Pages

Sunday, June 1, 2014

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രധാനമന്ത്രിനരേന്ദ്രമോഡിയുമായുള്ള ആദ്യ കൂടിക്കാഴ്‌ച തിങ്കളാഴച്(ജൂണ്‍ 2,2014)

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രധാനമന്ത്രിനരേന്ദ്രമോഡിയുമായുള്ള 
ആദ്യ  കൂടിക്കാഴ് തിങ്കളാഴച്(ജൂണ് 2,2014)

 പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തി. നാളെ 11 മണിക്ക്‌ മോഡിയുമായി കൂടിക്കാഴ്‌ച നടത്തുന്ന മുഖ്യമന്ത്രി മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളും തെരഞ്ഞെടുപ്പ്‌ അവലോകനവും ചര്‍ച്ച ചെയ്യുന്നതിനായി സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ ദേശീയ നേതാക്കളേയും കാണും.പ്രധാനമന്ത്രിയെ രാവിലെ തന്നെ കാണുന്ന മുഖ്യമന്ത്രി കേരളത്തിലെ വികസനത്തിന്‌ അടിയന്തിരമായി ഇടപെടേണ്ട 10 ഇന കാര്യങ്ങളുടെ പട്ടിക പ്രധാനമന്ത്രിക്ക്‌ സമര്‍പ്പിക്കും. മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ളവരുടെ സാന്നിദ്ധ്യം ഇത്തവണ ഇല്ലാത്തതിനാല്‍ അവയൊക്കെ നേരിട്ട്‌ തന്നെ പ്രധാനമന്ത്രിയുടെ മുന്നില്‍ എത്തിക്കണം എന്നതാണ്‌ ഇത്തവണ മുഖ്യമന്ത്രി നേരിടുന്ന പ്രധാന പ്രശ്‌നം.

ഇതിന്‌ പുറമേ തെരഞ്ഞെടുപ്പിന്‌ മുമ്പേ പ്രഖ്യാപിച്ച മന്ത്രിസഭാ പുന:സംഘടനാ കാര്യത്തിനായി സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തും. ഗണേശ്‌ കുമാറിന്റെ മന്ത്രിസഭാ പുന:പ്രവേശം സംബന്ധിച്ച കാര്യങ്ങളും വിഷയമായേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച അവലോകന റിപ്പോര്‍ട്ടും മുഖ്യമന്ത്രി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ്‌ കരുതുന്നത്‌.

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: