ISIS CLAIMS TO HAVE KILLED BRITISH HOSTAGE ALAN HENNING
ബ്രിട്ടീഷ് പൗരനെ ഐസിസ് ഭീകരർ തലയറുത്തുകൊന്നു
Alan
Henning, a 47-year-old taxi driver from Eccles, was kidnapped in December after
crossing into Syria with an aid convoy. Henning's wife, Barbara, had pleaded with the militants not to kill her husband. "He went
to Syria to help his Muslim friends deliver much needed aid," she said in
a statement released on Sept. 23.
തടവിൽ കഴിയുന്ന ഒരു ബ്രിട്ടീഷ് പൗരനെക്കൂടി സിറിയയിൽ ഐസിസ് ഭീകരർ തലയറുത്ത് കൊന്നു. ഇതിന്റെ ദൃശ്യങ്ങൾ ഐസിസ് പുറത്തുവിടുകയും ചെയ്തു.സിറിയയിൽ സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കെ തടവിലാക്കപ്പെട്ട അലൻ ഹെന്നിംഗ് എന്ന നാല്പത്തേഴുകാരനെ വധിക്കുന്ന ദൃശ്യങ്ങളാണ് വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോയിൽ ഉള്ളത്. വടക്കൻ ഇംഗ്ലണ്ടിലെ സാൽഫോർഡ് സ്വദേശിയാണ് ടാക്സി ഡ്രൈവറായ ഹെന്നിംഗ്. ഐസിസ് ഭീകരർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിന്റെ പേരിൽ രണ്ട് അമേരിക്കൻ മാദ്ധ്യമപ്രവർത്തകരുടെയും ഒരു ബ്രിട്ടീഷ് സന്നദ്ധ പ്രവർത്തകന്റെയും തലയറുത്തതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു.
ഐസിസ് വധിക്കുന്ന നാലാമത്തെ വിദേശ പൗരനാണ് അലൻഹെന്നിങ്ങ്.ഐസിസ് മുമ്പ്പുറത്തുവിട്ടദൃശ്യങ്ങളിലുള്ളതുപോലെ എഴുതി തയ്യാറാക്കി നൽകിയ വിവരങ്ങൾ വായിപ്പിച്ചിട്ടാണ് ഹെന്നിങ്ങിന്റെ കഴുത്തറുത്തത്. തടവിലുള്ള അമേരിക്കൻ പൗരനായ പീറ്റർ കാസിംഗിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.'നമ്മുടെ ഗവൺമെന്റ് ഐസിസിനെതിരെ യുദ്ധം ചെയ്യാൻ തീരുമാനിച്ചതിനാൽ ഒരു ബ്രിട്ടീഷ് പൗരൻ എന്ന നിലയിൽ അതിന് വിലകൊടുക്കേണ്ടി വന്നു" എന്നാണ് തലയറുക്കുന്നതിന് തൊട്ട് മുമ്പ് ഹെന്നിങ്ങ് കാമറയിൽ നോക്കി പറയുന്നത്. ഇതിന്റെ രക്തം ബ്രിട്ടീഷ് പാർലമെന്റംഗങ്ങളുടെ കൈകളിലാണെന്നും പറയുന്നു.
സിറിയയിലെ പ്രശ്നബാധിത പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ മരുന്നുകൾ വിതരണം ചെയ്തുവരവെയാണ് ഹെന്നിംഗ് കഴിഞ്ഞ ഡിസംബറിൽ ഭീകരരുടെ പിടിയിലാകുന്നത്. ഐസിസ് തീവ്രവാദികളുടെ കൃത്യം അവരുടെ പ്രാകൃതവും വെറുപ്പുളവാക്കുന്നതുമായ ഭീകരതയെ തുറന്ന് കാട്ടുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്റി ഡേവിഡ് കാമറോൺ പ്രതികരിച്ചു. ഹെന്നിംഗിന്റെ മരണത്തിന് കാരണക്കാരായവരെ എന്ത് വിലകൊടുത്തും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.ബ്രിട്ടീഷ് പൗരൻ വധിക്കപ്പെട്ടതിൽ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ അനുശോചനം രേഖപ്പെടുത്തി. എന്നാൽ ഭികരർ പുറത്തുവിട്ട വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

Prof.
John Kurakar
No comments:
Post a Comment