Pages

Monday, December 29, 2014

AIR ASIA PLANE MISSING 162 PEOPLE


AirAsia plane reported

 missing with 162 people

എയര്‍ ഏഷ്യവിമാനം കടലിന്റെ അടിത്തട്ടിലെന്ന് ഇന്‍ഡൊനീഷ്യ

The plane sought permission to climb above threatening clouds. Air traffic control couldn't say yes immediately - there was no room. Six other commercial airliners were crowding the surrounding airspace, forcing AirAsia Flight 8501 to remain at a lower altitude.Minutes later, the jet carrying 162 people was gone from the radar. No distress signal was issued. It is believed to have crashed into Indonesia's Java Sea on Sunday morning, but exactly what happened - and whether the plane's flight path played any role - won't be determined until after the aircraft is found.
Sarjono Joni, a former pilot with a state-run Indonesian carrier, said the usual course of action when planes run into rough weather is to veer either left or right. A request to climb would most likely come if the plane was experiencing heavy turbulence or otherwise causing serious passenger discomfort, he said.
He added that heavy traffic is not unusual for any given airspace.
14.42 This year has been blighted by a spate of airplane disasters around the world including the disappearances of Malaysia Airlines flight MH370, AirAsia flight Qz8501 and the shooting down of flight MH17.Why 2014 was a devastating year for world aviation?13.45 The second day's search has ended at dusk.National Search and Rescue Agency chief Bambang Soelistyo said an Indonesian corvette was on its way to collect an oil sample, with an announcement expected on Tuesday.
Mr Soelistyo earlier it was likely the plane was at the "bottom of the sea".
The hypothesis is "based on the coordinates given to us and evaluation that the estimated crash position is in the sea", he told journalists.
Searchers found objects and oil slicks hundreds of miles apart from each other and were trying to determine whether any of them were connected to AirAsia Flight 8501.
Air Force spokesman Rear Marshal Hadi Tjahnanto told MetroTV that an Indonesian helicopter spotted two oily spots in the Java Sea east of Belitung island, not far from the point where air-traffic controllers lost contact with the plane. He said oil samples would be collected and analyzed to see if they are connected to the missing plane.Jakarta's Air Force base commander Rear Marshal Dwi Putranto said an Australian Orion aircraft had detected "suspicious" objects near Nangka island. The objects were about 700 miles (1,120 kilometers) from the location where the plane lost contact.    162 യാത്രക്കാരുമായി കാണാതായ എയര്‍ ഏഷ്യ വിമാനം ജാവ കടലിന്റെ അടിത്തട്ടിലുള്ളതായി തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്‍ഡൊനീഷ്യന്‍ ഏജന്‍സി സംശയം പ്രകടിപ്പിച്ചു. വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടുവെന്ന് സംശയിക്കുന്ന പ്രദേശത്ത് തിരച്ചില്‍ നടത്തിയ വിമാനങ്ങള്‍ നല്‍കിയ സൂചനകള്‍ കൂട്ടിവായിച്ചാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് ഇന്‍ഡൊനീഷ്യന്‍ നാഷണല്‍ സര്‍ച്ച് ആന്‍ഡ് റസ്‌ക്യൂ ഏജന്‍സിയുടെ മേധാവി ബാംബാങ് സോലിസ്‌റ്റോ പറഞ്ഞു. ഇതൊരു പ്രാഥമിക നിഗമനം മാത്രമാണ്. വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇപ്പോള്‍ നടത്തുന്ന തിരച്ചിലിന് പരിമിധികളുണ്ട്. കൂടുതല്‍ സാങ്കേതിക സഹായത്തിന് യു.കെ, ഫ്രാന്‍സ്, യു.എസ്. തുടങ്ങിയ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കും-അദ്ദേഹം പറഞ്ഞു. അതിനിടെ വിമാനത്തിന്റെ അവശിഷ്ടങ്ങളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബെലിതുങ് ദ്വീപിന് കിഴക്ക് ജാവ കടലില്‍ രണ്ടിടത്തായി ഇന്ധനം പരന്നതായി ഒരു ഇന്‍ഡൊനീഷ്യന്‍ ഹെലികോപ്റ്ററിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് കരുതുന്ന സ്ഥലത്തിന് സമീപത്തായാണ് ഇത് കണ്ടെത്തിയത്. ഇത് കാണാതായ എയര്‍ ഏഷ്യാ വിമാനത്തിന്റേതു തന്നെയാണോ എന്ന് പരിശോധിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.എണ്ണപ്പാട് കണ്ടെത്തിയ സ്ഥലത്തിന് 1,120 കിലോമീറ്റര്‍ അകലെ നാംഗ ദ്വീപിന് സമീപത്തായി കടലില്‍ ഏതോ അജ്ഞാത വസ്തുക്കള്‍ കണ്ടെത്തിയതായി ഓസ്‌ട്രേലിയയുടെ ഒറിയോണ്‍ വിമാനത്തിലെ ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കാണാതായ വിമാനത്തിന്റേതല്ലെന്ന് ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍ പിന്നീട് വിശദീകരിച്ചു.ഇന്‍ഡൊനീഷ്യന്‍ നാവിക സേനയുടെ പന്ത്രണ്ട് കപ്പലുകളും അഞ്ച് വിമാനങ്ങളും മൂന്ന് ഹെലികോപ്റ്ററുകളും ഏതാനും യുദ്ധവിമാനങ്ങളുമാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ബെലിതുങ് ദ്വീപിലെ താന്‍യുങ് പാന്‍ഡാനിനും ബൊര്‍ണിയോ ദ്വീപിലെ പൊന്‍ത്യാനക്കിനുമിടയിലുള്ള ജാവ കടലിലാണ് ഇപ്പോള്‍ മുഖ്യമായും തിരച്ചില്‍ തുടരുന്നത്. വിമാനവുമായി അവസാനമായി ആശയവിനിമയം നടത്തിയ സ്ഥലത്തിന് അറുപത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താണ് തിരച്ചില്‍ നടത്തുന്നത്.

                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: