TRIBUTE PAID TO KAVITA
KARKARE
കവിത കാര്ക്കറേ യാത്രയായത്
മൂന്നുപേര്ക്ക് പുതു ജീവനേകി
മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ത് കാര്ക്കറെയുടെ ഭാര്യ കവിത കാര്ക്കറെ (57) യാത്രയായത് മൂന്നു പേര്ക്ക് പുതു ജീവനേകി. തലച്ചോറിലെ രക്തസ്രാവത്തെ തുടര്ന്ന് കഴിഞ്ഞ ദിവസമാണ് കവിത കാര്ക്കറെ മരണത്തിന് കീഴടങ്ങിയത്.അമ്മയുടെ അവയവങ്ങള് ദാനം ചെയ്യാന് മക്കള് മുന്കൈ എടുത്തതോടെയാണ് മരണം കാത്തു കിടന്ന മൂന്ന് പേര് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. കവിതയുടെ കിഡ്നികളും കരളുമാണ് നിലവില് ചികിത്സയിലുള്ള മൂന്ന് പേര്ക്ക് ദാനം ചെയ്തത്. ഇതിനു പുറമേ ഐ ബാങ്കിന് ഇരുകണ്ണുകളും ദാനം നല്കി
Prof. John Kurakar
No comments:
Post a Comment