ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്നുവിരമിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നഷ്ടമായതിനു പിന്നാലെയാണ് ധോണി വിരമിച്ചത്. ബിസിസിഐ വാര്ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ തീരുമാനം മാനിക്കുന്നതായി ബിസിസിഐ അറിയിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റ് കൂടി ബാക്കി നില്‍ക്കെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ടെസ്റ്റില്‍ ധോണിയുടെ ക്യാപ്റ്റന്സി ഒഴിയണമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഉള്പ്പെടെയുള്ള മുതിര്ന്ന താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ധോണിയുടെ കീഴില്‍ ഇന്ത്യന്‍ ടീം വിദേശ മണ്ണില്‍ തുടര്ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഓസിസ് പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. തുടര്ച്ചയായ പരാജയങ്ങളെ തുടര്ന്ന് ധോണിക്ക് പകരം വിരാട് കോഹ്ലിയെ ക്യാപ്റ്റനാക്കണമെന്ന് നിര്ദേശം ഉയര്ന്നുവന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ധോണിക്ക് രവസരം കൂടിനല്കുകയായിരുന്നു.ഓസ്ട്രേലിയയ്ക്ക് എതിരായ അടുത്ത ടെസ്റ്റില്‍ വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിനെ നയിക്കും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment