
ഇന്ന് -2014 മെയ് 11 മാതൃ ദിനം..
അമ്മയ്ക്ക് തുല്യം അമ്മമാത്രം
അടുത്തിടെ വായിച്ച ഒരു കഥയാണ്
എന്റെ കുഞ്ഞിനെ ഞാന് ഒന്ന്
കണ്ടോട്ടെ...? ആദ്യമായി മാതൃത്വത്തിന്റെ നോവിന്റെ
സുഖം അറിഞ്ഞ ആ
അമ്മ സന്തോഷത്തോടെ ചോദിച്ചു..തന്റെ കൈകളിലേക്ക് വെച്ച്
തന്ന തുണി ക്കൂടിന്റെ
മുകള് ഭാഗം അല്പം മുകളിലേക്ക്
മാറ്റി അമ്മ ആദ്യമായി തന്റെ
ഓമന മകന്റെ മുഖം
കണ്ടു..ആത്മ നിര്വൃതിയുടെ ഒരു
ദീര്ഘ നിശ്വാസം ആ മുഖത്ത്
നിന്നും ഉതിര്ന്നു..കുഞ്ഞിനെ കൈകളിലേക്ക്
വെച്ച് കൊടുത്ത ഡോക്ടര് പിന്
തിരിഞ്ഞു ജനലില് കൂടി വെളിയിലേക്ക്
നോക്കി..കുഞ്ഞു ജനിച്ചത് ചെവികള്
ഇല്ലാതെയാണ്..കുഞ്ഞിന്റെ കേള്വി ശക്തിക്ക്
കുഴപ്പം ഒന്നുമില്ല എന്ന് കാലം
തെളിയിച്ചു..പക്ഷെ അവനെ കണ്ടാല്
ആ ചെവിയുടെ അഭാവം
ശെരിക്കും ഒരു പോരായ്മ
ആയിരുന്നു..
ആ ദിവസം അവന് സ്കൂളില്
നിന്നും വളരെ സങ്കടത്തോട് കൂടിയാണ്
വന്നത്..വന്ന ഉടനെ അവന്
അമ്മയുടെ കൈകളിലേക്ക് വീണു..അവന്റെ ജീവിതം
ഹൃദയതിനെല്കുന്ന മുറിവുകളില് കൂടി മാത്രം വിജയിക്കാന്
ഉള്ളതാണെന്ന് അറിയാവുന്ന ആ അമ്മയില്
നിന്നും ഒരു തേങ്ങല്
ഉണ്ടായി..അവന് വിങ്ങിപ്പോട്ടികൊണ്ട് പറഞ്ഞു..അമ്മേ..അവന്..,...ആ
വലിയ കുട്ടി എന്നെ
ചെവിയില്ലാത്ത ജന്തു എന്ന് വിളിച്ചു..അവന് വളര്ന്നു..ദൌര്ഭാഗ്യങ്ങളുടെ
സൌന്ദര്യം അവനില് അപ്പോഴും ഉണ്ടായിരുന്നു..കൂട്ടുകാര്ക് പ്രിയപ്പെട്ടവന്..,..സംഗീതത്തിലും, സാഹിത്യത്തിലും അവന് കഴിവുകള് വികസിപ്പിച്ചെടുത്തു...പക്ഷെ അവനു ആളുകളെ
നേരിടാന് ഭയമായിരുന്നു..അവന്റെ അമ്മ പറഞ്ഞു
..നീ ആളുകളുമായി ഇടപെഴകണം..അവന്റെ അച്ഛന് കുടുംബ
ഡോക്ടറെ സമീപിച്ചു..ഈ പ്രശ്നടിനു
പരിഹാരമില്ലേ..ഡോക്ടര് പറഞ്ഞു..നമുക്ക്
ചെവികള് തുന്നി ചേര്ക്കാം..പക്ഷെ
ചെവികള് സംഘടിപ്പിക്കണം..
രണ്ടുവര്ഷം
ചെവികള്ക് വേണ്ടി അന്വേഷണം നീണ്ടു..ഒരു ദിവസം
അച്ഛന് മകനെ വിളിച്ചു പറഞ്ഞു..നമുക്ക് ഹോസ്പിടിലില് പോകാം..അങ്ങനെ ഓപറേഷന് നടന്നു..വിജയകരമായ ഒപരെഷന് ശേഷം
തിരിച്ചെത്തിയത് ഒരു പുതിയ
ആള് ആയിരുന്നു..അവനിലെ
അപകര്ഷത ബോധം അകന്നു..അവനിലെ
പ്രതിഭ ഉണര്ന്നു..അവന് സ്കൂളിലും,
കോളേജിലും എല്ലായിടത്തും മുന് നിരയില് എത്തി..അവന്റെ വിജയങ്ങള് എല്ലാവര്ക്കും
അഭിമാനമായിരുന്നു..കാലം പിന്നെയും കടന്നു..അവന് വിവാഹിതിനായി..സിവില്
സെര്വിസില് ഉന്നത ഉദ്യോഗസ്ഥനായി..ഒരു
ദിവസം അവന് അച്ഛനോട് ആവശ്യപ്പെട്ടു..ആര് കാരണമാണ്
ഞാന് ഇതിനെല്ലാം അര്ഹനായത്..ആരാണ് എനിക്ക് ചെവികള്
തന്നത്..അയാള്ക് വേണ്ടി എനിക്കെന്തെങ്കിലും
ചെയ്യണം..ആ ത്യാഗത്തിനു
എന്തെങ്കിലും പകരം ചെയ്യണം..അച്ഛന്
പറഞ്ഞു..അതിനു നിനക്കു കഴിയില്ല..അത് നീ
അറിയാന് പാടില്ല എന്നാണ് ഞങ്ങള്
തമ്മിലുള്ള കരാര്..,..പക്ഷെ മകന്റെ
വാശിയില് അച്ഛന് പരാജയപ്പെട്ടു...
അച്ഛന് മകനെ അമ്മയുടെ അടുത്തേക്ക്
കൂട്ടികൊണ്ട് പോയി..അമ്മയുടെ അടുതെത്തി
, എന്നിട്ട് അമ്മയുടെ കറുത്ത തഴച്ചു
വളര്ന് കിടന്ന മുടിയിഴകളിലേക്ക് കൈകള്
ഓടിച്ചു...കാതുകളെ മറച്ചു കിടന്ന
മുടിയിഴകളെ അദ്ദേഹം പിന്നിലേക്ക് മാറ്റി..അവിടെ ചെവികള് ഇല്ലായിരുന്നു...മകന്റെ പ്രജ്ഞ യിലേക്ക്
ഇരുട്ട് കയറി...ഒരിക്കല് പോലും
അവന് അമ്മയുടെ ചെവികളില്
ശ്രദ്ധിച്ചിരുന്നില്ല...അമ്മയാകട്ടെ,.ഒരിക്കലും തനിക്കു മുടി
മുറിക്കേണ്ടി വരാത്തതില് സന്തോഷവതിയായിരുന്നു...കാതുകളുടെ
അഭാവം ആ അമ്മയില്
ഒരു വൈരൂപ്യവും ഉണ്ടാക്കിയിരുന്നില്ല...ഒരു മാതൃ
ദിനം കൂടി കടന്നു
പോകുന്നു..അമ്മമാരുടെ ത്യാഗങ്ങള് അവസാനിക്കുന്നില്ല...അവരുടെ വാത്സല്യം പോലെ...പകരം കൊടുക്കാന് എന്തുണ്ട്
നമ്മുടെ കയ്യില്....,..
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment