പ്രധാന മന്ത്രി
മന്മോഹന്‍ സിംഗ് ജ്ഞാനിയും , സത്യസന്ധനുമാണ്
'അദ്ദേഹമൊരു
പരാജിതനായ നേതാവായിരുന്നു. ഒരിക്കലും നേതാവായി അദ്ദേഹം രാജ്യത്തെ സംബോധനചെയ്തിട്ടില്ല.
കാരണം, തനിക്ക് നിയന്ത്രിത അധികാരങ്ങളേ ഉള്ളൂവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
എല്ലാ പ്രധാന തീരുമാനങ്ങളും പാര്ട്ടി യെയും പ്രഥമ കുടുംബത്തെയും തൃപ്തിപ്പെടുത്തി വേണമായിരുന്നു.
ഇത് തകര്ക്കാ ന്‍ അദ്ദേഹം തയ്യാറുമായിരുന്നില്ല. മികച്ച വായനയുള്ള, കാര്യങ്ങള്‍ നന്നായി
പഠിക്കുന്ന പണ്ഡിതനായിരുന്നു പ്രധാനമന്ത്രി. കാലാവധി അവസാനിക്കുന്നുവെങ്കിലും മുതിര്ന്നപ
രാഷ്ട്രതന്ത്രജ്ഞനും രാജ്യത്തെ നയിക്കുന്ന വിശ്വാസ്യതയുള്ള വ്യക്തിത്വവുമായി തുടരും''-
ജെയ്റ്റ്‌ലി പറഞ്ഞു.''പ്രധാനമന്ത്രിക്ക്
രണ്ട് സുപ്രധാന ഗുണങ്ങളുണ്ട് . ഗൗരവമുള്ള വിഷയമാണ് സംസാരിക്കുന്നതെങ്കില്‍ അദ്ദേഹം
തികഞ്ഞ ജ്ഞാനിയായിരിക്കും. സത്യസന്ധതയാണ് മറ്റൊരു ഗുണം'' - ജെയ്റ്റ്‌ലി പ്രശംസിച്ചു.
മന്മോുഹന്‍ സിങ് മികച്ച ധനകാര്യ മന്ത്രിയായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment