Pages

Thursday, May 15, 2014

ANTONY CHACKO, KSRTC CMD

ആന്റണി ചാക്കോ കെ.എസ്..ടി.സി എം.ഡി 
_________________________________________________________
The State Government has decided to appoint Antony Chacko, Director (Operations) of HMT Bangalore, as the new CMD of KSRTC. The decision was taken during the cabinet meet on 14th May,2014,Wednesday.
_________________________________________________________________________________________________
കെ.എസ്.ആർ.ടി.സിയുടെഎം.ഡിയായി  ആന്റണി ചാക്കോയെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എച്ച്. എം.ടിയുടെ ഓപ്പറേഷൻസ്  ഡയറക്ടറായ  ആന്റണി ചാക്കോയെ എം.ഡിയാക്കുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഗതാഗതവകുപ്പിന്റെ ശുപാർശയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി.
ആലപ്പുഴ സ്വദേശിയായ ആന്റണി ചാക്കോ  പമ്പാ റബ്ബേഴ്സ് , കേരള സോപ്സ്& ഓയിൽ ലിമിറ്റഡ്, കേരള പോൾട്രി കോർപ്പറേഷൻ, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ എം.ഡിയായിരുന്നശേഷമാണ് കേന്ദ്ര സ്ഥാപനങ്ങളിലേക്ക് പോയത്.


പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: