ദിലീപ് വിവാഹമോചന
ഹര്‍ജി നല്കി
കേസില്‍ രഹസ്യ വിചാരണ വേണമെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പുറത്തു വിടരുതെന്നും വിവരങ്ങള്‍ യാതൊരു കാരണവശാലും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി ദിലീപ് ഹര്‍ജിയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തു വിടുന്നത് വിലക്കിയിട്ടുണ്ട്.
മഞ്‌ജുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌് ഒരു വര്‍ഷത്തോളമായി താനും മകളും തന്റെ വീട്ടിലാണ് കഴിയുന്നതെന്നും ദിലീപ് കോടതിയില്‍ ബോധിപ്പിച്ചു. ദിലീപ്-മഞ്‌ജു വിവാഹമോചന ഹര്‍ജി കോടതി അടുത്ത മാസം 23-ന് പരിഗണിക്കും. കേസിന്റെ ദിവസത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മഞ്‌ജുവിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment