Pages

Monday, October 20, 2014

ഇറ്റലിയിലെ തീ, കാരണം അന്യഗ്രഹ ജീവികള്‍?

ഇറ്റലിയിലെ തീ, കാരണം
അന്യഗ്രഹ ജീവികള്‍?
mangalam malayalam online newspaper                    ഇറ്റാലിയന്‍ ഗ്രാമമായ കാനെറ്റോ ഡി കരോനിയയില്‍ എന്തൂം ഏതു സമയത്തും കത്തും! ചവിട്ടികളോ ഫര്‍ണിച്ചറോ ഫ്രിഡ്‌ജ്, മൊബൈല്‍ തുടങ്ങിയ ഉപകരണങ്ങളോ എന്തു വേണമെങ്കിലും ഏതുസമയത്തും പ്രത്യേകിച്ച്‌ കാരണമൊന്നും കൂടാതെ ഇവിടെ കത്തിയെരിയും!കഴിഞ്ഞ 10 വര്‍ഷമായി ഈ ഗ്രാമത്തില്‍ നടക്കുന്ന അസ്വാഭാവിക പ്രതിഭാസം ഈ വര്‍ഷം കുറച്ചു കൂടുതലായി നടക്കുന്നുവെന്നാണ്‌ പ്രദേശവാസികള്‍ പരാതിപ്പെടുന്നത്‌. അന്യഗ്രഹ ജീവികളാണ്‌ ഈ പ്രതിഭാസത്തിനു പിന്നിലെന്നാണ്‌ പ്രദേശവാസികള്‍ കരുതുന്നത്‌. അവരെ കുറ്റം പറയാനുമാവില്ല. ഇതേ കുറിച്ച്‌ പഠിക്കാനെത്തിയ ഭൗമാശാസ്‌ത്ര പണ്ഡിതന്‍മാര്‍ക്കോ ഊര്‍ജ്‌ജതന്ത്രജ്‌ഞര്‍ക്കോ ഇതുവരെയായും ഇതേ കുറിച്ച്‌ വ്യക്‌തമായ വിശദീകരണം നല്‍കാനായിട്ടില്ല.
2004 ല്‍ ഗ്രാമത്തിലെവീടുകളിലെ വീട്ടുപകരണങ്ങള്‍ക്കും മറ്റും പ്രത്യേകിച്ച്‌                                         കാരണമൊന്നുമില്ലാതെ തീ പടര്‍ന്നു പിടിച്ചതായിരുന്നു തുടക്കം. തീ പിടുത്തത്തിന്‌ കാരണം പറയാനില്ലാതാവുകയും സംഭവം തുടര്‍ക്കഥയാവുകയും ചെയ്‌തതോടെ ഗ്രാമീണര്‍ ഗ്രാമത്തില്‍ നിന്ന്‌ ഒഴിഞ്ഞുപോയി. തീപിടുത്തം തടയാനായി അധികൃതര്‍ ഇവിടേക്കുളള വൈദ്യുതി ബന്ധം വിചേ്‌ഛദിച്ചു നോക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല! അവസാനം പിശാചുബാധ ഒഴിപ്പിക്കാന്‍ പുരോഹിതനെ വിളിച്ചുവരുത്തണമെന്ന്‌ ഗ്രാമീണര്‍ ആവശ്യപ്പെടുന്നതില്‍ വരെ കാര്യങ്ങള്‍ ചെന്നെത്തി.
പിന്നീട്‌ തീപിടുത്തത്തിന്റെ തീവ്രത കുറഞ്ഞതോടെ ഗ്രാമീണര്‍ തിരിച്ചെത്തി. ഇപ്പോള്‍ പഴയതിലും വലിയ സംഭവങ്ങള്‍ നടക്കുന്നുവെങ്കിലും അവര്‍ അതിനോടെല്ലാം പൊരുത്തപ്പെട്ടുകഴിഞ്ഞു. വീടുകളിലെ പൈപ്പുകള്‍ അകാരണമായി പൊട്ടിയൊലിക്കുക, ഓട്ടോമാറ്റിക്‌ ഗേറ്റുകള്‍ തനിയെ തുറന്നടയുക, മൃഗങ്ങള്‍ ചത്തൊടുങ്ങുക തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. ഒരു ബാത്ത്‌ റൂം കണ്ണാടി 35 മണിക്കൂറിനുളളി മൂന്ന്‌ തവണ തീ പിടിച്ച സംഭവവും ഇവിടെ നിന്ന്‌ റിപ്പോര്‍ട്ടു ചെയ്‌തു കഴിഞ്ഞു.അതിനിടെ 2007 ല്‍ ഒരു ഇറ്റാലിയന്‍ പത്രമാണ്‌ അന്യഗ്രഹ ജീവികളെ സംഭവുമായി ബന്ധപ്പെടുത്തിയത്‌. എന്നാല്‍ സര്‍ക്കാരിന്റെ അന്വേഷണ സംഘം പത്രത്തിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന്‌ വാദിച്ചു. ഇലക്‌ട്രോമാഗ്നറ്റിക്‌ തരംഗങ്ങളുടെ സാന്നിധ്യമാണ്‌ ഇതിനെല്ലാം കാരണമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. എന്നാല്‍, അതെ കുറിച്ച്‌ വ്യക്‌തമായ വിശദീകരണം നല്‍കാന്‍ അവര്‍ക്കാവുന്നുമില്ല.

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: