Pages

Sunday, June 8, 2014

ടോം ജോര്‍ജിനു ഫേസ്‌ ബുക്കിന്റെ സമ്മാനം നാലുലക്ഷം രൂപ !

ടോം ജോര്ജിനു   ഫേസ് ബുക്കിന്റെ സമ്മാനം നാലുലക്ഷം രൂപ !


mangalam malayalam online newspaper ഫേസ്‌ ബുക്കിന്‌ അജ്‌ഞാതമായിരുന്ന പിഴവ്‌ തിരുത്തി മലയാളി എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിടോം ജോർജ്  ഫേസ്‌ ബുക്ക്‌ അധികൃതരുടെ പ്രശംസയും നാലുലക്ഷം രൂപ സമ്മാനവും നേടി.ഫേസ്‌ ബുക്കിന്റെ സുരക്ഷാ സംബന്ധിച്ച്‌ കാലങ്ങളായി ആരും കാണാതെ കിടന്ന നിര്‍ണായകമായ തെറ്റ്‌( ബഗ്‌) ചൂണ്ടിക്കാണിക്കുക മാത്രമല്ല അതിനു പരിഹാരവും നിര്‍ദേശിച്ചാണ്‌ തൊടുപുഴ നെയ്യശേരി പാടത്ത്‌ ടോം ജോര്‍ജ്‌ ശ്രദ്ധേയനായത്‌.വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ്‌ കോളജില്‍ ഒന്നാംവര്‍ഷ ബി.ടെക്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ വിദ്യാര്‍ഥിയാണ്‌ ടോം.ഫേസ്‌ ബുക്കില്‍ നമ്മള്‍ കൊടുക്കുന്ന വിവരങ്ങള്‍ നമ്മുടെ അനുവാദം കൂടാതെ മറ്റുസൈറ്റുകളിലേക്ക്‌ ചോര്‍ന്നുപോകാവുന്ന സോഫ്‌റ്റ്‌വേറിലെ പോരായ്‌മാണ്‌ ടോം കണ്ടെത്തി ഫേസ്‌ബുക്കിനെ അറിയിച്ചത്‌. ഫേസ്‌ ബുക്ക്‌ ഇതംഗീകരിച്ചു. മാത്രമല്ല, പിഴവ്‌ തിരുത്താനായി ടോം തയ്യാറാക്കി അയച്ചുകൊടുത്ത പ്രോഗ്രാം സ്വീകരിക്കുകയും ചെയ്‌തു.സാധാരണ രീതിയില്‍ ലഭിക്കാവുന്ന സമ്മാനത്തുക 500 ഡോളറാണ്‌. എന്നാല്‍ ടോമിന്റെ കണ്ടെത്തല്‍ ഫേസ്‌ ബുക്കിന്റെ സുരക്ഷാസംവിധാനത്തിലെ പിഴവ്‌ തിരുത്തുന്നതില്‍ നിര്‍ണായകമായതാണ്‌ സമ്മാനത്തുക കൂടാന്‍ ഇടയാക്കിയത്‌.പ്‌ളസ്‌ ടു പഠനകാലത്ത്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ സ്‌കൂളില്‍ ടോം തന്റെ ബാച്ചിലെ കുട്ടികളുമായി പരസ്‌പരം സംവദിക്കുന്നതിന്‌ ഫേസ്‌ ബുക്കിനു സമാനമായ ഫണ്‍മെഷ്‌ എന്ന പ്രോഗ്രാം സൃഷ്‌ടിച്ചിരുന്നു. വാഴക്കുളം വിശ്വജ്യോതിയിലെ സഹപാഠികള്‍ക്കുവേണ്ടി സമാനമായ മറ്റൊരു സോഫ്‌റ്റ്‌വേറിന്റെ പണിപ്പുരയിലാണ്‌ ടോം ഇപ്പോള്‍.

                                                     പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: