Pages

Sunday, June 1, 2014

അനധികൃതമായിഅനാഥാലയത്തിലേക്ക്‌ കുട്ടികളെ കൊണ്ടുവരുന്നതിനെതിരെനടപടി

അനധികൃതമായിഅനാഥാലയത്തിലേക്ക്‌ 
കുട്ടികളെ കൊണ്ടുവരുന്നതിനെതിരെനടപടി

mangalam malayalam online newspaperമുക്കം അനാഥാലയത്തിലേക്ക്‌ കുട്ടികളെ കൊണ്ടുവന്നത്‌ നിയമവിരുദ്ധമായി. അനധികൃതമായി കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന്‌ മനുഷ്യാവകാശ കമ്മീഷന്റെ നോഡല്‍ ഓഫീസര്‍ ഡിഐജി ആര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. പിഴവുകള്‍ അനാഥാലയത്തിന്റെ അധികൃതരെ ബോധ്യപ്പെടുത്തി.അനാഥാലയങ്ങളിലേക്ക്‌ കുട്ടികളെ കൊണ്ടുവരുന്നത്‌ മതിയായ രേഖകളോടു കൂടിയോ അംഗീകൃത ഏജന്‍സിയോ അല്ലെന്നാണ്‌ കണ്ടെത്തി. കുട്ടികളുടെ പ്രായത്തിലും തിരിമറി നടന്നിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ കേസില്‍ നടക്കുന്ന പോലീസ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ കൂടി പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ മനുഷ്യക്കടത്ത്‌ എന്ന ആരോപണത്തിന്‌ സ്‌ഥിരീകരണം നല്‍കുക.

         മെയ്‌ അവസാന വാരം എറണാകുളം-പാറ്റ്‌ന എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക്‌ കൊണ്ടുപോകാനായി പാലക്കാട്‌ ഇറക്കിയ നാനൂറിലധികം കുട്ടികളില്‍ 156 പേരെയാണ്‌ മുക്കം അനാഥാലയത്തിലേക്ക്‌ മാറ്റിയത്‌. സൗജന്യ വിദ്യാഭ്യാസവും ആഹാരവും നല്‍കുന്ന ജാര്‍ഖണ്ഡില്‍ നിന്നും കുട്ടികള്‍ കേരളത്തിലേക്ക്‌ എത്തുന്നെങ്കില്‍ അതു മനുഷ്യക്കടത്ത്‌ തന്നെയാണെന്ന്‌ ജാര്‍ഖണ്ഡും പ്രതികരിച്ചു. ഈ സംഭവത്തില്‍ ജാര്‍ഖണ്ഡിലും കേസെടുക്കും. അനാഥാലയത്തിലെ കുട്ടികളെ കാണുന്നതിനായി അഞ്ചംഗ സംഘം അനാഥാലയത്തില്‍ സന്ദര്‍നെം നടത്തി.കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് അധികൃതരുടെ അനുമതി വാങ്ങാതെയാണെന്ന് ജാര്‍ഖണ്ഡില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ . കുട്ടികളുമായി സംസാരിച്ചശേഷം ഉദ്യോഗസ്ഥ സംഘത്തില്‍പ്പെട്ട ലേബര്‍ കമ്മീഷണര്‍ മനീഷ് സിന്‍ഹയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ജാര്‍ഖണ്ഡില്‍ വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളുടെ ഭക്ഷണവും സൗജന്യമാണെന്നിരിക്കെ കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്നതിനെപ്പറ്റി അന്വേഷണം നടത്തും. ഉത്തരവാദികള്‍ക്കെതിരെ ജാര്‍ഖണ്ഡില്‍ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
  ജാര്‍ഖണ്ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ശനിയാഴ്ച വൈകീട്ടാണ് തെളിവെടുപ്പിനായി പാലക്കാട്ട് എത്തിയത്. ഞായറാഴ്ച രാവിലെ ഇവര്‍ കുട്ടികളുമായി സംസാരിച്ചു. ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ തുറന്നുപറയാനൊ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കുന്നതിനൊ കുട്ടികള്‍ പലരും തയ്യാറായില്ല.ബിഹാര്‍ , ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്ന 589 കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹായത്തോടെ ഒലവക്കോട് ആര്‍.പി.എഫാണ് കഴിഞ്ഞയാഴ്ച പിടികൂടിയത്. മലപ്പുറം സി.ഡബ്ല്യു.സിയിലേക്കും മലമ്പുഴയിലും പേഴുങ്കരയിലുമുള്ള സംരക്ഷണകേന്ദ്രങ്ങളിലേക്കും ഇവരെ മാറ്റി. സര്‍ക്കാരിന്റെയും ഇതര ഏജന്‍സികളുടെയും ഗ്രാന്റിനുവേണ്ടിയും മറ്റുമാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ കൊണ്ടുവരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
                                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: