Pages

Monday, September 29, 2014

രാഷ്ട്രീയാധികാരം ഉപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നവർ

രാഷ്ട്രീയാധികാരം ഉപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നവ ജനാധിപത്യവ്യവസ്ഥിതിയെ  തകർക്കുന്നു
ഇന്ത്യ  നേരിടുന്ന ഏറ്റവും വലിയപ്രശ്‌നം രാഷ്ട്രീയ അഴിമതിയുടേതാണ്. ജനം അധികാരത്തിലേറ്റിയ രാഷ്ട്രീയക്കാര്‍ ജനതയെ മറന്ന്  രാഷ്ട്രീയാധികാരം ഉപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിക്കുന്ന  ഒരു സ്ഥിതി   ഭാരതത്തിലുടനീളം  നമുക്ക്  കാണാൻ  കഴിയും .ഈ  അഴിമതികള്‍ക്ക് തടയിടാന്‍ നമ്മുടെ ഒരു ഭരണസംവിധാനത്തിനും ഇതുവരെ  കഴിഞ്ഞിട്ടില്ല..  പൊറുതിമുട്ടിയ ജനം അഴിമതിക്കാരെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി പകരംവീട്ടിയാലും പിന്നീട് അധികാരത്തില്‍ കയറുന്നവരും അതേകാര്യം തന്നെ ആവര്‍ത്തിക്കുകയാണ് .രാഷ്ട്രീയാധികാരം ഉപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ കോടതി തടവും കനത്തപിഴയും വിധിച്ചതിനെത്തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് മുഖ്യമന്ത്രി പദവിയും എം.എല്‍.എ. സ്ഥാനവും നഷ്ടപ്പെടാനിടയാക്കിയ സംഭവം രാഷ്ട്രീയ അഴിമതിക്കുള്ള കര്‍ക്കശമായൊരു താക്കീതായി വേണം മനസ്സിലാക്കാന്‍.1991'96 കാലത്ത് ആദ്യമായി മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചുവെന്ന കേസിലാണ് ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതി ജയലളിതയെ നാല് വര്‍ഷം തടവിനും 100 കോടി രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. അഴിമതിക്കേസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴശിക്ഷയാണിത്. പുതിയ ജനപ്രാതിനിധ്യനിയമമനുസരിച്ച് ഇനി അടുത്ത 10 കൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജയലളിതയ്ക്ക് കഴിയില്ല. കൂട്ടുപ്രതികള്‍ക്കും കനത്ത ശിക്ഷയുണ്ട്. പതിനെട്ട് വര്‍ഷത്തെ വിചാരണയ്‌ക്കൊടുവിലാണ് വിധിയുണ്ടായത്. 53 കോടി രൂപയുടെ സ്വത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ജയലളിതയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി കണ്ടെത്തിയത്. 1997ല്‍ ഡി.എം.കെ. അധികാരത്തില്‍ വന്നപ്പോഴാണ് ജയലളിതയ്‌ക്കെതിരെ കേസുവന്നത്. 2001ല്‍ ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിഷ്പക്ഷ വിചാരണ നടക്കില്ലെന്ന് കാണിച്ച് ഡി.എം.കെ. നേതാവ് അന്‍പഴകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി കേസ്, ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. 1991ല്‍ മുഖ്യമന്ത്രിയായിരിക്കെ ഒരു രൂപയേ ശമ്പളം വാങ്ങുന്നുള്ളൂ എന്ന് പ്രഖ്യാപിച്ച ജയലളിത തമിഴ്‌നാട്ടില്‍ 2,000 ഏക്കറോളം സ്ഥലം, ഹൈദരാബാദിലും ചെന്നൈയിലും ഫാംഹൗസുകള്‍, നീലഗിരിയിലെ തേയിലത്തോട്ടം, 28 കിലോഗ്രാം സ്വര്‍ണം, 10,500 സാരികള്‍, 750 ജോടി പാദരക്ഷകള്‍, 91 ബ്രാന്‍ഡ് വാച്ചുകള്‍ എന്നിവ സമ്പാദിച്ചെന്നായിരുന്നു കേസ്. ജയലളിതയ്‌ക്കെതിരെ കേസെടുത്ത ഡി.എം.കെ.യുടെ ഉന്നതനേതൃത്വത്തിലെ കരുണാനിധിയുടെ കുടുംബം കഴിഞ്ഞ കേന്ദ്രസര്‍ക്കാറിന്റെ കാലത്ത് കോടികളുടെ അഴിമതിയില്‍പ്പെട്ട് കിടക്കുകയാണെന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. മാറിമാറിയുള്ള ഭരണത്തില്‍ അധികാരം രാഷ്ട്രീയപ്പാര്‍ട്ടികളിലെ ഉന്നതനേതൃത്വത്തിന് സ്വത്ത് സമ്പാദിക്കാനുള്ള ഒരുപാധി മാത്രമായി മാറിയതിന്റെ ഞെട്ടിക്കുന്ന ദൃഷ്ടാന്തമാണിത്. പൊതുമുതല്‍ കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ രാഷ്ട്രീയത്തിന് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഈ ഇടപെടല്‍ ശ്രദ്ധപിടിച്ചുപറ്റുന്നത്. രാഷ്ട്രീയാധികാരം ഉപയോഗിച്ച് അഴിമതി നടത്തിയാല്‍ അഴിയെണ്ണേണ്ടി വരും എന്ന് ഉറപ്പായാല്‍ മാത്രമേ നമ്മുടെ ജനാധിപത്യത്തിന് അര്‍ഥമുണ്ടെന്ന് പറയാനാവൂ. ആ നിലയ്ക്ക് ഈ കോടതിവിധി ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് കിട്ടുന്ന ഒരു പ്രതീക്ഷയാണ്. അഴിമതിക്കാര്‍ക്കുള്ള താക്കീതും.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ഒരു ജനനേതാവ്‌ മുഖ്യമന്ത്രിക്കസേരയില്‍നിന്നു ജയിലിലേക്കു പോകുമ്പോള്‍ തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ വീണ്ടും തലകുനിക്കുന്നു. ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ പേരില്‍ ഊറ്റം കൊള്ളുമ്പോളും ജനാപത്യവഴിയേ അധികാരത്തിലെത്തിയവരുടെ സ്‌ഥാപിത താല്‍പര്യങ്ങളുടെയും അഴിമതിയുടെയും കള്ളക്കളികളുടെയും പേരിലും കുപ്രസിദ്ധമാണു നമ്മുടെ രാജ്യം. അനധികൃതമായി സ്വത്ത്‌ സമ്പാദിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട്‌ എ.ഐ.എ.ഡി.എം.കെ. നേതാവ്‌ ജയലളിത തമിഴ്‌നാടിന്റെ മുഖ്യമന്ത്രിക്കസേരയില്‍നിന്നു ജയിലിലേക്കു പോകുമ്പോള്‍ രണ്ടു സന്ദേശങ്ങളാണ്‌ അതു നല്‍കുന്നത്‌. ഭരണതലങ്ങളിലെ അഴിമതിയുടെ ആഴവും മൂല്യച്യുതിയും അതു വ്യക്‌തമാക്കുന്നു. അതേസമയംതന്നെ അധികാരത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ നിയമത്തിനു മുന്നില്‍ മറുപടി പറയേണ്ടി വരുമെന്ന ശുഭസൂചനയും നിര്‍ണായകമായ കോടതി വിധി നല്‍കുന്നു.

ജയലളിതയെ ശിക്ഷിച്ചതിനെത്തുടര്‍ന്നു തമിഴ്‌നാട്ടിലുണ്ടായ അക്രമസംഭവങ്ങള്‍ നിയമവാഴ്‌ചയോടും ജനാധിപത്യവ്യവസ്‌ഥിതിയോടുമുള്ള വെല്ലുവിളിയായി കാണണം. തമിഴ്‌നാട്ടില്‍ സംഘര്‍ഷാവസ്‌ഥ തുടരുകയാണ്‌..നിയമം കയ്യിലെടുക്കാൻ  ആരെയും  അനുവദിക്കരുത് . തമിഴുനാട്ടിൽ  പഠിക്കുന്ന  മലയാളികൾ  ഉൾപെടെയുള്ള  ഇതര സംസ്ഥാനക്കാർ യാതന അനുഭവിക്കുകയാണ് . മലയാളികളുടെ  സുരക്ഷക്ക്  കേരളസർക്കർ ഉണര്ന്നു  പ്രവര്ത്തിക്കണം .

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: