നാരങ്ങ വെള്ളംകുടിക്കൂ
ആരോഗ്യംനേടൂ
നാരങ്ങ നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങൾക്കും കൺകണ്ട ഔഷധമാണ്. ചെറുചൂടുവെള്ളത്തിൽ അല്പം നാരങ്ങാനീര് ചേർത്ത് കഴിച്ചാൽ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുൾപ്പെടെയുള്ളവ മെച്ചപ്പെടുത്താനാവുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്.ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീരു ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് ദഹന വ്യവസ്ഥയ്ക്ക് നന്നാണ്. പലരെയും അലട്ടുന്ന ദഹനപ്രശ്നങ്ങൾ ഒരുപരിധിവരെ ഇല്ലാതാക്കാൻ ഇതിന് കഴിയും. കരളിനും ചൂടുനാരങ്ങാവെള്ളം നന്നാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് എൻസൈമുകളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു. ഒപ്പം കരളിന്റെ പ്രവർത്തനത്തെയും ഉത്തേജിപ്പിക്കുന്നു. മിക്കവരുടെയും പ്രശ്നമായ അസിഡിറ്റി ഇല്ലാതാക്കാൻ ഏറ്റവും നല്ല ഔഷധം നാരങ്ങാവെള്ളമാണത്രേ.

ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കഴിക്കുന്നതിലൂടെ കഴിയും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡാണ് ഇതിന് കാരണമാകുന്നത്. പൊട്ടാസ്യത്തിന്റെയും നല്ലൊരു കലവറയാണ് നാരങ്ങ. തലച്ചോറിന്റെയും ഞരമ്പുകളുടെയും പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ നാരങ്ങയിലെ പൊട്ടാസ്യം സഹായിക്കും. ഇതിനൊപ്പം ബ്ളഡ് പ്രഷറും ശരീരഭാരവും കുറയ്ക്കാനും ചെറുചൂടുള്ള നാരങ്ങാവെള്ളം സഹായിക്കും.
നാരങ്ങാവെള്ളം പതിവാക്കുന്നതിലൂടെ തൊലിക്ക് അഴകും ആരോഗ്യമുണ്ടാവും. ടോക്സിനുകളെ പുറന്തള്ളി രക്തമൊഴുക്ക് സുഗമമാക്കും. പലരുടെയും പേടിസ്വപ്നമായ വായ് നാറ്റം ഇല്ലാതാക്കാനും ചൂട് നാരങ്ങാവെള്ളം പതിവാക്കുന്നതിലൂടെ കഴിയും.
പ്രൊഫ്.ജോണ് കുരാക്കാർ
No comments:
Post a Comment