Pages

Sunday, January 11, 2015

120 മത് മാരാമണ്‍ കണ്‍വൻഷൻ

120 മത് മാരാമണ്കണ്വൻഷൻ

മാരാമണ്‍ :2015 ഫെബ്രുവരി 8 മുതൽ 15 വരെ നടക്കുന്ന 120 മത് മാരാമണ്‍ കണ്‍വൻഷന്റെ, ഏകദേശം ഒരു ലക്ഷം പേർക്കിരിക്കാവുന്ന പന്തലിന്റെ പണി പുരോഗമിക്കുന്നു . കോഴഞ്ചേരി, മാരാമണ്‍ കൂടാതെ ചുറ്റുമുള്ള ഇടവകകളിലെ ജനങ്ങളാണ് കഴിഞ്ഞ 119 വർഷമായി പന്തൽ നിർമ്മാണത്തിനു ചുക്കാൻ പിടിക്കുന്നത് . അതാണു പ്രസിദ്ധമായ മാരാമണ്‍ കണ്‍വൻഷന്റെ,പ്രത്യേകതയും . ഈ വർഷം സഭയിലെ ബിഷപ്പുമാരെ കുടാതെ ബിഷപ്‌ സിഫോ ഡി സിഫാ (സൗത്ത് ആഫ്രിക്ക ), റവ ഡോ സാം കമലേശൻ , റവ .റുഷന്തോ റാഡിഗോ (ശ്രീലങ്ക ) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. 

                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: