Pages

Wednesday, June 11, 2014

പുനലൂർ ഗാന്ധിഭവൻ പോലെയുള്ള അനാഥാലയങ്ങള്‍ സമൂഹത്തിനു മാതൃകയാണ്

പുനലൂ ഗാന്ധിഭവ പോലെയുള്ള അനാഥാലയങ്ങള് സമൂഹത്തിനു  മാതൃകയാണ്
                         അച്‌ഛനമ്മമാര്‍ നഷ്‌ടപ്പെട്ട്‌ ആരോരുമില്ലാത്ത നിരവധി ബാല്യങ്ങള്‍ അനാഥാലയങ്ങളില്‍ കഴിയുന്നുണ്ട്‌. സര്‍ക്കാര്‍ വക അനാഥാലയങ്ങള്‍ക്കുപുറമേ സന്നദ്ധസംഘടനകളും ജീവകാരുണ്യസംരംഭങ്ങളും നടത്തുന്ന അനാഥാലയങ്ങളും ഇക്കാര്യത്തില്‍ സ്‌തുത്യര്‍ഹമാം വിധത്തില്‍ അവരുടെ പങ്ക്‌ നിര്‍വഹിക്കുന്നുണ്ട്‌.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ, അനാഥാലയങ്ങളുടെ പേരില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണ്‌. പിഞ്ചുബാല്യങ്ങളുടെ ദൈന്യം കച്ചവടച്ചരക്കാക്കുന്നുവെന്ന ആരോപണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കുമേലും കരിനിഴല്‍ വീഴ്‌ത്തുന്നു.
ഝാര്‍ഖണ്ഡ്‌, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നു ട്രെയിനില്‍ കുത്തിനിറച്ച്‌ നാനൂറോളം കുട്ടികളെ പാലക്കാട്‌ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചതിനേത്തുടര്‍ന്നാണു വിവാദം പുകയുകയും പിന്നീട്‌ ആളിക്കത്തുകയും െചയ്‌തത്‌. കോഴിക്കോട്ടെ ഒരു അനാഥാലയത്തിലേക്ക്‌ എത്തിച്ച ഈ കുട്ടികളില്‍ അഞ്ചുമുതല്‍ 17 വരെ പ്രായമുള്ള കുട്ടികളുണ്ടായിരുന്നെന്നാണു വിവരം. സംഭവം വിവാദമായതോടെ ഝാര്‍ഖണ്ഡില്‍നിന്നുള്ള ഉദ്യോഗസ്‌ഥസംഘം കേരളത്തിലെത്തി. കുട്ടികളെ എത്തിച്ചതു                                                                   മനുഷ്യക്കടത്തുതന്നെയാണെന്നും അനാഥബാല്യങ്ങളെ സംരക്ഷിക്കേണ്ടവര്‍ അതതു സംസ്‌ഥാനങ്ങളിലെത്തി അതു ചെയ്യുകയാണു വേണ്ടതെന്നും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല തുറന്നടിച്ചു. രമേശിന്റെ ഈ പ്രസ്‌താവനയെ രൂക്ഷമായ ഭാഷയില്‍ എതിര്‍ത്ത്‌ ഭരണമുന്നണിയിലെ പ്രബലകക്ഷിയായ മുസ്ലിംലീഗ്‌ രംഗത്തുവന്നതോടെ വിവാദത്തിനു രാഷ്‌ട്രീയവുംസാമുദായികവുമായ നിറം കൈവന്നു. എന്നാല്‍, ഝാര്‍ഖണ്ഡില്‍ വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാണെന്നും അനാഥരെ സംരക്ഷിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും അവിടെനിന്നുള്ള ഉദ്യോഗസ്‌ഥര്‍ സാക്ഷ്യപ്പെടുത്തിയത്‌ ആഭ്യന്തരമന്ത്രിയുടെ വാക്കുകളെ ശരിവയ്‌ക്കുന്നതായിരുന്നു. ഇന്ത്യ ഫെഡറല്‍ രാജ്യമാണെന്നും എവിടെനിന്നുള്ളവര്‍ക്കും എവിടെയും വിദ്യാഭ്യാസം തേടാമെന്നുമുള്ള മറുവാദമുയര്‍ത്തിയാണ്‌ മുസ്ലിംലീഗ്‌ ഇതിനെ നേരിട്ടത്‌. പക്ഷേ, ഝാര്‍ഖണ്ഡിലെ വിവിധ വില്ലേജുകളില്‍നിന്നു കൊണ്ടുവന്ന കുട്ടികളില്‍ പലരുടെയും രേഖകള്‍ അപൂര്‍ണമാണെന്നും എല്ലാം ഒരേ കൈപ്പടയില്‍ തയാറാക്കിയതാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരം ഇതു സംബന്ധിച്ച പ്രതിരോധങ്ങളുടെ മുനയൊടിക്കുന്നു.
                 കുട്ടികളെ സംബന്ധിച്ച ഓരോ അശുഭവാര്‍ത്ത കേള്‍ക്കുമ്പോഴും സ്വന്തം മക്കളുടെ മുഖം മനസില്‍ വരുകയും ഉള്ളം പിടയുകയും ചെയ്യുന്നവര്‍ക്ക്‌ ഇത്തരം സംഭവങ്ങള്‍ കേവലം രാഷ്‌ട്രീയക്കളികളായി എഴുതിത്തള്ളാനാവില്ല. അന്ധമായ രാഷ്‌ട്രീയം സമൂഹത്തിന്‌ എത്രമാത്രം അപകടകരമാണെന്നു മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ല. അതിനു സാമുദായികനിറം കൂടി കൈവന്നാലുണ്ടാകാവുന്ന ഭവിഷ്യത്ത്‌ അത്യന്തം ഗുരുതരമായിരിക്കും. അതു മനസ്സിലാക്കി സമ്മര്‍ദരാഷ്‌ട്രീയത്തിനു വഴങ്ങാതിരിക്കാനുള്ള ഇച്‌ഛാശക്‌തി ഭരണനേതൃത്വം കാട്ടണം. ഭരണകൂടങ്ങളുടെ താല്‍കാലിക നിലനില്‍പ്പിനേക്കാള്‍ പ്രധാനമാണു രാഷ്‌ട്രനിര്‍മാണത്തില്‍ പങ്കാളികളാകേണ്ട ഭാവിതലമുറയുടെ സുരക്ഷിതത്വം എന്നതു മറക്കരുത്‌. ഭാരതത്തിന്റെ  ഭാവി ഭാഗധേയം  നിർണ്ണയിക്കേണ്ടത്  ഇന്നത്തെ  കുട്ടികളാണ്  എന്ന ചിന്ത  നമ്മളെ  ഭരിക്കണം .

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: