Pages

Saturday, December 6, 2014

THE RECORD HOLDER FOR WORLD'S HEAVIEST MAN DIED


ലോകത്തിലെ ഏറ്റവും ഭാരമേറിയ മനുഷ്യ
 കെയ്ത്ത് മാര്ട്ടിന്അന്തരിച്ചു
keith-martinലോകത്തിലെ ഏറ്റവും ഭാരമേറിയ മനുഷ്യ കെയ്ത്ത് മാര്ട്ടിന്അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം. ഏകദേശം 450 കിലോ ഗ്രാം ആയിരുന്നു ലണ്ട സ്വദേശിയായ കെയ്ത്തിന്റെ ഭാരം.ഭാരം വര്ദ്ധിച്ചതിനാല്നടക്കാന്പോലുമാകാതെ, പുറംലോകത്ത് നിന്നും അകന്ന് പത്തുവര്ഷമായി ലണ്ടനിലെ വസതിയില്കഴിഞ്ഞു വരികയായിരുന്നു കെയ്ത്ത്. ദിവസേന 20,000 കലോറി ഭക്ഷണമായിരുന്നു ഇയാള്കഴിച്ചിരുന്നത്. ഒപ്പം കുടിക്കാന്രണ്ട് ലിറ്ററോളം ശീതള പാനീയവും. പ്രഭാത ഭക്ഷണത്തിനു പോലും അധികവും പിസ്സ, കബാബ് തുടങ്ങിയ ജങ്ക് ഫുഡ്ആയിരുന്നു കെയ്ത്തിനു പ്രിയങ്കരം.
കഴിഞ്ഞ വര്ഷം ശസ്ത്രക്രിയ നടത്തി ശരീരത്തിന്റെ പകുതി ഭാരവും കെയ്ത്ത് കുറച്ചിരുന്നു. പക്ഷെ നിരവധി അസുഖങ്ങള്കെയ്ത്തിന് ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ഡോക്ടര്വെളിപ്പെടുത്തി. കഴിഞ്ഞ മാര്ച്ചിലാണ് ഇയാളില്ന്യുമോണിയ ബാധ കണ്ടത്.ഇരുപത് വയസ്സ് വരെ ശരാശരി ശരീരഭാരമായിരുന്നു കെയ്ത്തിനു ഉണ്ടായിരുന്നത്. എന്നാല്അമ്മയുടെ മരണശേഷം ഡിപ്രഷന്ബാധിച്ച കെയ്ത്ത് ക്രമം തെറ്റിയ ഭക്ഷണരീതി ശീലിക്കുകയായിരുന്നു.തൊഴിൽരഹിതനായ കെയ്ത്തിന്റെ ഇഷ്ടവിനോദം വീഡിയോ ഗെയ്മുകളും ടിവി കാണുന്നതുമായിരുന്നു. പതിനാറാം വയസ്സി അമ്മയുടെ മരണത്തോടെയാണ് കെയ്ത്ത് വിഷാദരോഗത്തിന് അടിമയാകുന്നത്.




No comments: