
ഒരു പ്രതീകാത്മക സമരം വലിയ
ക്രമസമാധാനപ്രശ്നമായി മാറ്റിയത് ആര് ?
ഒരു പ്രതീകാത്മക
സമരം വലിയ ക്രമസമാധാനപ്രശ്‌നമായി മാറ്റിയതിൽ
കേരള സമൂഹത്തിനു വലിയ
പങ്കുണ്ട് . കിസ്
ഓഫ് ലവ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍
കൊച്ചിയില്‍ നടത്തിയ ചുംബനസമരം
വെറും ഒരു
പ്രതീകാത്മക സമരമായി , യാതൊരു കോളിളക്കവും ഉണ്ടാക്കാതെ കടന്നു
പോകുമായിരുന്നു . മല പോലെ
വന്നത് മഞ്ഞുപോലെ പോകുമായിരുന്നു
. സംഘടനകളും കാഴ്ചക്കാരും പോലീസും ചേർന്ന്
അത് വലിയ ഒരു
പ്രശനമാക്കി മാറ്റി
. അവസാനം അത് സംഘര്‍ഷത്തിലാണു
കലാശിച്ചത്. മണിക്കൂറുകളോളം ഗതാഗതം
സ്‌തംഭിച്ചു.
പ്രതിഷേധരീതിയുടെ ശരിതെറ്റുകള്‍ക്കപ്പുറം,
സമരത്തോടനുബന്ധിച്ചു നടന്ന സംഭവവികാസങ്ങള്‍
അങ്ങേയറ്റം അനാരോഗ്യകരവും അപകടകരവുമാണെന്നു പറയേണ്ടിയിരിക്കുന്നു. തൊട്ടാല്‍പൊട്ടുംവിധം
ദുര്‍ബലമാണോ
കേരളീയ സമൂഹത്തിന്റെ സദാചാരസംഹിതകളും മൂല്യബോധവും?വ്യക്‌തിസ്വാതന്ത്ര്യത്തിനു
നേരെയുള്ള കടന്നുകയറ്റമായി സദാചാരത്തിന്റെ പേരില്‍ ഗുണ്ടായിസം
വളര്‍ന്നുവരുന്നു
എന്നതു യാഥാര്‍ഥ്യമാണ്. ഇത്തരംഅക്രമങ്ങള്‍ക്കെതിരേയുള്ള ഒരു പ്രതീകാത്മക
സമരമെന്ന നിലയിലാണ് ഏതാനും
യുവാക്കള്‍ ചുംബനസമരമെന്ന പേരില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍
ഒത്തുകൂടാന്‍ തീരുമാനിച്ചത്.
തീര്‍ച്ചയായും
"സദാചാര ഗുണ്ടായിസം" എന്ന ഭീഷണിക്കെതിരേ സമരം
നടത്താന്‍ ജനങ്ങള്‍ക്ക്
അവകാശമുണ്ട്. സമരരീതിയോടു യോജിച്ചാലും
വിയോജിച്ചാലും ചുംബനസമരത്തെ അക്രമത്തിലൂടെ നേരിട്ട രീതി അംഗീകരിക്കാനാവില്ല.
അസഹിഷ്‌ണുതയും
ജനാധിപത്യവിരുദ്ധ സമീപനവുമാണ് അവിടെ
കണ്ടത്. അമ്പതോളംപേരാണു സമരത്തില്‍ പങ്കെടുക്കാനായി എത്തിയതെങ്കില്‍, അവിടെ തടിച്ചുകൂടിയത് അയ്യായിരത്തിലധികം ആളുകളാണ്. ഇതില്‍
സമരത്തെ അനുകൂലിക്കുന്നവര്‍ വളരെച്ചുരുക്കമായിരുന്നു. ബാക്കിയുള്ളവര്‍
എത്തിയത് സമരത്തെ എതിര്‍ക്കാനോ
അല്ലെങ്കില്‍ "ലൈവ്
ചുംബനം" കാണാനോ ആയിരുന്നു. സമരത്തെ
എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയ ചില
സംഘടനകള്‍ സമരക്കാരെ കായികമായും
നേരിട്ടു. പോലീസാകാട്ടെ കണ്ണില്‍കണ്ടവരെയെല്ലാം
അടിച്ചോടിച്ചു. പലര്‍ക്കും ലാത്തിയടിയേറ്റു.
കോഴിക്കോട്ടെ
ഒരു റസ്‌റ്റോറന്റില്‍ കമിതാക്കള്‍
ചുംബിക്കുന്നതിന്റെ ദൃശ്യം ടിവി ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഒരു യുവജനസംഘടനയുടെ
പ്രവര്‍ത്തകര്‍ ആ സ്‌ഥാപനം
അടിച്ചു തകര്‍ത്തിരുന്നു. ഇത്തരം അക്രമങ്ങളില്‍
പ്രതിഷേധിച്ചുള്ളതായിരുന്നു ചുംബനകൂട്ടായ്‌മ.
സമൂഹത്തിന്റെ പെരുമാറ്റസംഹിതകള്‍ നിശ്‌ചയിക്കുന്നതു തങ്ങളാണ് എന്ന
ധാര്‍ഷ്‌ട്യവുമായി
ചില സംഘടനകള്‍
നടത്തുന്ന ഇടപെടലുകള്‍ എതിര്‍ക്കപ്പെടേണ്ടതു
തന്നെയാണ്. അതേ സമയം,
സമൂഹത്തില്‍ നടമാടുന്ന അനാശാസ്യ,
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ
ജനകീയ ജാഗ്രത അനിവാര്യമാണ്.
രാഷ്‌ട്രീയ,
യുവജനസംഘടനകളും ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുകയും വേണം. നിയമം കയ്യിലെടുക്കാൻ
ആരും തുനിയരുത്
. എല്ലാം നിയമപരവും ജനാധിപത്യപരമായ രീതികളിലാകണം.
സംസ്‌കാരത്തെപ്പറ്റി
കൊട്ടിഘോഷിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ സ്‌ത്രീകള്‍ക്ക് എതിരേ നടക്കുന്ന
അക്രമങ്ങളും പെണ്‍വാണിഭ സംഭവങ്ങളും കാണാതിരിക്കരുത്. നാടിനുതന്നെ അപമാനമാകുന്ന
തരത്തില്‍ പൊതു സ്‌ഥലങ്ങളില്‍ സ്‌ത്രീകള്‍ അപമാനിക്കപ്പെടുന്ന
സംഭവങ്ങളും കുറവല്ല. സ്‌ത്രീകള്‍ക്കു
സുരക്ഷിതമായും മാന്യമായും ജീവിക്കാനും സ്വന്തം
വഴിയേ മുന്നോട്ടു പോകാനും കഴിയുന്ന ഒരു
സാഹചര്യം സൃഷ്‌ടിക്കാനാണു സമൂഹത്തെപ്പറ്റി ഗൗരവമായി
ചിന്തിക്കുന്നവര്‍ ശ്രമിക്കേണ്ടത്.
നമുക്ക് ഒരു സംസ്ക്കാരമുണ്ട് . സംസ്ക്കാരത്തിനു
കോട്ടം വരുന്ന രീതിയിൽ പ്രവര്ത്തിക്കരുത്
. വികാര പ്രകടനം പൊതുവേദികളിൽ
ആകരുത് . ഇത് നിയന്ത്രിക്കേണ്ടതു പോലീസ്
അധികാരികൾ മാത്രമാണ്
.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment