Pages

Wednesday, May 7, 2014

MULLAPERIYAR- A -PROBLEM DAM


മുല്ലപെരിയാ :
14 താലൂക്കുകളില് ഭീഷണി, ആശങ്ക
mangalam malayalam online newspaper                മുല്ലപ്പെരിയാറിന്റെ സംഭരണശേഷി ഉയര്ത്തുന്നതു കേരളത്തിനു വന് ഭീഷണിയാകും. ഡാമിന്റെ കോണ്ക്രീറ്റ് ദ്രവിച്ച് കല്ലുകള് തെളിഞ്ഞുനില്ക്കുന്നു. ജലനിരപ്പ് ഉയരുമ്പോള് ഒട്ടേറെ സ്ഥലത്ത് ചെറിയതോതില് ചോര്ച്ചയുണ്ടാകും. 50 വര്ഷ കാലാവധിയാണു ഡാമിനു പ്രതീക്ഷിക്കുന്ന ആയുസ്. എന്നാല്, ഇതിന്റെ ഇരട്ടിവര്ഷം പിന്നിട്ടിരിക്കുന്നു.2000-ലെ ഭൂകമ്പത്തെത്തുടര്ന്നു ഡാമിനു നേരിയ തോതില് ബലക്ഷയമുണ്ടായെന്ന് ആശങ്ക ഉയര്ന്നു. പിന്നീട് വിദഗ്ദ്ധ സംഘങ്ങള് പരിശോധിച്ചു മടങ്ങി. ഭൂകമ്പ സാധ്യതയുള്ള മേഖലയാണിത്.ജലോപരിതല മര്ദവും ഭൂകമ്പസാധ്യതയും മുന്നില് കാണാതെയാണ് ഇതു നിര്മിച്ചത്. സുരക്ഷാ ക്രമീകരണവുമില്ല. കഴിഞ്ഞ കാലവര്ഷത്തില് സംഭരണശേഷി കഴിഞ്ഞും ജലനിരപ്പ് ഉയര്ന്നതിനാല് ഡാം തുറന്നുവിടേണ്ടി വന്നു. 136 അടിയേക്കാള് ഒരിഞ്ചു വെള്ളം ഉയര്ന്നാല് വന് വിപത്തുണ്ടാകുമെന്ന് കെ.എസ്..ബി. ടെക്നിക്കല് മെമ്പര് എം.കെ. പരമേശ്വരന്നായര് ചെയര്മാനായുള്ള കമ്മിറ്റി 1996-ല് സര്ക്കാരിനു റിപ്പോര്ട്ട് നല്കി.
                  ഡാമിനു ബലക്ഷയമുണ്ടായാല് ഇവിടെനിന്നുള്ള വെള്ളം മൂന്നു മണിക്കുറുകൊണ്ട് ഇടുക്കി ഡാമിലെത്തും. ഇതു വന് ദുരന്തത്തിനു വഴിതെളിക്കും. പീരുമേട് മുതല് ആലുവ വരെയുള്ള 14 താലൂക്കുകളില് നാശം വിതയ്ക്കും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിലെ ജനങ്ങളുടെ ജീവനാണു മുല്ലപ്പെരിയാര് ഡാം ഭീഷണി ഉയര്ത്തുന്നത്. പെരിയാര് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ നാശത്തിനും കാരണമാകും. 777 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. സങ്കേതത്തില് 1998-ല് വനം വകുപ്പ് നല്കിയ റിപ്പോര്ട്ട് പ്രകാരം 1665 അത്യപൂര്വ വന്യജീവി-സസ്യസമ്പത്തുണ്ട്.
തമിഴ്നാട് നടത്തുന്ന നിര്മാണം കേരളം അറിയാറില്ല. 1980-നു ശേഷം ഏഴുഘട്ടമായി 16 കോടി രൂപയുടെ നിര്മാണ പ്രവര്ത്തനം ഡാമില് നടത്തിയിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം.

                  മുല്ലപ്പെരിയാര് ഡാമിനു ചോര്ച്ച കണ്ടെത്തിയത് മൂന്നു പതിറ്റാണ്ടു മുമ്പായിരുന്നു. തുടര്ന്നു കേരളം കേന്ദ്രസഹായം തേടി. കേന്ദ്രം അയച്ച വിദഗ്ധ സംഘത്തിന് 1978-ല് ഇതു ബോധ്യമായി. 79-ലും വിദഗ്ധര് വന്നുപോയി. കേന്ദ്ര വാട്ടര് കമ്മീഷന് ചെയര്മാന്റെ നേതൃത്വത്തിലെത്തിയ സംഘം, സംഭരണശേഷി 152-ല് നിന്ന് 136 അടിയാക്കാന് തീരുമാനിക്കുകയായിരുന്നു. പഴയ ഡാമിനു മുന്നില് ബേബി ഡാം പണിയാന് തീരുമാനിച്ചു.

                                                         പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 
                                                     

No comments: