ട് . കുരാക്കാരൻ എന്ന പേര്  കുടുംബത്തിനു  എങ്ങനെ  ലഭിച്ചു  എന്ന്  ഞാൻ  പലപ്പോഴും  ആലോചിച്ചിട്ടുണ്ട് . കുറവിലങ്ങാട്ടു കാരൻ ലോപിച്ച്  കുരാക്കാരൻ  എന്ന്  ആയതാകാം  മെന്ന്‌ ഒരുകൂട്ടം  ചരിത്രകാരന്മാർ  അഭിപ്രായപെടുന്നു . മാത്തനു  കൊട്ടരക്കര  രാജാവ്  നൽകിയ സ്ഥാന പേരാണ്  കുരാക്കാരൻ  എന്ന്  ചില  ചരിത്രകാരൻ മാർ പറയുന്നു . കൊട്ടാരത്തിലെ  കാര്യക്കാരൻ (മാനേജര് ) ആയിരുന്ന  മാത്തനു , കാര്യക്കാരൻ  ലോപിച്ച്  കുരാക്കാരൻ  എന്ന്  ആകാനും  സാധ്യതയുണ്ട് .. കുരാക്കാരൻ കുടുംബത്തിലെ  പുതു തലമുറ  കുരാക്കാർ  എന്ന്  ഉപയോഗിക്കുന്നതിനാണ്  കൂടുതൽ  താൽപര്യം കാണിക്കുന്നത് . ഇതിനെ  കുറിച്ച്  ഞാൻ  പല   പന്ധിതരുമായി  ചര്ച്ച ചെയ്തു . കുരാക്കാരൻ , കുരാക്കാർ ഈ  രണ്ടു  പ്രയോഗവും  ശരി തന്നെയാണ് . കുരാക്കാർ  എന്ന്  ഉപയോഗിക്കുന്നതാണ്  കൂടുതൽ  നല്ലത്  എന്ന്  അവർ  പറയുകയുണ്ടായി . മലയാളത്തിൽ  ഉപയോഗിക്കുമ്പോൾ  കുരാക്കാരൻ  എന്നും  ഇംഗ്ലീഷിൽ  ഉപയോഗിക്കുമ്പോൾ  കുരാക്കാർ  എന്നുമാണ്  ശരിയായ  പ്രയോഗം . കൂടാതെ  ബഹു വചന മായി  കുരാക്കാർ  എന്നു തന്നെ  ഉപയോഗിക്കുന്നതാണ്  കൂടുതൽ  നല്ലത് . അഡ്വക്കേറ്റ്  തോമസ്‌ കുരാക്കാരനാണ്  ആധുനിക  തലമുറയിൽ കുടുംബത്തിൽ  ഏറ്റവും കൂടുതൽ   അറിയപെട്ട  വ്യക്തി  എന്നു  അലക്സ്‌  കുരാക്കാരൻ  പറഞ്ഞു . കുരാക്കാരൻ  എന്നാ പേര്  തനിക്കു  കൂടുതൽ  അംഗീകാരവും  ആദരവും  നേടി തന്നിട്ടുണ്ടെന്നു  അലക്സ്‌ കുരാക്കാരൻ  തുടർന്ന്  പാഞ്ഞു .


പ്രൊഫ്‌. ജോണ്‍ കുരാക്കാർ 








No comments: