Pages

Sunday, November 2, 2014

AYPPALLOOR SALEM ST.GEORGE ORTHODOX CHURCH IN PARUMALA PERUNAL-2014

PADAYATRA TO PARUMALA PALLY
Image result for parumala thirumeniAYPPALLOOR SALEM ST.GEORGE ORTHODOX CHURCH
The annual padayatra (pilgrimage) and the 112th Feast of St. Gregorios, the 20th century first-ever Indian saint of the Christian church, will be held on November 1& 2.  The padayatra will be flagged off by   Rev. Fr. Joseph Mathew, Vicar, Ayppalloor Salem St. George Orthodox Church ,Kottarakara at 1.30 P.M on 2nd November,2014(Sunday). Lakhs of people pray daily at the tomb of the saint in  in Parumala. Hundreads believers  of Ayppalloor church , join the padayatra ഐപ്പള്ളൂർ ശലേം  ഓർത്തഡോൿസ്‌  പള്ളിയിലെ  പരുമല പദയാത്ര  2014 നവംബർ 2 നു ഞായറാഴ്ച് ഉച്ചക്ക്  ഒരു മണിക്ക്  ഐപ്പള്ളൂർ  കുരിശടിമുക്കിൽ  നിന്ന്  ആരംഭിച്ചു . മൂന്നു ടൂറിസ്റ്റ് ബസ്‌കളിലായി  120 പേർ പങ്കെടുത്തു . ചെങ്ങന്നൂർ പള്ളിയില നിന്നാണ്  പദയാത്ര  ആരംഭിച്ചത് . നവംബർ   ഒന്നാം തീയതി  അതിരാവിലെ മുതൽ തന്നെ  റോഡ്‌ തിങ്ങി നിറഞ്ഞു  തീർത്ഥാടകർ  പരുമാലയിലേക്ക്  പ്രവഹിക്കുകയായിരുന്നു . എല്ലാ പാതകളും  തീര്ത്ഥാടകരെ  കൊണ്ട്  നിറഞ്ഞു  കഴിഞ്ഞിരുന്നു . നവംബർ  ഒന്നും രണ്ടും  തീയതികളിൽ  പരുമല  ജനസാഗരമായി . ജനത്തെ  നിയന്ത്രിക്കാൻ  ആർക്കും കഴിയാത്ത  സ്ഥിതിയായി . ആയിര കണക്കിനുള്ള  പോലീസുകാരുടെ  സേവനം  എടുത്തു പറയേണ്ടിയിരിക്കുന്നു . ഭക്തി ഗാനങ്ങൾ  ആലപിച്ചുകൊണ്ട്  തീർത്ഥാടകർ  വളരെ ചിട്ടയോടുകൂടിയാണ്  അണിനിരന്നത് . പള്ളി അധികാരികളും  സര്ക്കാരും  ഭാവിയിൽ പരുമലയിൽ  കൂടുതൽ സൗകര്യം  ഒരുക്കാൻ  ശ്രമിക്കേണ്ടിയിരിക്കുന്നു . ലോകത്തിലെ   തന്നെ  ഏറ്റവും  തിരക്കുള്ള  ക്രൈസ്തവ  തീർത്ഥാടന കേന്ദ്രമായി  പരുമല മാറുകയാണ് . പരുമല പള്ളിയോടുള്ള  ഹൈന്ദവരുടെ താൽപര്യവും സഹായ സഹകരണവും  എടുത്തു പറയേണ്ടിയിരിക്കുന്നു . ലക്ഷകണക്കിന് വരുന്ന  തീർത്ഥാടകരെ സ്വീകരിക്കുന്നതിലും  അവർക്ക് ആഹാരം  നൽക്കുന്നതിലും ഹൈന്ദവ  സംഘടനകൾ മുന്നിലാണ് . ഹൈന്ദവ സ്ഥാപനങ്ങൾ  തീർത്ഥാടകർക്കായി  അവർ   തുറന്നിട്ടിരിക്കുന്നു . മതസൗഹാർദ്ദതയുടെ  ഈറ്റില്ലമാണ്  പരുമല .

                           Prof. John Kurakar
























No comments: