ജീവിതം കാരുണ്യപ്രവര്ത്തനങ്ങള്ക്കായി ഉഴിഞ്ഞുവച്ച ഫാദർ ടി .ജെ അലക്സാണ്ടർ എന്ന ഓർത്തഡോൿസ് വൈദീകൻ
60–ാം വയസ്സില്‍ സര്‍ക്കാര്‍ ജോലിയിലിരിക്കെ പൌരോഹിത്യം.
പൌരോഹിത്യത്തിനൊപ്പം ജീവ കാരുണ്യ
പ്രവര്‍ത്തനം.
78–ാം വയസ്സില്‍ പൌരോഹിത്യത്തില്‍ നിന്നു വിരമിച്ച
ശേഷവും ഒരു അര്‍ച്ചന
പോലെ കാരുണ്യത്തിന്റെ വഴികളിലൂടെ
സഞ്ചരിക്കുന്നു .ജീവിതം കാരുണ്യപ്രവര്ത്തനങ്ങള്ക്കായി
ഉഴിഞ്ഞുവച്ച ഫാ. ടി.ജെ. അലക്‌സാണ്‌ടറിന് അരനൂറ്റാണ്‌ടു നീണ്‌ട
സുകൃതങ്ങള്‍ക്കു
ലഭിച്ച ആദ്യത്തെ വലിയ അംഗീകാരമാണ് അരലക്ഷം രൂപയുടെ
കാരുണ്യ അവാര്‍ഡ് . ഈ പണവും
അച്ചന്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി
മുതല്‍ക്കൂട്ടാനാണ് സാധ്യത.സര്‍ക്കാര്‍ സര്‍വീസില്‍ സെക്രട്ടേറിയറ്റില്‍ തുടങ്ങി അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ചശേഷമാണ
്‌അലക്‌സാണ്‌ടര്‍ ഒരു നിയോഗം
പോലെ ഓര്‍ത്തഡോക്‌സ് സഭയുടെ പുരോഹിതനായത്. ഓര്‍ത്തഡോക്‌സ് സഭയില്‍
അപൂര്‍വായി
സംഭവിക്കുന്ന പൌരോഹിത്യം.
എല്ലാ ജാതി–മത
വിഭാഗത്തില്‍പ്പെട്ടവരും
നന്തന്‍കോട് പള്ളിയിലെത്തി പാവപ്പെട്ട
കുട്ടികള്‍ക്കൊപ്പം
ഭക്ഷിച്ച് പിറന്നാള്‍
ആഘോഷിച്ചു.ജാതി–മത വ്യത്യാസമില്ലാതെ
പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം, കാന്‍സര്‍
രോഗികള്‍ക്കു
സഹായം, തടവുപുള്ളികളുടെ കുടുംബങ്ങളുടെ സംരക്ഷണം, വിദ്യാഭ്യാസ സഹായനിധി...ഒന്നിനും അച്ചന്‍
ആരുടെയും മുന്നില്‍ കൈനീട്ടിയില്ല.
പണം അര്‍ഹിക്കുന്ന കരങ്ങളിലേക്ക്
ഒഴുകിയെത്തി.ചാപ്പലില്‍ നിന്നു
പള്ളിയാക്കി ഉയര്‍ത്തിയപ്പോള്‍ കല്ലും
സിമന്റും കൊണ്‌ടുള്ള ഒരു ദേവാലയം
എന്നതിനപ്പുറം അശരണര്‍ക്കും
രോഗികള്‍ക്കും
ഭാരം ഇറക്കിവയ്ക്കാനുള്ള ഒരു
പ്രാര്‍ഥനാലയമായി
അതു മാറി. കാണിക്കവഞ്ചി
ഇല്ലാത്ത ആദ്യത്തെ പള്ളി. അച്ചന്‍ പിരിയുന്നതുവരെ അങ്ങനെ
തുടര്‍ന്നു.
പള്ളിയോടുചേര്‍ന്ന് ഉയര്‍ന്ന ധ്യാനകേന്ദ്രം
മാനസിക സംഘര്‍ഷം
അനുഭവിക്കുന്നവര്‍ക്കായി
അച്ചന്‍ സ്വപ്‌നംകണ്‌ട
കൌണ്‍സലിങ് സെന്ററായി.
ഒടുവില്‍ പള്ളിയില്‍
നിന്നു വിരമിച്ചശേഷവും 78–ാം വയസ്സിലും
യുവാവിന്റെ ചുറുചുറുക്കോടെ ഫാ. അലക്‌സാണ്‌ടര്‍ തന്റെ ജീവകാരുണ്യ
പ്രവൃത്തികള്‍ തുടരുന്നു. നഗരത്തില്‍ പട്ടിണികിടക്കുന്നവര്‍ക്കു സൌജന്യ ഭക്ഷണം
എത്തിക്കാനുള്ള പദ്ധതി; നഗരസഭയുമായി സഹകരിച്ച് യാചക കേന്ദ്രങ്ങളില്‍ സൌജന്യ ഭക്ഷണം.സര്‍വീസില്‍ നിന്ന് വിരമിച്ചു പുരോഹിതനായ
അലക്‌സാണ്‌ടര്‍ അന്നു തന്റെ
കാര്‍ വിറ്റു.
യാത്ര നടന്നും ബസിലും സ്‌കൂട്ടറിനു
പിന്നിലുമാക്കി. വിവാഹ കൂദാശ മുതല്‍ മാമ്മോദീസ വരെ
ഒരു ശുശ്രൂഷയ്ക്കും പണം
വാങ്ങിയില്ല. ജീവിക്കാന്‍ തന്റെ
സര്‍ക്കാര്‍ പെന്‍ഷന്‍
മതിയെന്ന നിലപാടില്‍ ഉറച്ചുനിന്നു.
പള്ളിയിലെ ദൈവിക ശുശ്രൂഷകള്‍ക്കൊപ്പം പള്ളിക്കു പുറത്തു
വിശക്കുന്നവനു ഭക്ഷണവും രോഗിക്കു മരുന്നും
ദുരിതമനുഭവിക്കുന്നവനു സഹായവും എത്തിക്കുക പൌരോഹിത്യത്തിന്റെ
ഭാഗമാണെന്നു വിശ്വസിച്ച അച്ചന്‍,
രോഗക്കിടക്കയിലും വിലാപ ഭവനങ്ങളിലും ആദ്യത്തെ
സന്ദര്‍ ശകനായി.ഫാ.
ടി.ജെ. അലക്‌സാണ്‌ടര്‍ എഴുപത്തിയെട്ടിന്‍െ ചെറുപ്പത്തില്‍ യുവാവിന്‍റ ചുറുചുറുക്കോടെ
ഓടിക്കൊണ്‌ടിരിക്കുന്നു;ഫാദർ
ടി .ജെ അലക്സാണ്ടർക്കും കുടുംബത്തിനും WINDOW OF KNOWLEDGE -ൻറെ ആശംസകൾ .
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment