VIDYARAMBHAM
ON VIJAYADASMI DAY-2014
Hundreds of children
enter world of letters in Kerala
Essentially a Hindu custom, Vidyarambham has assumed a secular dimension over the years with many Christians and Muslims initiating their children on the auspicious day.
The occasion has for long been held solemn by people in Kerala, a
pioneer in total literacy and universal education and whose biggest asset is
its educated human resources.The ceremony was also performed in art schools and
classical academies, where budding singers and dancers had their maiden
performance invoking the blessings of Goddess Saraswati.
വിജയദശമി ദിനത്തിൽ ലക്ഷക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരത്തിന്റെ മധുരം നുണഞ്ഞു. ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ധർമസ്ഥാപനങ്ങളിലും വിദ്യാരംങ ചടങ്ങുകൾ നടന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രം, തിരൂരിലെ തുഞ്ചൻപറമ്പ്, കോട്ടയം പനച്ചിക്കാട്, എറണാകുളം പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, തോന്നയ്ക്കൽ ആശാൻ സ്മാരകം, ശിവഗിരി, ആറ്റുകാൽ ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ ആദ്യക്ഷരം കുറിക്കാൻ വൻ തിരക്കായിരുന്നു.കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാംരംഭ ചടങ്ങുകൾ പുലർച്ചെ മൂന്നു മണിയോടെയാണ് ആരംഭിച്ചത്. സരസ്വതീ മണ്ഡപത്തിൽ ആദ്യക്ഷരം കുറിക്കാനായി ആയിരക്കണക്കിന് മലയാളികൾ കുഞ്ഞുങ്ങളുമായെത്തി. ക്ഷേത്രങ്ങൾക്ക് പുറമേ വെട്ടുകാട് പള്ളി ഉൾപ്പെടെയുള്ള ക്രൈസ്തവ ദേവാലയങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തി.
Prof. John Kurakar
No comments:
Post a Comment