വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്
എഴുത്തച്ഛന്‍ പുരസ്‌കാരം
ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്താണ് സംസ്ഥാന
സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നതെന്ന്
മന്ത്രി ജോസഫ് പറഞ്ഞു. ഒന്നരലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന
പുരസ്‌കാരം പിന്നീട് നല്‍കും. കവി, ഭാഷാപണ്ഡിതന്‍,
വാഗ്മി, സാംസ്‌കാരിക ചിന്തകന്‍ ഇങ്ങനെ വിശേഷണങ്ങളിലൊതുങ്ങാത്ത സാന്നിധ്യമാണ്
വിഷ്ണുനാരായണന്‍ നമ്പൂതിരി. 32 വര്‍ഷം വിവിധ കോളേജുകളില്‍ ഇംഗ്ലീഷ്
അധ്യാപകനായിരുന്നെങ്കിലും ഒരു നിയോഗം പോലെ മലയാള ഭാഷയോടും സാഹിത്യത്തോടും ചേര്‍ന്നു
നില്‍ക്കാനായിരുന്നു വേദജ്ഞാനിയായ അദ്ദേഹം ശ്രമിച്ചത്. ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്‌കാരം
അതിനുള്ള അംഗീകാരവും.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ്
വിഭാഗം അധ്യക്ഷനായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. കുട്ടിക്കാലത്തുതന്നെ
സംസ്‌കൃതത്തില്‍ പ്രാവീണ്യം നേടിയ അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്ന്
വിരമിച്ചശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ കുറച്ചുകാലം മേല്‍ശാന്തിയായും
പ്രവര്‍ത്തിച്ചു.ഹിമവാനിലേക്ക് പലതവണ യാത്ര നടത്തിയ അദ്ദേഹത്തിന്റെ കവിതയിലും
ധവളമായ ആ വിസ്മയം നിഴലിച്ചിരുന്നു. പാരമ്പര്യത്തിന്റെ വികസ്വരമുഖമായി ആധുനികതയെ
കൂടെക്കൂട്ടാനായിരുന്നു അദ്ദേഹം ജീവിതത്തിലും കവിതയിലും ശ്രദ്ധിച്ചത്. ഉജ്ജയിനിയിലെ രാപകലുകള്‍, ഭൂമി ഗീതങ്ങള്‍,
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങള്‍, ഇന്ത്യ എന്ന വികാരം,
മുഖമെവിടെ, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, പരിക്രമം, കവിതയുടെ ഡി.എന്‍.എ,
അസാഹിതീയം, ഗാന്ധി, സസ്യലോകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്,
സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, വള്ളത്തോള്‍ പുരസ്‌കാരം, കേന്ദ്ര
സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മാതൃഭൂമി സാഹിത്യ പുരസ്‌കാരം,
ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്,
ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തെ
തേടിയെത്തിയിട്ടുണ്ട്. ഈ വര്‍ഷം പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും അദ്ദേഹത്തെ
ആദരിച്ചു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment