Pages

Saturday, January 10, 2015

WORLD LAUGHTER DAY- JANUARY 10T

WORLD LAUGHTER DAY- JANUARY 10TH

ഇന്ന്ലോക ചിരിദിനം
LaughterCelebrated for the first time on 10th January 1998, world laughter day aimed to promote peace and love in the world. It was announced by founder of the worldwide Laughter Yoga movement.But as seen for today, apart from trying to develop a global consciousness of brotherhood and friendship through laughter the world laughter day becomes the key to relieve from the psychiatric disorders. Where ever there is a smile, there is a little success. As we can comprehend, psychiatric patient is most greedy for affection and love. They can only be spread through laughter and smiles.
Many different projects are organized every year on the day. Some of them are, 1000 red noses, decorate a smiley, giggle boxes, and funny literacy etc.All the religions also have a great reward for smiling to fellow people. Islam has called smiling, an un-ending charity.Every day must be a laughter day, for spreading smiles, and happiness on the faces around. Because as rightly said by Charlie Chaplin
mangalam malayalam online newspaperമാനസിക സംഘര്‍ഷങ്ങള്‍ക്കു പ്രതിരോധം തീര്‍ക്കുന്ന കൂട്ടായ്‌മകള്‍ വിപുലമാകുന്നതിനിടെ ഇന്ന്‌ ലോക ചിരിദിനം. ചിരിച്ചും ചിരിപ്പിച്ചും ദിനാചരണം വിജയിപ്പിക്കാനാണ്‌ കൂട്ടായ്‌മകളുടെ തീരുമാനം. ലാഫര്‍ ക്ലബ്‌, ലാഫര്‍ യോഗ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചിരിസംഘങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന്‌ ചിരിക്കൂട്ടായ്‌മ സംഘടിപ്പിക്കും.
സ്‌ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന സംഘം പ്രഭാതങ്ങളിലും സായന്തനങ്ങളിലും ഒത്തുചേര്‍ന്നു ചിരിച്ചുല്ലസിക്കുകയാണു രീതി. കാണുന്നവരിലേക്കും ഇതു പടരും. തുടക്കത്തില്‍ കൂട്ടായ്‌മയെ ചിരിച്ചുതള്ളിയവരില്‍ പലരും ഇപ്പോള്‍ ഇതിന്റെ ഭാഗമാണ്‌. സംസ്‌ഥാനത്ത്‌ ഇരുനൂറിലധികം ലാഫര്‍ യോഗ ക്ലബുകളാണുള്ളത്‌.
പാശ്‌ചാത്യരാജ്യങ്ങളില്‍ തുടങ്ങിയ ചിരിക്കൂട്ടായ്‌മ 1995 ല്‍ മുംബൈയിലെത്തി. ഫിറോസ്‌പൂര്‍ സ്വദേശിയായ ഡോ. കടാരിയയുടെ നേതൃത്വത്തിലായിരുന്നു അത്‌. ഭാര്യ മാധുരിക്കും മക്കള്‍ക്കുമൊപ്പം പ്രഭാതത്തില്‍ അട്ടഹസിക്കുന്ന ഡോക്‌ടറെ സംശയത്തോടെയാണ്‌ ആദ്യം അയല്‍വാസികള്‍ കണ്ടത്‌. മാനസികനില തകരാറിലായെന്നു വിധിയെഴുതിയവരെപ്പോലും ഡോക്കര്‍ ചിരിയുടെ ഗുണം ബോധ്യപ്പെടുത്തി. പിന്നീട്‌ അവരും ഒപ്പം ചേര്‍ന്നു.
ചിരിക്കുന്നതിലൂടെ കൂടുതല്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌ പുറത്തുവിട്ട്‌ ഓക്‌സിജന്‍ സ്വീകരിക്കാന്‍ മനുഷ്യശരീരത്തിനു കഴിയും. പ്രമേഹം, ആര്‍ത്രൈറ്റിസ്‌, രക്‌താതിമര്‍ദം തുടങ്ങിയവ അകന്നുനില്‍ക്കും. തിരക്കിട്ട ജീവിതം സമ്മാനിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ ചിരിയിലൂടെ സാധ്യമാകുമെന്ന്‌ ചിരിക്കൂട്ടായ്‌മയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അടിവരയിടുന്നു. വ്യത്യസ്‌ത ഭാവങ്ങളെ മുന്‍നിര്‍ത്തി വിവിധ വിഭാഗങ്ങളായി തിരിച്ചാണ്‌ കൂട്ടായ്‌മയില്‍ എത്തുന്നവര്‍ ചിരിക്കുന്നത്‌.

ആര്‍ഗ്യുമെന്റ്‌ ലാഫ്‌, മില്‍ക്ക്‌ ഷേയ്‌ക്ക്‌ ലാഫ്‌, മൊബൈല്‍ ഫോണ്‍ ലാഫ്‌ എന്നീ പേരുകളിലാണ്‌ ചിരിയുടെ വ്യത്യസ്‌തത. അമ്പതിലധികം വ്യായാമമുറകളും ചിരിക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുണ്ട്‌. ചിരിയെയും യോഗയെയും ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനവും നടക്കുന്നു.

Prof. John Kurakar

No comments: