ഏറ്റവും മലിനീകരിക്കപ്പെട്ട 20 സിറ്റികളില്‍ 13ഉം ഇന്ത്യയില്‍, ഡല്ഹിക്ക് ഒന്നാം സ്ഥാനം
ഇന്ത്യയുടെ തലസ്ഥാന നഗരി മലിനീകരണത്തിന്റെ
കാര്യത്തില്‍ കുപ്രസിദ്ധി നേടി തലപ്പത്ത് എത്തിയതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഈ അടുത്ത് വെളിപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും അധികം മലിനീകരിക്കപ്പെട്ട 20 നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹി ഉള്‍പ്പടെ 13 നഗരങ്ങള്‍ ഇടം പിടിച്ചു.മനുഷ്യനും ജീവികള്‍ക്കും ഹാനികരമല്ലാത്ത രീതിയില്‍ വായുവില്‍ സുരക്ഷിതമായ അളവില്‍ ഉണ്ടാകാവുന്ന മാലിന്യത്തേക്കാള്‍ ആറിരട്ടിയാണ് ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ ഉള്ള മാലിന്യം. ഇന്ത്യയിലെ മറ്റ് പലനഗരങ്ങളും തൊട്ട് പിറകെ തന്നെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വായുവില്‍ ഉള്ള ഹാനികരമായ വാതകങ്ങളായ നൈട്രജന്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, സള്‍ഫര്‍ മോണോക്സൈഡ്
തുടങ്ങിയവയുടെ അളവ് പരിശോധിച്ചാണ്
സംഘടന മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.വായുവിലെ ഈ ഹാനികരമായ വാതകങ്ങളാണ് കൂടിവരുന്ന ബ്രോങ്കൈറ്റിസ്, ശ്വാസകോശ അര്‍ബുദം, കൂടാതെ ഹൃദയ രോഗങ്ങള്‍ക്കും കാരണം.
''10 മൈക്രോമീറ്റര്‍
താഴെയുള്ള കണങ്ങളാണ് മനുഷ്യന്റെ ആരോഗ്യത്തിന് വലിയ ഭീഷണി, ഇവ ശ്വാസകോശത്തോടൊപ്പം രക്തത്തിലും എത്തുന്നുണ്ട്''.കേന്ദ്ര ശാസ്ത്ര പരിസ്ഥിതി ഡയറക്ടര്‍ അനുമിത റോയ്‍ ചൌധരി പറഞ്ഞു.മറ്റ് ഏഴ് സിറ്റികളില്‍
മുന്നെണ്ണം പാകിസ്‍താനിലാണ്.
Prof. John Kurakar
No comments:
Post a Comment