Pages

Friday, April 18, 2014

ലോകംദുഃഖവെള്ളിയാഴ്ച ആചരിച്ചു



ലോകംദുഃഖവെള്ളിയാഴ്ച ആചരിച്ചു


                 ലോകം ഈസ്റ്ററിനു തൊട്ടു മുപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുക കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടന്നുള്ള ഈ ദിവസത്തി യേശുക്രിസ്തുവിന്റെ ...പീഡാസഹനത്തെയും കാവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവ അനുസ്മരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളി ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓത്തഡോക്സ് സഭകളി ഈ ദിവസം വലിയ വെള്ളിയാഴ്ച അഥവാ ഗ്രെയിറ്റ് ഫ്രൈഡേ (Great Friday) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭക ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും വിളിക്കുന്നു.
                    സുവിശേഷങ്ങ അനുസരിച്ച്, ഗെത്ത് ശെമന എന്ന തോട്ടത്തി വെച്ചു തന്റെ ശിഷ്യനായ ഈസ്കായ്യോത്ത് യൂദാ മുപ്പതു വെള്ളിക്കാശിന് (മത്തായി 26:14-16) പട്ടാളകാക്കും,മഹാപുരോഹിതന്മാക്കും,പരീശന്മാക്കും യേശുവിനെ കാണിച്ചുകൊടുത്തു.അവ അവനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പ ആയിരുന്നു ഹന്നാവിറെ അടുക്ക കൊണ്ടുപോയി ചോദ്യം ചെയ്തു. ഫലം ഇല്ലായ്കയാ ഹന്നാവ് അവനെ കെട്ടപ്പെട്ടവനായി കയ്യഫായുടെ അടുക്ക ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തെക്ക് അയച്ചു.(യോഹന്നാ 18:1-24)
                  അവിടെവെച്ച് മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;കള്ളസ്സാക്ഷിക പലരും വന്നിട്ടും ഒന്നും ഫലിച്ചില്ല.ഒടുവി മഹാപുരോഹിത അവനോടു "നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ എന്ന് ചോദിച്ചു?" അതിന് ഞാ ആകുന്നു; എന്നു ഉത്തരം നകി. ഇതു കേട്ട ഉട മഹാപുരോഹിത വസ്ത്രം കീറി ഇവ ദൈവദൂഷണം പറഞ്ഞു എന്നു ഉത്തരം പറഞ്ഞു. (മത്തായി 26:57-66)
പുലച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാ കൂടി വിചാരിച്ചു,അവനെ ബന്ധിച്ചു നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു. പീലാത്തൊസ് യേശുവിനെ വിസ്ഥരിച്ചതിനു ശേഷം മരണയോഗ്യമായ യാതൊന്നും അവനി കണ്ടില്ല. (ലൂക്കോസ് 23:1-5)
              യേശു ഗലിലക്കാര ആണെന് പീലാത്തൊസ് അറിഞ്ഞപ്പോ, യേശുവിനെ ഗലില ന്യായാധിപനായ ഹെരോദാവിന്റെ അടുക്കലേക്കു അയച്ചു. ഹെരോദാവും മരണയോഗ്യമായ യാതൊന്നും അവനി കണ്ടില്ല.അതിനാ അവ യേശുവിനെ തിരിച്ചു പീലാത്തൊസിന്റെ അടുക്കലേക്ക് അയച്ചു. പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.അവരോടു ഞാനും ഹെരോദാവും വിസ്തരിച്ചിട്ടും നിങ്ങ ചുമത്തിയ കുറ്റം ഒന്നും ഇവനി കണ്ടില്ല; അതുകൊണ്ട് "ഇവ മരണയോഗ്യമായതു ഒന്നും പ്രവത്തിച്ചിട്ടില്ല സ്പഷ്ടം;" അതുകൊണ്ടു ഞാ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു. (ലൂക്കോസ് 23:3-16) അതിനു ജനം, ഇവനെ ക്രൂശിക്ക; കലഹവും കുലയും ഹേതുവായി തടവിലായ ബറബ്ബാസിനെ വിട്ടു തരിക എന്നു വിളിച്ചു പറഞ്ഞു ,ജനത്തിന്റെ നിബന്ധത്തിനു വഴങ്ങി അവ യേശുവിനെ ക്രൂശിക്കേണ്ടതിന്നു അവക്കും ഏല്പിച്ചുകൊടുത്തു. (മക്കൊസ് 15:6-15)
യേശു ക്രൂശിനെ ചുമന്നു കൊണ്ടു എബ്രായ ഭാഷയി ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.അവിടെ അവ അവനെയും അവനോടു കൂടെ വേറെ രണ്ടു കള്ളന്മാരെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു. (യോഹന്നാ 19:17-18)ആറാംമണി നേരം മുത ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി. ഹൃദയം പിളരുന്ന ഒരു നിലവിളിയോടുകുടി യേശു പ്രാണനെ വിട്ടു.അപ്പോ ദൈവാലയത്തിന്റെ തിരശ്ശീല മേതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറക പിളന്നു, കല്ലറക തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങ പലതും ഉയിത്തെഴുന്നേറ്റു. (മത്തായി 27:45-53)
              യേശുവിന് കാവല് നിന്നിരുന്ന ശതാധിപനും അവനെ ക്രുശിച്ച പട്ടാളകാരും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന് ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു.
ഗലീലിയില്നിന്ന് യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്തിരുന്നവരുമായ അനേകം സ്ത്രീകള് അകലെ ഇക്കാര്യങ്ങള് നോക്കിക്കൊണ്ടു നിന്നിരുന്നു.
അരിമത്യയിലെ യോസഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാ യോസഫ് വന്നു അവന്റെ ശരീരം എടുത്തു. യോസഫ് പാറയി വെട്ടിയിരുന്ന തന്റെ പുതിയ കല്ലറയി യെഹൂദന്മാ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവഗ്ഗത്തോടുകൂടെ ശീലയി പൊതിഞ്ഞു യേശുവിനെ അവിടെ വെച്ചു.
പാറയില്വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയില് സംസ്കരിച്ചു. കല്ലറയുടെ വാതില്ക്കല് ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവന് പോയി.
ചടങ്ങുക
ക്രൈസ്തവ ദൈവാലയങ്ങളില് ഈ ദിവസം പ്രത്യേക പ്രാത്ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബി ഭാഗങ്ങളുടെ വായനയും ഉണ്ട്. മിക്ക സ്ഥലങ്ങളിലും ഈ ദിവസം ഉപവാസദിനമായി ആചരിക്കുന്ന പതിവുണ്ട്. കുരിശിക്കിടന്നു ദാഹിക്കുന്നു എന്നു വിലപിച്ച യേശുവിനു കയ്പുനീ കുടിക്കാ കൊടുത്തതിന്റെ ഓമയി വിശ്വാസിക കയ്പുനീ രുചിക്കുന്ന ആചാരവുമുണ്ട്. സഭകളുടെ അംഗീകൃത ആചാരമല്ലെങ്കിലും ഫിലിപ്പൈസ് പോലുള്ള രാജ്യങ്ങളിഷം തോറും ചില വിശ്വാസിക ദുഃഖവെള്ളിയാഴ്ച ദിനത്തി പ്രതീതാത്മക കുരിശേറ നടത്താറുണ്ട്.ക്രൈസ്തവ സഭക ദീഘമായ ശുശ്രൂഷയോടു കൂടി ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നു. ദൈവാലയത്തിനു പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങ, കുരിശു കുമ്പിടീ തുടങ്ങിയ ചടങ്ങുകളും നടത്തപ്പെടുന്നു. വിശ്വാസിക ചൊറുക്കാ എന്നു വിളിക്കുന്ന കയ്പ്നീരു കുടിക്കുന്ന പതിവും ഉണ്ട്.
കത്തോലിക്ക സഭയുടെ ആചാരങ്ങളി യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി(Way of the Cross) ഈ ദിവസത്തെ ആചാരങ്ങളി മുഖ്യമായതാണ്. കേരളത്തി തീത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂ, കുരിശുമല തുടങ്ങിയ ഇടങ്ങളി വലിയ കുരിശും ചുമന്നു കാനടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തുന്ന വിശ്വാസികളുടെ നീണ്ട നിര കാണാം.

                സകലമാനവരാശിയുടെയും രക്ഷയ്ക്കായി ക്രിസ്തു കുരിശുമരണം വരിച്ചതിന്റെ ഓര്മ്മ കൊണ്ടാടുന്ന ദുഃഖവെള്ളിയുടെ ശുശ്രൂഷയില് ദുബായ് സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രലില് ആയിരങ്ങള് പങ്കുചേര്ന്നു. പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൌലോസ് ദ്വിതീയന് കാതോലിക്കാ ബാവാ ശുശ്രൂഷയ്ക്ക് മുഖ്യകാര്മികത്വം വഹിച്ചു. രാവിലെ ആരംഭിച്ച ശുശ്രൂഷയില് പ്രദക്ഷിണം, സ്ളീബാ വനന്ദനവ്, കുരിശു കുമ്പിടീല്, കഞ്ഞിനേര്ച്ച എന്നിവ നടന്നു. ഇടവക വികാരി ഫാ. ടി.ജെ. ജോണ്സണ്, സഹവികാരി ഫാ. ലെനി ചാക്കോ, ഫാ. നെല്സണ് ജോണ് എന്നിവര് സഹകാര്മികരായിരുന്നു. പീഢാനുഭവവാര ശുശ്രൂഷയോടനുബന്ധിച്ചുളള കാല്കഴുകല് ശുശ്രൂഷ പരുമല സെമിനാരിയില് നിലയ്ക്കല് ഭദ്രാസനാധിപന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര് നിക്കോദീമോസ് മെത്രാപ്പോലീത്ത നടത്തി .ദുഃഖവെള്ളിയുടെ ശുശ്രൂഷയില് ഐപ്പള്ളൂ ശലേം  സെന്റ്‌ ജോര്ജ്  ഓത്തഡോൿസ്‌  പളളിയി നൂറുകണക്കിന് വിശ്വാസിക  പങ്കെടുത്തു .ഫാദ .ജോസഫ്‌ മാത്യു  തിരു കമ്മങ്ങക്ക് നേതൃത്വം നല്കി .
സ്ലീബാ തോളിന്മേല് താങ്ങി കോട്ടയെ വിട്ടു പുറപ്പെട്ടാന്
നെടുവീര്പ്പൊടു നിലവിളികൂട്ടാന് മേളിച്ചെബ്രായംഗനമാര്
അറിയുന്നോരേവരുമൊന്നിച്ചകലത്തായ് നിന്നാള് ജനനി
ബഹു സങ്കടവും വ്യാകുലവും പൂണ്ടവ പ്രാവുസമം കേണു
എങ്ങെന്മകനെ! വത്സലനേ എങ്ങിവര് നിന്നെ നയിക്കുന്നു
വിദ്വേഷികളുടെ കൈകളില് നീ യെന്തിനു തനിയേയേല്പ്പിച്ചു ?
ഹാ! മകനേ! മമവത്സലനേ! - എന്തു നിനക്കു ഭവിച്ചിന്നാള്
ഞങ്ങള്ക്കായുളവായൊരു നിന് വ്യഥയും താഴ്ചയുമ-തി ധന്യം.. ഹൃദയം നുറുങ്ങുന്ന  ഗാനങ്ങ  പാടികൊണ്ട്  വിശ്വാസിക  പള്ളി പ്രദക്ഷിണത്തി പങ്കെടുത്തു .

                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 





No comments: