കൊട്ടാരക്കര
മാലിന്യ കൂമ്പാരമായി മാറുന്നു
കൊട്ടാരക്കര മുതൽ കരിക്കം വരെയുള്ള എം. സി റോഡിൻറെ ഇരുവശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു .
കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാൻഡിന്റെ സ്ഥിതി കൂടുതൽ ദയനീയമാണ് . പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും നൂറില്പരം ബസുകളാണ് ദിവസവും സര്വീസ് നടത്തുന്നത്. ഒരു ബസിനു 13 രൂപ നിരക്കില് പഞ്ചായത്ത് ഫീസ് ഈടാക്കുന്നെങ്കിലും ശുചീകരണപ്രവര്ത്തനങ്ങളും വികസനപ്രവര്ത്തനങ്ങളും പഞ്ചായത്ത് വിസ്മരിക്കുകയാണ്.യാത്രക്കാരില്പലരും ദുര്ഗന്ധംമൂലം ഛര്ദിക്കുകയും തലചുറ്റിവീഴുകയും ചെയ്യുന്നത് പതിവാണ്. പരിസരത്തെ ഹോട്ടലുകളില്നിന്നും ഭക്ഷണം കഴിച്ച നിരവധി യാത്രക്കാര്ക്ക് വയറിളക്കവും ഛര്ദിയും പിടിപെട്ടു. മലിനജലം കെട്ടിക്കിടക്കുന്നതിനു സമീപമാണ് പല ഹോട്ടലുകളും പ്രവര്ത്തിക്കുന്നത്. കംഫര്ട്ട് സ്റ്റേഷന് ഉണ്ടെങ്കിലും വൃത്തിഹീനമായി കിടക്കുകയാണ്. ഇതുമൂലം ദീര്ഘദൂര യാത്രക്കാരും സ്ത്രീ യാത്രക്കാരും ദുരിതത്തിലാണ്.
ചന്തമുക്ക് മുതല് വരുന്ന മലിനജലം പ്രൈവറ്റ് സ്റ്റാന്ഡിനു സമീപമാണ് കെട്ടിക്കിടക്കുന്നത്. ഇതിനു സമീപമാണ് പല ഹോട്ടലുകളുടെയും കിണര് സ്ഥിതി ചെയ്യുന്നത്. ആരോഗ്യ പ്രവര്ത്തകര് ഇവിടെ തിരിഞ്ഞുനോക്കാറില്ല. പ്രധാനമായും നാല് ആവശ്യങ്ങള് അടിയന്തരമായി നടപ്പാക്കണമെന്ന് കാണിച്ച് കൊല്ലം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കൊട്ടാരക്കര ഗ്രാമപഞ്ചായത്തിനു കത്ത് നല്കി.സ്റ്റാന്ഡിലെ മൂത്രപ്പുര എത്രയുംവേഗം വൃത്തിയാക്കുക, പഴയ മൂത്രപ്പുരയുടെ സ്ഥലത്ത് പാര്ക്കിംഗ് സൗകര്യം ഒരുക്കുക, സ്റ്റാന്ഡില് അന്യവാഹനങ്ങള് പ്രവേശിക്കുന്നത് തടയുക, സ്റ്റാന്ഡിലെ ടാര്- മെറ്റല് ഭാഗങ്ങള് ഇളകി വന് ചെളിക്കുഴികളായിമാറിയ സാഹചര്യത്തില് ഇവിടം റീടാര് ചെയ്തു യാത്രാസൗകര്യം ഒരുക്കുക, മാലിന്യകൂമ്പാരം നീക്കം ചെയ്യുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്. ഇതു പരിഹാരിക്കാത്തപക്ഷം മുന്നറിയിപ്പില്ലാതെ ബസുകള് സ്റ്റാന്ഡ് ബഹിഷ്കരിക്കുമെന്ന് അസോസിയേഷന് മുന്നറിയിപ്പ് നല്കി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment