Pages

Monday, September 29, 2014

ഐഎസ്‌ഐഎസ് ഭീകരത ഇല്ലാതാക്കാന്‍ ബൗദ്ധിക യുദ്ധം കരണീയം: ശൈഖ് മുഹമ്മദ്

ഐഎസ്ഐഎസ് ഭീകരത ഇല്ലാതാക്കാന്‍ 
ബൗദ്ധിക യുദ്ധം കരണീയം: ശൈഖ് മുഹമ്മദ് 

ഭീകരവാദ ഗ്രൂപ്പായ ഐഎസ്‌ഐഎസ് ആളിപ്പടര്‍ത്തുന്ന ഭീതിദ ഉന്മാദത്തിന്റെ അഗ്‌നി ശമിപ്പിക്കാന്‍ ബൗദ്ധിക യുദ്ധമടക്കമുള്ള സമഗ്ര സമീപനം സ്വീകരിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ആവശ്യപ്പെട്ടു. കരുത്തുറ്റ ഭരണ നിര്‍വഹണവും അടിസ്ഥാന തലത്തിലുള്ള മാനുഷിക വികസനവും നടപ്പാക്കുന്നതിലൂടെ ആര്‍ജിക്കാനാകുന്ന സുസ്ഥിര വികസനമാണ് തീവ്രവാദത്തിനുള്ള ഏറ്റവും സുസ്ഥിരമായ മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി. അപരിഷ്‌കൃതവും കിരാതവുമായ സംഘമാണ് ഐഎസ്‌ഐഎസ്. ഇസ്‌ലാമിനെയോ മനുഷ്യത്വത്തിന്റെ മൗലിക മൂല്യങ്ങളെയോ ഇക്കൂട്ടര്‍ ലവലേശം പ്രതിനിധാനം ചെയ്യുന്നില്ല.

എതിര്‍ക്കുന്നവരെ പ്രതിരോധിച്ച് ഈ സംഘം വ്യാപിക്കുകയാണ്. ഇത് കേവലമൊരു ഭീകരവാദ കൂട്ടായ്മയല്ല, വിദ്വേഷത്തിന്റെ ഈ ആശയസംഹിത തീര്‍ച്ചയായും ബൗദ്ധിക തലത്തില്‍ പരാജയപ്പെടുക തന്നെ വേണം -പ്രാദേശിക മാധ്യമങ്ങള്‍ക്ക് എഴുതി നല്‍കിയ പ്രസ്താവനയില്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
അടുത്ത ദശാബ്ദത്തില്‍ ലോകം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ അപകടകരമായ ആശയഗതിയാണ് ഐഎസ്‌ഐഎസിന്റേതെന്ന് പറഞ്ഞ അദ്ദേഹം, യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും മറ്റും അതിന്റെ വിത്തുകള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും മുന്നറിയിപ്പ് നല്‍കി.മതപരമായി വളച്ചൊടിച്ച അതിസ്വരം കൊണ്ട് വെറുപ്പിനാല്‍ രൂപം കൊണ്ട ഈ വ്യവഹാരം മറ്റേതൊരു തീവ്രവാദ ഗ്രൂപ്പിനും ദത്തെടുക്കാന്‍ പാകത്തിലുള്ളതാണ്. നിരാശരോ പ്രതികാര ദാഹികളോ അല്ലെങ്കില്‍, കോപാകുലരോ ആയ യുവജനങ്ങളെ സ്വരുക്കൂട്ടാനുള്ള ശക്തി നാഗരികതകളുടെ അടിത്തറകള്‍ ഇളക്കാനാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

സൈനിക ശേഷി കൊണ്ട് മാത്രം ഈ ഭീകരവാദ സംഘത്തെ നശിപ്പിക്കാനാവില്ല. തീവ്രവാദികള്‍ക്ക് അധികാരത്തിലെത്താനും റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ ആശയും അന്തസ്സും തിരിച്ചു പിടിക്കാനും നടത്തുന്ന ഐഎസ്‌ഐഎസ് ദുഷ്ടതകള്‍ക്കെതിരെ സമഗ്രമായ യജ്ഞത്തിന് പിറകില്‍ ലോകം ഒന്നിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സൈനിക പ്രയോഗം ഭാഗിക പരിഹാരം മാത്രമാണ്. ബൃഹത്തായ മൂന്ന് ഘടകങ്ങളിലാണ് സമാധാനം നിലനില്‍ക്കുക. ബൗദ്ധിക വിജയമാണ് ആദ്യത്തേത്. ദുര്‍ബലമായ ഭരണ നിര്‍ഹവണം നവീകരിക്കലും അടിസ്ഥാന തല മാനുഷിക വികസനവുമാണ് മറ്റു രണ്ടു കാര്യങ്ങള്‍. യോജിച്ച രാഷ്ട്രാന്തരീയ മന:ശക്തിയാല്‍ ഇതിന് പ്രാരംഭമാവണം. ആഗോളീകൃത പെരുമാറ്റത്തിന് ആഗോളീയ പ്രതികരണം ആവശ്യമാണ്. എല്ലാവര്‍ക്കും ഇതിന്റെ ചൂട് അനുഭവപ്പെടും. എന്തുകൊണ്ടെന്നാല്‍, ഇത്തരം ജ്വാലകള്‍ക്ക് അതിര്‍ത്തികളില്ലെന്നറിയുക. തീര്‍ച്ചയായും ഐഎസ്‌ഐഎസ് ചുരുങ്ങിയത് 80 രാഷ്ട്രങ്ങളില്‍ നിന്നുള്ളയാളുകളെ തങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഭീകരവാദ സംഘങ്ങളുടെ നാശം കൊണ്ടു മാത്രം സമാധാനം നിലനിര്‍ത്താനാവില്ലെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. നിരാശരും പ്രതീക്ഷയറ്റവരുമായ ഒരുപറ്റത്തിന്റെ ദൂഷിത ചുറ്റുപാടില്‍ വീണ്ടും ഉയര്‍ന്നു വന്ന് അധികാരത്തിലേക്ക് കുതിക്കാനുള്ള വിനാശകരമായ ഈ ഐഡിയോളജിയെ നിഷേധിച്ചു കൊണ്ടുള്ള തീര്‍ത്തും അടിസ്ഥാനമായ സമരത്തിലാണ് നാം ഏര്‍പ്പെടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.പരിഹാരത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ദുഷിച്ച ആശയങ്ങളെ ശോഭനമായ ചിന്ത കൊണ്ട് നേരിടുകയെന്നതാണ് ഒന്നാമത്തെ കാര്യം. തുറന്ന മന:സ്ഥിതിയും സഹിഷ്ണുതയുടെയും സ്വീകാര്യതയുടെയും രീതികള്‍ കൂടി ചേരണം. നമ്മുടെ ഇസ്‌ലാമിക മതത്തില്‍ നിന്നാണ് ഇവ ഉയര്‍ക്കൊണ്ടിട്ടുള്ളത്. അത് സമാധാനത്തിന് ആഹ്വാനം ചെയ്യുന്നു. മറ്റുള്ളവരുടെ ജീവനെ ബഹുമാനിക്കാനും അന്തസ്സ് സൂക്ഷിക്കാനും മനുഷ്യ വികസനം പ്രോല്‍സാഹിപ്പിക്കാനും മറ്റുള്ളവര്‍ക്ക് നന്മ പ്രവര്‍ത്തിക്കാനും ഇസ്‌ലാം അനുശാസിക്കുന്നു. ''ദൈവം നമ്മെ സൃഷ്ടിച്ചത് നമ്മുടെ ലോകം മെച്ചപ്പെടുത്താനാണ്, അത് നശിപ്പിക്കാനല്ല'' എന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കുന്നതിലൂടെ മാത്രമേ ആത്മാഹുതി ചെയ്യാനൊരുങ്ങുന്ന യുവാവിനെ തടഞ്ഞ് ശരിയായ പാതയിലേക്ക് അവനെ നയിക്കാനാവുകയുള്ളൂവെന്ന് ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.

ഭരണീയരായ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ സേവനങ്ങള്‍ നല്‍കാന്‍ സ്ഥിരമായ സ്ഥാപനങ്ങള്‍ സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന് പിന്തുണ നല്‍കണമെന്നതാണ് രണ്ടാമത്തെ ഭാഗം. അസ്ഥിരതയെ അഭിമുഖീകരിക്കാന്‍ സര്‍ക്കാറുകള്‍ പരാജയപ്പെടുമ്പോള്‍, പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളും അടിക്കടിയുള്ള ഗുരുതര വെല്ലുവിളികളും വെറുപ്പിന്റെ ആശയ സംഹിതകള്‍ വിരിയിച്ചെടുക്കാന്‍ പറ്റിയ ചുറ്റുപാട് ഒരുക്കുകയും നിയമ സാധുതയുടെ ശൂന്യത നിറക്കാന്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് അത് അവരമൊരുക്കുകയും ചെയ്യും.

മിഡില്‍ ഈസ്റ്റിലെ പല പ്രദേശങ്ങളെയും ക്‌ളേശിപ്പിക്കുന്ന മാനുഷിക വികസനത്തിലെ തമോഗര്‍ത്തങ്ങളാണ് അടിയന്തിരമായി അഭിമുഖീകരിക്കേണ്ട അവസാന ഭാഗമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സാമ്പത്തിക വികസനം കൊണ്ടുവന്ന് തൊഴില്‍ സൃഷ്ടിച്ച് പൗരന്മാരുടെ ജീവിത നിലവാരമുയര്‍ത്തിയാല്‍ ഭയവും വെറുപ്പും നിരാശയും ഊട്ടി വളര്‍ത്തിയ ആശയ സംഹിതകളെ കീഴൊതുക്കാന്‍ നമുക്കാകുമെന്നും അദ്ദേഹം ഉണര്‍ത്തി. മാനുഷിക വികസനം വഴി ഭീകരവാദ ചിന്താഗതികളെ നിര്‍ജീവമാക്കാനും അങ്ങനെ അയവുടെ തന്നെ കാരണങ്ങളാല്‍ ഇല്ലാതാകാനും കാരണമാകുമെന്നും ശൈഖ് മുഹമ്മദ് സമര്‍ത്ഥിച്ചു.

                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: