പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ
ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ
കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും
സ്മരിക്കുന്നു.
ക്രൈസ്തവര്
ഭക്തിപൂര്വ്വം പെസഹ വ്യാഴം ആചരിക്കുന്നു.
യേശു ക്രിസ്തു ശിഷ്യന്മാര്ക്കൊപ്പം
നടത്തിയ അവസാനത്തെ അത്താഴത്തിന്റെ സ്മരണയ്ക്കായാണ്
പെസഹ വ്യാഴം ആചരിക്കുന്നത്.
യേശു ജറുസലെമിലേക്കു യാത്രയായി. യേശുവിനെ ബഹുമാനിക്കാന്
ജനങ്ങള് വസ്ത്രങ്ങള് വഴിയില് വിരിച്ചു. വയലില്
നിന്നും പച്ചിലക്കൊമ്പുകള് മുറിച്ചു നിരത്തി. അവന്െറ
മുമ്പിലും പിമ്പിലും നിന്നിരുന്നവര് വിളിച്ചു
പറഞ്ഞു;ഹോസാന, കര്ത്താവിന്െറ നാമത്തില് വരുന്നവന്. അനുഗൃഹീതന്!
അത്യുന്നതങ്ങളില് ഹോസാന! (മര്ക്കോ 11: 1-10)പെസഹാ ദിനത്തില് യേശു ശിഷ്യന്മാരോടൊപ്പം
ഭക്ഷണത്തിനിരുന്നു. യേശു അരുളി ചെയ്തു:
''ദൈവരാജ്യം വരുന്നതുവരെ ഇനി ഞാന്
പെസഹാ ഭക്ഷിക്കുകയില്ല""തുടര്ന്ന്
യേശു അപ്പമെടുത്ത്, കൃതജ്ഞതാ
സ്തോത്രം ചൊല്ലി അപ്പം മുറിച്ച്
ശിഷ്യന്മാര്ക്കു നല്കി. യേശു പറഞ്ഞു:
''വാങ്ങി ഭക്ഷിക്കുവിന്. ഇതു നിങ്ങള്ക്കു
വേണ്ടി അര്പ്പിക്കപ്പെടുന്ന എന്െറ ശരീരമാകുന്നു...'' (ലൂക്കാ
22: 7-20)
ക്രൈസ്തവരുടെ
വിശുദ്ധവും ത്യാഗനിര്ഭരവുമായ ആഘോഷമാണ് പെസഹ. ക്രിസ്തുവിന്െറ
അവസാനത്തെ അത്താഴ ദിനത്തിന്െറ പുണ്യസ്മരണ
ലോകമാകമാനമുള്ള ക്രിസ്തുമതവിശ്വാസികള് ഈ ദിവസത്തില്
പുതുക്കുന്നു.
പെസഹ അപ്പവും പാലും
കുരിശിനുമുകളിൽ എഴുതുന്ന
"INRI" യെ (മലയാളത്തിൽ "ഇന്രി")
അപ്പവുമായി കൂട്ടി വായിച്ച് ഇന്രിയപ്പമെന്ന്
പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും
ഇണ്ടേറിയപ്പമെന്നും പേർ
ആയതാണെന്ന് പറയപ്പെടുന്നു.
ചിലയിടങ്ങളിൽ "പാല്
കുറുക്ക്" (പാലുർക്ക്)
ഉണ്ടാക്കുകയും പെസഹയുടെ അന്ന് രാത്രിയിൽ കുറുക്കായി
തന്നെ കഴിക്കുകയും ചെയ്യുന്നു. പാല് കുറുക്കിയത് പിറ്റെ
ദിവസമാകുമ്പോൾ കട്ടയാകുകയും,
ദുഖവെള്ളി ദിവസം കാലത്ത് കുർബ്ബാന കഴിഞ്ഞ്
വീട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും
ഒത്ത് ചേർന്ന്
കൈപ്പുള്ള ഇലയും മറ്റോ കടിച്ച്
കട്ടയായ അപ്പം കഴിക്കുന്നു.പേരിനു പിന്നിൽസുറിയാനി ഭാഷയിലെ പെസ്ഖായിൽ
നിന്നാണ് ഇത് ആദേശം
ചെയ്യപ്പെട്ടിരിക്കുന്നത്. ഗ്രീക്ക് ഭാഷയിൽ
ഇത് പഷ്കാ എന്നാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment