മലയാളിക്ക് ശ്രിലങ്കയിൽ നിന്ന് പലതും പഠിക്കാനുണ്ട്
സാക്ഷരതയിൽ മുൻപന്തിയിൽ നില്ക്കുന്ന കേരളം ശ്രിലങ്കയിൽ നിന്ന് പലതും പഠിക്കണം. ശ്രിലങ്കയിലെ തോടുകളും തടാകങ്ങളും കായലുകളും കടലോരങ്ങളും ഏത്ര മനോഹരങ്ങളാണ് . അവിടെ ആരും മാലിന്യം നിക്ഷേപിക്കാറില്ല .പോലീസും പട്ടാളവും ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാണ് . ഒരു കാലത്ത് കേരളം ഇഷ്ടപെട്ടിരുന്ന വിദേശികൾ ഇന്ന് ശ്രിലങ്കയിലേക്ക് ആണ് പോകുന്നത് .ആഭ്യന്തര യുദ്ധത്തിൽ തകർന്ന ഒരു രാജ്യം ലക്ഷ്യബോധത്തോടെ മുന്നേറുകയാണ് .ശുചിത്വ കാര്യത്തിൽ അവർ ഏറെ മുന്നിലാണ് .കേരളത്തിലാകട്ടെ കുമിഞ്ഞുകൂടുന്ന മാലിന്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലുമെല്ലാം മാലിന്യശേഖരം കുമിയുന്നു. ഇവ എങ്ങനെ സംസ്‌കരിക്കണമെന്ന് അറിയാതെ വഴിവക്കിലും ഓടകളിലും പുഴകളിലും തോടുകളിലും വലിച്ചെറിഞ്ഞ് തല്‍ക്കാലശമനം വരുത്തുന്നു. കുടിവെള്ളം മുതല്‍ പ്രാണവായു വരെ വിഷമയമാക്കുന്നു.
നഗരമാലിന്യങ്ങള്‍ക്കൊണ്ട് ഗ്രാമങ്ങളുടെ പൊറുതിമുട്ടിക്കുന്ന
പ്രാകൃതരീതിയാണിന്ന് കേരളത്തില്‍ നടപ്പാക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ മാലിന്യംകൊണ്ടുചെന്നുതള്ളുന്നത് വലിയ പ്രക്ഷോഭങ്ങള്‍ക്കും
സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നു.
തിരുവനന്തപുരത്ത് വിളപ്പില്‍ശാല, എറണാകുളത്ത്
ബ്രഹ്‌മപുരം എന്നിങ്ങനെ എത്രയോ
ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. ഫലപ്രദമായ മാലിന്യസംസ്‌കരണനയം
ഇല്ലാത്തതിന്റെ പ്രത്യാഘാതമാണിത്. ജൈവമാലിന്യങ്ങളെക്കാള്‍ പ്‌ളാസ്‌റ്റിക് മാലിന്യങ്ങളാണ് വലിയ
ഭീഷണി വിതയ്‌ക്കുന്നത്.വ്യക്‌തിശുചിത്വത്തിന്റെ കാര്യത്തില്‍ കേരളീയര്‍ ഏറെ മുന്നിലാണെങ്കിലും
പരിസരങ്ങളോടും പരിസ്‌ഥിതിയോടും ഒട്ടും
ആശാസ്യമായ സമീപനമല്ല പുലര്‍ത്തി
വരുന്നത്. വീടുകളില്‍ മാലിന്യം സംസ്‌കരിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കേ, അതിനു
തുനിയാതെ അവ റോഡരികിലോ
ആള്‍പ്പാര്‍പ്പില്ലാത്ത
ഇടങ്ങളിലോ തള്ളി നാം തടിതപ്പുന്നു.
എന്നിട്ട് മൂക്കുപൊത്തി നടന്ന് പരസര ശുചീകരണത്തിന്റെ
മഹത്വം വിളമ്പുന്നു. വീടും പരിസരവും മാത്രം
നന്നായാല്‍ മതിയെന്നും മറ്റിടങ്ങള്‍ ചീഞ്ഞുനാറിയാലും
എനിക്കെന്ത് എന്നും ചിന്തിക്കുന്ന മലയാളി ഇനി എന്നാണു നന്നാവുക
?. ചെറിയ ക്ലാസു
മുതൽ പരിസര
ശുചിത്വത്തിറെ ബാല
പാഠങ്ങൾ പഠിപ്പിക്കണം
.
എന്നാല്‍,
വിദ്യാര്‍ഥികളിലൂടെ മാലിന്യസംസ്‌കരണ
സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമം നടക്കുന്നത് ശ്ലാഘനീയമാണ്.
ഈ . മാലിന്യം അതിന്റെ
ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതാണ്
ഏറ്റവും ഫലവത്തും എളുപ്പവുമായ മാര്‍ഗം. ഗാര്‍ഹിക മാലിന്യങ്ങളില്‍
നിന്ന് പാചകവാതകവും ജൈവവളവും ഉല്‍പാദിക്കുന്നവര്‍
ധാരാളമാണ്.
വന്‍കിട ഫാക്‌ടറികള്‍ മുതല്‍ ചെറുകിട
വ്യവസായ യൂണിറ്റുകള്‍ വരെ മാലിന്യസംസ്‌കരണത്തിനു നമ്മുടെ നാട്ടിൽ
ഉണ്ടാകണം . മാലിന്യസംസ്‌കരണത്തിനുള്ള സജ്‌ജീകരണങ്ങള്‍
ഇല്ലാത്തവ്യവസായങ്ങൾപരിഷ്‌കൃത ലോകത്തിന്
അപമാനമാണ്. ശുചിത്വമില്ലാത്ത പരിസരം സമൂഹത്തെ രോഗാതുരമാക്കുമെന്നതില്‍
തര്‍ക്കമില്ല. ശുചിത്വവും
പരിസരസംരക്ഷണവും ജീവിതചര്യയായി മാറ്റേണ്ടിയിരിക്കുന്നു. പ്രകൃതി സ്നേഹവും മലയാളിക്ക് അന്യമാകുകയാണ് .മണിമാളിക
പണിയാൻ വേണ്ടി വൻതോതിൽ മരങ്ങൾ മുറിച്ചു മാറ്റുന്നു
. പ്രകൃതിയെ മാനിച്ചുകൊണ്ടുള്ള വികസനമാണ് നമുക്ക് വേണ്ടത്
. ശ്രിലങ്ക പ്രകൃതിയെയും
മരങ്ങളെയും എങ്ങനെ
മാനിക്കുന്നുവെന്നു അവരെ
കണ്ടു പഠിക്കണം . ശ്രിലങ്കയിൽ പര്യടനം
നടത്തികൊണ്ടിരിക്കുന്ന , യു .ആർ.ഐ
ലീഡർ ഡോക്ടർ എബ്രഹാം കരിക്കം ഏഴുതിയ ഒരു
കുറിപ്പ് ഇവിടെ
ചേർക്കുന്നു
"This is a tree with its roots inside a
building. In fact we can see several temples and places in Sri Lanka, where
they keep such big trees inside a building usually. Here it is in the compound of a school, which is an
election centre. This one tree can provide oxygen for hundreds of students in
this school. Otherwise the atmosphere can become inflammable. Suppose there are
no trees to absorb the carbon dioxide emitted by hundreds of students and others!
Absence of oxygen can cause suffocation and result in health problems. So a
tree can save a generation. Think twice before felling a tree - giver of life."
Prof. John Kurakar
No comments:
Post a Comment