എബോള വൈറസ് വിമുക്തയായ നഴ്‌സിന്
ഒബാമയുടെ സ്വീകരണം
Pham said she felt “fortunate and blessed to
be standing here today,” praised the care she received in Dallas and Maryland,
asked for her privacy and said all she really wants to do is come home and be
reunited with 1-year-old Cavalier King Charles Spaniel Bentley, who has also
tested Ebola-free and will likely be released from the former Naval Air Station
following one more specimen test at the end of his 21-day quarantine period.In
a statement released after the press conference, Dallas County Judge Clay
Jenkins said that despite the dog’s quarantine, Pham will be able to “visit,
hold and play with him tomorrow.അമേരിക്കയിൽ എബോള
വൈറസ് രോഗത്തിന് വിധേയയായ ആദ്യ രോഗി നൈന പാം പൂര്‍ണ്ണമായും എബോള വൈറസില്‍
നിന്നും വിമുക്തമായെന്ന് ആരോഗ്യവകുപ്പു അധികൃതര്‍ പുറത്തുവിട്ട ഔദ്യോഗിക
പ്രസ്താവനയില്‍ പറയുന്നു.
മേരിലാന്‍ഡ് ബെത് സെയ്ദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയില്‍
കഴിഞ്ഞിരുന്ന പാം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് പ്രസി.ഒബാമയെ
വൈറ്റ് ഹൗസില്‍ സന്ദര്‍ശിച്ചത്. വൈറ്റ് ഹൗസില്‍ എത്തിയ നഴ്‌സിനെ ആലിംഗനം ചെയ്താണ്
പ്രസി.ഒബാമ സ്വീകരിച്ചത്.എബോള വൈറസ് രോഗവുമായി ആഫ്രിക്കയില്‍ നിന്നും ഡാലസില്‍ എത്തിയ തോമസ് ഡങ്കനെ
ഡാലസ് പ്രിസ്ബിറ്റീരിയന്‍ ആസ്പത്രിയില്‍ ചികിത്സിച്ച ടീമിലെ അംഗമായിരുന്നു പാം.
ഡങ്കനെ ശുശ്രൂഷിച്ച മറ്റൊരു നഴ്‌സ് അംബര്‍ വിന്‍സനും എബോള വൈറസില്‍ നിന്നും പൂര്‍ണ്ണമായി
വിമുക്തയാണെന്ന് അംബറിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.എബോള രോഗികള്‍ക്ക്
ആഫ്രിക്കയില്‍ ചികിത്സ നല്‍കി ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയ ഡോ.ക്രേഗ് സ്‌പെന്‍
സര്‍ക്ക് എബോള വൈറസ് ബാധിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.രോഗം പൂര്‍ണ്ണമായും
സുഖപ്പെടുന്നതിന് പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും
ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും നൈനാ പാം നന്ദി പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment