Pages

Tuesday, September 30, 2014

ഓര്‍ക്കുട്ട്, ഇനി ഓർമ്മയിൽ

ഓര്ക്കുട്ട്, ഇനി  ർമ്മയിൽ

 ഓർക്കുട്ട് ഇനി  ഓർമ്മയിൽ മാത്രം .അന്തസ്സിന്റെയും ഗമയുടെയും പേരായി ഓര്‍ക്കൂട്ടിലെ അക്കൗണ്ട്. സുഹൃത്തുക്കളുമായി സംവദിക്കാനായി സ്‌ക്രാപ്പ് ബുക്ക്, ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ആല്‍ബം, ചര്‍ച്ചകള്‍ക്കായി കൂട്ടായ്മകള്‍, സൂഹൃത്തുക്കളുടെ ജന്‍മദിന അറിയിപ്പുകള്‍ തുടങ്ങി, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് വേണ്ട എല്ലാം ഓര്‍ക്കുട്ടിലുണ്ടായിരുന്നു.ഇതിനെല്ലാം പുറമെ കൂട്ടുകാരെ പ്രശംസിക്കാന്‍ അവര്‍ക്ക് ടെസ്റ്റിമോണിയല്‍ എഴുതി സമ്മാനിക്കാനും ഓര്‍ക്കുട്ട് അവസരമൊരുക്കി. കിട്ടിയ പ്രശംസാപത്രങ്ങള്‍ പ്രൊഫൈലില്‍ ഇട്ട് എണ്ണത്തെക്കുറിച്ച് വീമ്പടിക്കുന്നവരും കുറവായിരുന്നില്ല. കൂടാതെ ഓരോ ആഴ്ചയും തന്റെ അക്കൗണ്ടിലേക്ക് ആരൊക്കെ വന്നുനോക്കി എന്നറിയാനും വഴിയുണ്ടായിരുന്നു.
ഓര്‍ക്കൂട്ട് ബ്യൂക്കോക്ടന്‍ തന്റെ കാമുകിയെ കണ്ടെത്താനായി തുടങ്ങിയതാണ് ഈ വെബ്‌സൈറ്റ്. ഒരു തീവണ്ടിയപകടത്തില്‍ കാമുകിയെ കാണാതായി, മരിച്ചവരുടെ പട്ടികയില്‍ ഇല്ല താനും. ലോകത്തെ എല്ലാ സ്ഥലങ്ങളില്‍നിന്നും സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരെ കൊണ്ടുവന്ന് 'ഓര്‍ക്കൂട്ട്' തുടങ്ങി. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടന്നു, കാമുകിയെ കണ്ടെത്തി. പക്ഷെ ഇതിനകം നഷ്ടപ്പെട്ടത് ലക്ഷകണക്കിനു ഡോളറും മൂന്നു വര്‍ഷവും. എങ്കിലും വെബ്‌സൈറ്റിനെക്കുറിച്ചറിഞ്ഞ ഗൂഗിള്‍ ഓര്‍ക്കൂട്ട് വാങ്ങി. സോഫ്റ്റ്‌വേര്‍ എഞ്ചിനിയറായ നിര്‍മാതാവും ഗൂഗിളിന്റെ ഭാഗമായി.ഒരിക്കല്‍ വര്‍ണ്ണങ്ങള്‍ വാരിവിതറിയ, ഇന്ത്യയിലെ ഓരോ നാട്ടിനനുസരിച്ചും തീമുകളിറക്കിയ ഓര്‍ക്കുട്ടിനെ ഇന്ത്യക്കാര്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അതിനോടൊപ്പം വന്ന 'വെറും വെളളയും നീലയും' മാത്രമുളള ഫേസ്ബുക്കിനെ തളളിപറഞ്ഞു. പക്ഷെ, കാലത്തിനനുസരിച്ചോ ഉപഭോക്താക്കളുടെ ആവശ്യാനുസരണമോ മാറാന്‍ ഓര്‍ക്കൂട്ടിനായില്ല. പതിയെ പ്രതാപം നഷ്ടപ്പെട്ടു.2004 ജനവരി 24നാണ് ഓര്‍ക്കുട്ടിന്റെ തുടക്കം. പത്തു ദിവസത്തിന് ശേഷം ഫേസ്ബുക്കും ആരംഭിച്ചു. ആദ്യം ഓര്‍ക്കുട്ടിനാണ് മുന്നേറാന്‍ കഴിഞ്ഞത്. പിന്നീട് ഓര്‍ക്കുട്ട് ഇന്ത്യയിലും ബ്രസീലിലും മാത്രം കൂടുതല്‍ ആരാധകരുള്ള ഒന്നായി മാറി.

2014 ജൂണ്‍ 30 നാണ് ഓര്‍ക്കുട്ട് പൂട്ടുകയാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ജൂലായ് ഒന്നിനുശേഷം പുതിയ അംഗങ്ങളെ സ്വീകരിക്കില്ലെന്നും, സപ്തംബര്‍ 30 വരെ നിലവിലുളള അംഗങ്ങള്‍ക്കു തുടരാമെന്നും അറിയിപ്പുവന്നു. ഇത്രയും കാലം സഹകരിച്ചതിനു നന്ദി പറഞ്ഞ് ഓരോ അംഗങ്ങള്‍ക്കും ഈമെയില്‍ അയയ്ക്കാനും മറന്നില്ല.ബ്രസീലില്‍ നിരാശരാകുന്നത് 40 ലക്ഷം ഓര്‍ക്കുട്ട് അംഗങ്ങള്‍ട്വിറ്ററും ഫെയ്‌സ്ബുക്കും രംഗം കൈയടക്കിയപ്പോള്‍ ലോകം മുഴുവനും ഓര്‍ക്കുട്ടിന് തിരിച്ചടിയേറ്റെങ്കിലും, ബ്രസീലും ഇന്ത്യയും ആ സോഷ്യല്‍നെറ്റ്‌വര്‍ക്കിനെ കൈവിട്ടില്ല. 2011 ല്‍ ബ്രസീലില്‍ മാത്രം 300 ലക്ഷം ഓര്‍ക്കുട്ട് അംഗങ്ങളുണ്ടായിരുന്നു, ഇന്ത്യയില്‍ 130 ലക്ഷം അംഗങ്ങളും. ഓര്‍ക്കുട്ടിന്റെ ആസ്ഥാനം ഗൂഗിള്‍ ബ്രസീലിലേക്ക് പറിച്ചുനട്ടു.

എന്നാല്‍, ഇന്ത്യയിലും ബ്രസീലിലും പോയവര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് ആധിപത്യം നേടി. ഓര്‍ക്കുട്ടിന് ആരാധകര്‍ കുറഞ്ഞു. ഇന്ത്യക്കാര്‍ ഏതാണ്ട് പൂര്‍ണമായി തന്നെ ഓര്‍ക്കുട്ടിനെ കൈവിട്ടെങ്കിലും, ബ്രസീലില്‍ ഇപ്പോഴും ഈ സര്‍വീസില്‍ 40 ലക്ഷം അംഗങ്ങളുണ്ട്. 'എക്‌സ്പീരിയന്‍ ഹിറ്റ്‌വൈസ്' എന്ന സ്ഥാപനം നടത്തിയ പഠനം പറയുന്നത്, 2011 ഏപ്രിലില്‍ ബ്രസീലില്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ 50.51 ശതമാനം പേര്‍ ഓര്‍ക്കിട്ടിലാണ് കയറിയിരുന്നത്. 2013 ആയിപ്പോഴേക്കും അത് വെറും 2.2 ശതമാനമായി കുറഞ്ഞു. ഈ കാലയളവില്‍ ഫെയ്‌സ്ബുക്ക് സന്ദര്‍ശിക്കുന്നവരുടെ വിഹിതം 66.5 ശതമാനമായി കൂടി.

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: