100 ഇരട്ടക്കുട്ടികൾ പഠിക്കുന്ന പട്ടം
സെന്റ്‌മേരീസ് സ്കൂൾ

ഒരു സ്‌കൂളില്‍ നൂറുജോഡി ഇരട്ടക്കുട്ടികള്‍. അവര്‍ക്കൊപ്പം രണ്ട് ജോഡി
ഇരട്ട അധ്യാപകരും. ഇവരെ ഒത്തുകൂട്ടി സ്‌കൂളിന്റെ
ആഘോഷം. പട്ടം സെന്റ് മേരീസ്
ഹയര്‍സെക്കന്‍ഡറി
സ്‌കൂളിലായിരുന്നു
അപൂര്‍വമായ
കൂടിച്ചേരല്‍.സെന്റ് മേരീസ്
സ്‌കൂളിന്റെ
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും കേരളപ്പിറവിയുടെയും
ഭാഗമായാണ് ഇരട്ടകളായ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഗമം
നടത്തിയത്. ഇരട്ടകളെല്ലാം ഒരേപോലെത്തെ വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്. ഈ അപൂര്‍വ
സംഗമം കാണാന്‍ മറ്റ്
വിദ്യാര്‍ഥികളും
രക്ഷാകര്‍ത്താക്കളും
എത്തിയിരുന്നു.ഇരട്ടകളുടെ സംഗമം കവി
മടവൂര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ വര്‍ക്കി ആറ്റുപുറത്ത്, പ്രഥമാധ്യാപിക
ആശ ആനി ജോര്‍ജ്,
പി.ടി.എ
പ്രസിഡന്റ് ബി. വിജയന്‍ നായര്‍,
മദര്‍ പി.ടി.എ
പ്രസിഡന്റ് ശ്രീകുമാരി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാദര്‍
നെല്‍സണ്‍ വലിയവീട്ടില്‍
എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ്
സെക്രട്ടറിമാരായ സജിത് തോമസ്, ലാല്‍ എം. തോമസ്,
ജെസ്സി എം. ജോര്‍ജ്,
പ്രോഗ്രാം കണ്‍വീനര്‍മാരായ
വില്‍സണ്‍ ജോര്‍ജ്, മിനിലോ
എബ്രഹാം, പി.ആര്‍.ഒ മനോജ്
എബ്രഹാം എന്നിവര്‍ നേതൃത്വം
നല്‍കി.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment