കലാകാരന്മാര്‍ ധൈര്യം കാട്ടണം
യേശുദാസിന് ഇസ്‌ളാമിക പിന്തുണ
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ച് നടക്കുന്നതിനെതിരേ യേശുദാസ് നടത്തിയ പ്രസ്‌താവന കഴിഞ്ഞ ദിവസം വലിയ വിവാദം വിളിച്ചു വരുത്തിയിരുന്നു. സാമൂഹ്യസൈറ്റുകളിലും പുറത്തും അനുകൂലിച്ചും പ്രതികൂലിച്ചും വളരെയധികം ചര്‍ച്ചകളാണ് നടന്നത്. ചിലര്‍ ഫേസ്‌ബുക്കില്‍ യേശുദാസിനെ തുറന്നടിച്ച് വിമര്‍ശിക്കാന്‍ തയ്യാറാകുകയും കുടുംബാംഗങ്ങളെ വരെ വലിച്ചിഴയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്‌ളാമിക സംഘടനകള്‍ വന്നത്.
സഭ്യമല്ലാത്ത രീതിയിലുള്ള വസ്‌ത്രധാരണങ്ങളിലൂടെ പെണ്‍കുട്ടികള്‍ വിളിച്ചു വരുത്തുന്ന അപകടങ്ങളെ കുറിച്ചുള്ള കൃത്യമായ ഓര്‍മ്മപ്പെടുത്തലാണ് യേശുദാസ് നടത്തിയതെന്ന് സുന്നി വിഭാഗത്തിന്റെ യുവജന സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു. സ്‌ത്രീശരീരം പ്രദര്‍ശന വസ്‌തുവല്ലെന്നും മാന്യമല്ലാത്ത രീതിയിലുള്ള പെണ്‍കുട്ടികളുടെ വസ്‌ത്രധാരണ പുരുഷനിലെ ആസക്‌തിയെ ക്ഷണിച്ചുവരുത്തുന്നതാണെന്നും ഇവര്‍ പറഞ്ഞു.ഇസ്‌ളാമിക വനിതാ സംഘടനകള്‍ക്കും ഇതേ അഭിപ്രായമുണ്ട്. കേരളത്തിന് തനതായ വസ്‌ത്ര സംസ്‌ക്കാരമുണ്ട്. ഇറുകിയ ജീന്‍സ് ഇതിനെതിരാണെന്ന് അവര്‍ പ്രതികരിച്ചു. സമൂഹത്തിലെ ട്രന്റിന് പിന്നാലെ പോകുന്നതിനേക്കാള്‍ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കുന്നതാകണം അതിലെ സ്വാതന്ത്ര്യമെന്ന് ഗേള്‍സ് ഇസ്‌ളാമിക് ഓര്‍ഗനൈസേഷനാണ് വ്യക്‌തമാക്കിയിരിക്കുന്നത്.ഇറുകിയ വസ്‌ത്രങ്ങള്‍ ശരീരത്തിലെ അഴകളവുകള്‍ വ്യക്‌തമാക്കുന്നവയാണ്. അതാണ് തെറ്റിലേക്ക് നയിക്കുന്നത്. എല്ലാവരും പര്‍ദ്ദ ധരിച്ചു നടക്കണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ മാന്യമായ വസ്‌ത്രം ധരിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നയാളെ ഒറ്റപ്പെടുത്തുന്നതിന് പകരം വനിതകളുടെ അന്തസ് സംരക്ഷിക്കാനാണ് വനിതാസംഘടനകള്‍ നിലകൊള്ളേണ്ടതെന്ന് മറ്റൊരു ഇസ്‌ളാമിക യുവജന സംഘടനയും പറഞ്ഞു.
ജീന്‍സ് ധരിച്ചു പെണ്‍കുട്ടികള്‍ കുഴപ്പമുണ്ടാക്കരുതെന്ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങിലായിരുന്നു യേശുദാസ് പറഞ്ഞതാണ് വിവാദമായത്. മറയ്ക്കേണ്ടത് എന്താണെങ്കിലും അത് മറഞ്ഞ് തന്നെ കിടക്കേണ്ടതാണെന്നും താരം പറഞ്ഞിരുന്നുProf. John Kurakar
No comments:
Post a Comment