കെന്നഡി
കാഴ്ചയില്ലാത്തവരുടെ തോഴന്
കാഴ്ചയില്ലാത്തവര്‍ക്ക്
സ്വന്തം ഐറിസ് ഓട്ടോയില്‍
സൗജന്യയാത്ര അനുവദിച്ച തൊഴിലാളിയാണ് കെന്നഡി.
ജീവിതത്തിലെ അനുഭവങ്ങളാണ് കെന്നഡിയെ ഈ രംഗെത്തത്തിച്ചത്.
കാഴ്ചയില്ലാത്തവരെ ചെറുപ്പംമുതല്‍ അനുകമ്പയോടെ കണ്ടിരുന്ന
കെന്നഡി വിവാഹം ചെയ്തത് നേരിയ
കാഴ്ച മാത്രമുള്ള അനിത എന്ന
യുവതിയെയാണ്. ഇവരുടെ ഒരു മകനും
കാഴ്ച വളരെ കുറവാണ്.പത്തുവര്‍ഷം
മുമ്പായിരുന്നു കെന്നഡിയുടെ വിവാഹം.2008ല്‍
കെന്നഡിയുടെ ജീവിതത്തിലും ഇരുളിെന്‍റ
ദിനമെത്തി. തലച്ചോറിലുണ്ടായ രോഗംമൂലമാണ് ഇതുണ്ടായത്. താന്‍
എന്നും ആദരവോടെ മാത്രം കണ്ടിരുന്ന
കാഴ്ചയില്ലാത്തവരുടെ ലോകം എത്ര ബുദ്ധിമുട്ട്
നിറഞ്ഞതാണെന്ന് കെന്നഡി മനസ്സിലാക്കി.മൂന്ന്
ഇരുള്‍ദിനങ്ങള്‍ക്കുശേഷം
കെന്നഡി വെളിച്ചത്തിന്റെ ലോകത്തേക്ക് മടങ്ങിവന്നു. ഇതോടെ അന്ധര്‍ക്കുവേണ്ടി താന്‍
ചെയ്യുന്നതൊന്നും മതിയാകിെല്ലന്ന് ഇദ്ദേഹം മനസ്സിലാക്കി.കാഴ്ചയില്ലാത്തകുട്ടികളെ
സൗജന്യമായി പഠിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ തീരുമാനിച്ചു. ഏഴാം
ക്ലാസ് വരെയുള്ള കുട്ടികളെ കെന്നഡി
പഠിപ്പിക്കും. ഇവര്‍ക്കു വേണ്ട പഠനച്ചെലവ്
വണ്ടി ഓടിച്ചാണ് കണ്ടെത്തുക. 147 കുട്ടികളെ
ഇതിനകം അറിവിന്റെ ലോകെത്തത്തിക്കാന്‍
കഴിഞ്ഞു. നവംബര്‍ 1ന്
രാവിലെ 11ന് കാഴ്ചയില്ലാത്തവര്‍ക്ക്
സ്‌നേഹവിരുന്നുനല്‍കി
നഗരസഭാചെയര്‍മാന്‍ എ. സുരേഷ്
കുമാര്‍ ആശാകേന്ദ്രത്തിന്റെ ഉദ്ഘാടനം
നിര്‍വ്വഹിക്കും.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment