ദേശീയ പുരസ്ക്കാരം
സുരാജ് വെഞ്ഞാറമൂട് മികച്ച നടന്
The national film awards will be announced on 16th April,2014,Wednesday. According to sources, noted comedy artist of Malayalam cinema, Suraj Venjaramood, has figured in the final list of best actors category along with Rajpal Yadav.Suraj is competing for his role in the film “Perariyathavar”. Meanwhile, Malayalam film “North 24 katham” figures in the Best Regional Films category.
മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം മലയാളത്തിന്റെ പ്രിയപ്പെട്ട ഹാസ്യതാരം സുരാജ് വെഞ്ഞാറമൂടിന്. രാജ്‌പാല്‍ യാദവിനൊപ്പം സുരാജ് അവാര്‍ഡ് പങ്കുവെച്ചു. ഡോക്‌ടര്‍ ബിജു സംവിധാനം ചെയ്‌ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സുരാജിനെ മികച്ച നടനായി പരിഗണിച്ചത്. അവസാന റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ബോളിവുഡ് ഹാസ്യതാരം രാജ്‌പാല്‍ യാദവിനൊപ്പമാണ് സുരാജ് പുരസ്ക്കാരം നേടിയത്.ഷഹീദിലെ അഭിനയത്തിനാണ് രാജ്പാല്‍ യാദവ് പുരസ്ക്കാരത്തിന് അര്‍ഹനായത്. രണ്ടു ഹാസ്യനടന്മാര്‍ ദേശീയ പുരസ്ക്കാരം പങ്കു വെയ്ക്കുന്നതും ഇതാദ്യമാണ്. മലയാള നടി ഗീതു മോഹന്‍ദാസ് ചെയ്ത ലയേഴ്സ് ഡൈസില്‍ നായകയായ ഗീതാഞ്ജലി ഥാപ്പയാണ് മികച്ച നടി. ഗീതുവിന്റെ ചിത്രത്തിന് ക്യാമറ ഒരുക്കി ഭര്‍ത്താവ് രാജീവ് രവി മികച്ച ഛായാഗ്രാഹകനായി. സാബുജോസഫ് മികച്ച എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.
തെരുവ് വൃത്തിയാക്കുന്ന ജീവനക്കാരന്റെ സ്‌മൃതിയിലൂടെ കേരളത്തിന്റെ ഗതകാല ചരിത്രം പറയുന്നതാണ് ചിത്രം. മികച്ച പരിസ്ഥിതി ചിത്രമായും പേരറിയാത്തവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സലിംകുമാറിന് പിന്നാലെ ദേശീയവാര്‍ഡ് നേടുന്ന മലയാളത്തിലെ രണ്ടാമത്തെ ഹാസ്യതാരമാണ് സുരാജ്. അനേകം ചിത്രങ്ങളില്‍ നായകന്റെ സഹായിയായി മലയാളികള്‍ക്കിടയിലേക്ക് വന്നിട്ടുള്ള സുരാജ് ഡ്യൂപ്‌ളിക്കേറ്റ് എന്ന വാണിജ്യ ചിത്രത്തിലും നായകനായിരുന്നു. ഇതിന് പിന്നാലെ ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിലും നായകന്‍ സുരാജ് തന്നെയാണ്.മികച്ച നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം കന്യകാ ടാക്കീസ് ഒരുക്കിയ കെ ആര്‍ മനോജ് നേടി. മികച്ച തെലുങ്ക് ചിത്രം ഒരുക്കി നാ ബംഗാരു തല്ലി എന്ന ചിത്രം ഒരുക്കി രാജേഷ് ടച്ച് റിവറും മറുനാട്ടില്‍ നിന്നും മലയാളത്തിന്റെ അഭിമാനമായി. 2010ല്‍ പുറത്തിറങ്ങിയ ആദാമിന്റെ മകന്‍ അബു എന്ന ചിത്രമാണ് സലീം കുമാറിനെ മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ഫഹദ് ഫാസില്‍ നായകനായ നോര്‍ത്ത് 24 കാതമാണ് മികച്ച മലയാള ചിത്രം. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി ബോളിവുഡില്‍ നിന്നുള്ള ഗുലാബി ഗ്യാംഗ് നേടി.
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment