കൊട്ടാരക്കരയിൽ മാലിന്യം വലിച്ചെറിയൽ:
ഗ്രാമങ്ങൾ രോഗ ഭീതിയിൽ
പൊതുസ്ഥലങ്ങളിലും എം
.സി റോഡിൻറെ സൈഡ്
കളിലും മാലിന്യം വലിച്ചെറിയുന്നത് ഗ്രാമങ്ങളിലെ
ജനജീവിതം ദുരിതപൂർണമാക്കി.
പ്രധാന റോഡുകളിലും ഗ്രാമവഴികളിലും
മാലിന്യക്കൂമ്പാരമാണിപ്പോൾ.
കൊട്ടാരക്കര ,ഐപ്പള്ളൂർ, കരിക്കം
, കിഴക്കേ തെരുവ്,, മേലില, വെട്ടിക്കവല തുടങ്ങിയ പഞ്ചായത്തുകളിൽ മാലിന്യം
കുന്നുകൂടാത്ത സ്ഥലമില്ലാതായി. ആഡംബര കാറുകളിലും ബൈക്കിലുമായി
പോകുന്നവർ മാലിന്യം
പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടിടുകയാണ് പതിവ്. കോഴി
കടകളിൽ നിന്നു തള്ളുന്ന മാലിന്യത്തിലെ മാംസാവശിഷ്ടങ്ങൾ തിന്നാനായി
എത്തുന്ന നായ്ക്കൂട്ടങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി
മാറി. നായ്ക്കൾ റോഡിലേക്ക്
എടുത്ത് ചാടി നിരവധിപേർക്ക്
അപകടമുണ്ടായിട്ടുണ്ട്. ഐപ്പള്ളൂരിൽ എം .സി റോഡിൻറെ
ഇരുവശത്തും മാലിന്യ കൂമ്പാരങ്ങൾ
രൂപപ്പെട്ടിട്ട് നാളേറെ കഴിഞ്ഞു. റോഡിന്റെ
ഇരുവശത്തും വീടുകൾ കുറവായ
ഭാഗത്താണ് ഇറച്ചി
കട നടത്തുന്നവർ മാംസാവശിഷ്ടങ്ങൾ
കൊണ്ടിടുന്നത് .. മാലിന്യത്തിലെ മാംസാവശിഷ്ടങ്ങൾ പക്ഷികൾ കൊത്തി
കിണറുകളിൽ കൊണ്ടിടുന്നത്
കുടിവെള്ളവും മലിനമായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ഭാഗത്ത് ശുദ്ധ
വായു പോലും ലഭിക്കാത്ത സ്ഥിതിയാണ്
.മാലിന്യം വർദ്ധിക്കുന്നത്
ഗ്രാമങ്ങളിൽ വൻതോതിൽ സാംക്രമിക
രോഗങ്ങൾ പടർന്നു പിടിക്കാൻ കാരണ
മാകുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.അധികാരികളുടെ അടിയന്തര ശ്രദ്ധ ഉടനെ ഉണ്ടാകണം
.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment