ദുബായ് ചുറ്റിക്കാണാന് ഇനി
'സിറ്റി സൈറ്റ് സീയിങ്' ബസ്സുകള്
ദുബായ് ചുറ്റിക്കാണുവാനും മനോഹാരിത
ആസ്വദിക്കാനും വിനോദ സഞ്ചാരികള്‍ക്കായി ഇനിആധുനികരീതിയില്‍ 'സിറ്റി സൈറ്റ്
സീയിങ്' സംവിധാനം നിലവില്‍വരുന്നു. ലോകത്തിലെ ഏറ്റവും
ഉയരംകൂടിയ കെട്ടിടവും ഏറ്റവും വലിയ
ഷോപ്പിങ് മാളും അടക്കം ആകര്‍ഷകങ്ങളായ
നിരവധി കേന്ദ്രങ്ങളും സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതിന് ട്രാവല്‍ ഓപ്പറേറ്റര്‍മാരായ
ഡനാറ്റയുമായി സഹകരിച്ചുകൊണ്ടാണ് 'സിറ്റി സൈറ്റ് സീയിങ്'
ബസ്സുകള്‍ ആരംഭിക്കുന്നത്. ആധുനിക
രീതിയിലുള്ള ഇരുനില ബസ്സുകളാണിവ. ഈ
ബസ്സില്‍ വിവിധ രാജ്യങ്ങളില്‍നിന്ന്
വരുന്ന വിനോദ സഞ്ചാരികള്‍ക്കായി നിരവധി ഭാഷകളില്‍ വിവരങ്ങള്‍
അറിയുന്നതിനുള്ള സംവിധാനമുണ്ട്. ഓരോരുത്തര്‍ക്കും
ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത്
വിവരങ്ങള്‍ ശേഖരിക്കാം. ഈ
സംവിധാനം ഉപയോഗിച്ച് ദുബായിയെക്കുറിച്ച് കൂടുതല്‍ അടുത്തറിയാനും പഠിക്കാനും സാധിക്കും. എമിറേറ്റില്‍
എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് ഒരു പുതിയ
അനുഭവമായിരിക്കും പുതിയ 'സിറ്റി സൈറ്റ്
സീയിങ്ങ്' സംവിധാനമെന്ന് ഡനാറ്റ ട്രാവല്‍
മേധാവി ലൈന്‍
അന്ദ്രെവ് പറഞ്ഞു. വളര്‍ന്നുകൊണ്ടിരിക്കുന്ന ദുബായ് ടൂറിസം രംഗത്ത്
ഒരു പുതിയ കാല്‍വെപ്പാണ്
ഇതെന്ന് സി.ഇ.ഒ. എന്‍റിക്യു
യബ്ബാരെ പറഞ്ഞു.
1997-ലാണ്
ആദ്യമായി നൂതന സംവിധാനമുള്ള 'സിറ്റി
സൈറ്റ് സീയിങ്ങ്' നിലവില്‍
വന്നത്. ഇത് 33 രാജ്യങ്ങളില്‍
വ്യാപിച്ചു കിടക്കുന്ന ടൂറിസം ഗതാഗത
സൗകര്യമാണ്. കഴിഞ്ഞവര്‍ഷം
ലോകത്തിലെ വന്‍കിട രാജ്യങ്ങളില്‍ നിന്നായി 13 ദശലക്ഷം
ആളുകള്‍ ഈ സംവിധാനം
ഉപയോഗിച്ചിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment