നമ്മുടെ സർക്കാരുകൾക്ക് അഞ്ചു
വര്ഷത്തെ ദീര്ഘവീക്ഷണം മാത്രം
_______________________________________________________________________
പരിസ്ഥിതിനാശം സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു
ഭരണകർത്താക്കൾ ചിന്തിക്കാറില്ല
______________________________________________________________________________________________________
ഭരണത്തിലിരിക്കുമ്പോള് തങ്ങള്ക്ക് ലഭിച്ച അഞ്ചുവര്ഷങ്ങള്ക്കപ്പുറം ചിന്തിക്കാത്ത, ദീര്ഘവീക്ഷണത്തോടെയുള്ള വികസന പരിപ്രേക്ഷ്യമില്ലാത്ത സര്ക്കാറുകളാണ് നാം കാലാകാലങ്ങളായി കണ്ടുവരുന്നത്. 200 വര്ഷത്തെ വിനാശ ചരിത്രമുള്ള പശ്ചിമഘട്ടമെന്ന അതീവ ലോലമായ പ്രകൃതിയുടെ അദ്ഭുത പ്രതിഭാസം 2050 ആകുമ്പോഴേക്കും എങ്ങനെയിരിക്കണം (അല്ലെങ്കില് എങ്ങനെയിരിക്കും എന്നെങ്കിലും) എന്ന് ഏതെങ്കിലും ഭരണകര്ത്താക്കള് സങ്കല്പിച്ചു നോക്കിയിട്ടുണ്ടോ എന്ന് സംശയം. ഉണ്ടെങ്കില് നമുക്ക് പ്രത്യാശയ്ക്കു വകയുണ്ട് എന്നു വേണം കരുതാന്. കേരളം അടങ്ങുന്ന ആറു സംസ്ഥാനങ്ങളുടെ ജീവാത്മാവും പരമാത്മാവുമായ ഈ അതിപുരാതന മലനിരകളും അവ കാരണം നമുക്ക് അനുഭവിക്കാന് സാധിക്കുന്ന നല്ല കാലാവസ്ഥയും ഒഴുകുന്ന പുഴകളും കൃഷിക്കനുയോജ്യമായ മണ്ണും ഫലഭൂയിഷ്ഠതയും എത്രനാള്കൂടി ഇതുപോലെ നിലനില്ക്കണം എന്നു പറയാന് ഇനി സാധിക്കില്ല. കാരണം കാലാവസ്ഥ മാറിത്തുടങ്ങിയിട്ട് കാലങ്ങളായി. പുഴകള് പലതും വേനല്ക്കാലങ്ങളില് നീരൊഴുക്ക് കുറഞ്ഞ്മൃതപ്രായരായി ഒഴുകാന് ബുദ്ധിമുട്ടുന്നതു കാണാം. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില് കാടില്ല. കേരളത്തിന്റെ അഭിമാനമായിരുന്ന മലയോര വാണിജ്യവിളകളായ തേയില, കാപ്പി, ഏലം, കുരുമുളക് എന്നിവ നിലനിര്ത്താന് കര്ഷകര് പാടുപെടുന്നു. കടക്കെണിയില് മുങ്ങുന്നു. മലയിറങ്ങി മറ്റു ജോലികള് തേടി പോകുന്നു. വയനാട്ടിലെ വയലുകള് റിയല് എസ്റ്റേറ്റ് അല്ലെങ്കില് ടൂറിസം എന്ന പേരില് നാള്ക്കുനാള് നികത്തി വരുന്നു, ചുരുങ്ങി വരുന്നു. ഖനനവും ടൂറിസവും കെട്ടിടങ്ങളും മലമുകള്വരെ കാര്ന്നുതിന്നുന്ന അവസ്ഥയിലേക്ക് കാര്യങ്ങള് എത്തിക്കഴിഞ്ഞു. പുഴമണല് കുറഞ്ഞതുകൊണ്ട് മണല് വാരലും മലകയറി കൊച്ചു നീര്ച്ചാലുകള് വരെയെത്തിക്കഴിഞ്ഞു. ഓരോ മഴക്കാലവും കഴിയുമ്പോള് ഉരുള്പൊട്ടി മലകള് ഇറങ്ങിവരുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. അതേസമയം പരിസ്ഥിതിനാശം സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന അവലോകനംപോലും നാം ശരിയായ രീതിയില് നടത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. അവശേഷിക്കുന്ന ആവാസവ്യവസ്ഥകളുടെയും പരിസ്ഥിതിയുടെയും സംരക്ഷണവും പരിരക്ഷണവും കുറച്ചെങ്കിലും മെച്ചപ്പെടുന്ന രീതിയിലുള്ള വ്യവസ്ഥകള് വരേണ്ടതുണ്ട് എന്ന് അംഗീകരിക്കാന് ആരും തയ്യാറല്ലതാനും. ഈയൊരു പശ്ചാത്തലത്തിലാണ് ഗാഡ്ഗില് റിപ്പോര്ട്ട് മുന്നോട്ടു വെക്കുന്ന വികസന വീക്ഷണവും അതിനെ അടിസ്ഥാനമാക്കി രൂപകല്പന ചെയ്തിട്ടുള്ള ശിപാര്ശ പ്രസക്തമാവുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment