Pages

Friday, October 10, 2014

പരിശുദ്ധ കാതോലിക്കാ ബാവായുടെ അമേരിക്കൻ സന്ദര്‍ശനം സമാപിച്ചു

മലങ്കര സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മര്ത്തോമ്മാ പൗലോസ് ദ്വിതീയന്കാതോലിക്കാ ബാവായുടെ അമേരിക്ക  സന്ദര്ശനം സമാപിച്ചു
 അപ്പൊസ്തോലിക സന്ദര്‍ശനം: കാതോലിക്കാ നിധി ശേഖരണം അമേരിക്കയില്‍ ചരിത്രം കുറിച്ചു

CDC-Philly-5
CDC-Philly-3

CDC-Philly-1

                മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 12 ദിവസം നീണ്ടു നിന്ന അമേരിക്കന്‍ ഭദ്രാസനങ്ങളിലെ  സന്ദര്‍ശനവും കാതോലിക്കാ നിധി ശേഖരണവും ചരിത്രം കുറിച്ചു. സെപ്‌റ്റംബര്‍ 17-ന്‌ അമേരിക്കയിലെത്തിയ കാതോലിക്കാ ബാവായോടൊപ്പം ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്താ, സഭാ അസോസിയേഷന്‍സെക്രട്ടറി ഡോ ജോര്‍ജ്‌ ജോസഫ്‌, പêമല ആശുപത്രിയുടെ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഫാ ഷാജി മുകടിയില്‍, ബാവായുടെ പ്രവറ്റ്‌ സെക്രട്ടറി ഫാ ജിന്‍സ്‌ എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ കാതോലിക്കാ നിധി ശേഖരണ സമ്മേളനം സെപ്‌റ്റംബര്‍ 27 ശനിയാഴ്‌ച ഡെലവെയര്‍വാലി സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടന്ന ഭദ്രാസന ചരിത്രത്തില്‍ ഇദംപ്രഥമമായി നടന്ന സമ്മേളനത്തില്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും  വൈദികരും  ചുമതലക്കാര്‍ പങ്കെടുത്തു.  വൈദികരെയും അത്മായയരെയും നേരില്‍ കണ്ട്‌ സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും  സഭയോടുള്ള  ഉത്തരവാദിത്വങ്ങള്‍ ബോധ്യപ്പെടുത്തുകയുമായിരുന്നു തന്റെ യാത്രയുടെ ഉദ്ദേശമെന്ന്‌ കാതോലിക്കാ ബാവാ പറഞ്ഞു എങ്ങനെ ഉറച്ചു പണിയെടുത്ത്‌ ജീവിക്കാം എന്ന സംസ്‌കാരമാണ്‌ ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും  സ്വന്തം നാടെന്ന മനോവിചാരത്തില്‍ അവിടെ ജീവിച്ചു തീര്‍ക്കാന്‍ മടങ്ങി വരുന്ന  പ്രവാസികള്‍ വീണ്ടും നാടുവിട്ടോടുവാന്‍ പ്രേരിപ്പിക്കുന്ന  അവസ്ഥയാണ്‌ ഇപ്പോള്‍ കേളത്തില്‍ കാണുന്നതെന്നും  ബാവാ പറഞ്ഞു .എന്നാല്‍ വര്‍ഷങ്ങള്‍ ഏറെയായാലും എത്ര ദൂരത്തിലാണെങ്കിലും മലങ്കര സഭയുടെ മക്കൾ  സഭയുടെ മുഖ്യ ധാരയില്‍ ആവേശപൂര്‍വ്വം നില്‍çന്ന കാഴ്‌ച ഏറെ ആശാവാഹമാണ്  എന്ന്  കാതോലിക്കാ ബാവാ പറഞ്ഞു. ടാർജെറ്റ്‌ തുകയുടെ 40%-ലേറെ വര്‍ദ്ധനവ്  ചരിത്ര സംഭവമായി മാറി. സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന സമ്മേളനത്തില്‍ അലക്‌സിയോസ്‌ മാര്‍ യൗസേലിയോസ്‌ മെത്രാപ്പോലീത്തായും നോര്‍ത്ത്‌-ഈസ്റ്റ്‌ ഭദ്രാസന സമ്മേളനത്തിന്‌ സഖറിയാ മാര്‍ നിക്കൊളോവോസ്‌ മെത്രാപ്പോലീത്തായും നേതൃത്വം നല്‍കി സഭാ മാനേജിംഗ്‌ കമ്മറ്റിയംഗങ്ങളും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും മെത്രാപ്പോലീത്താമാരോടൊപ്പം പ്രവര്‍ത്തിച്ചു.

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: