കടല്‍ക്കൊലയില്‍
ഐക്യരാഷ്ട്ര സഭ ഇടപെടുന്നു
ഇറ്റാലിയന്‍ നാവികര്‍ രണ്ട് മലയാളി നാവികരെ കടലില്‍ വെടിവച്ചു കൊന്ന കേസില്‍ ഐക്യരാഷ്‌ട്ര സഭയും ഇടപെടുന്നു. ഇന്ന് ഇന്ത്യയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്ന ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭ പ്രസിഡന്‍ഡ് ജോണ്‍ ആഷെ ഇക്കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും ചര്‍ച്ച നടത്തും.
ഇന്നലെ ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി ആഞ്ചലീനോ അല്‍ഫാനോ കേസില്‍ ഇടപെടണമെന്ന് ആവു്യപ്പെട്ട് ഐക്യരാഷ്‌ട്ര സഭയെ സമീപിച്ചിരുന്നു. ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ബാന്‍കി മൂണുമായും ജോണ്‍ ആഷെയുമായും അല്‍ഫാനോ കൂടിക്കാഴ്‌ച നടത്തി. ഇന്ത്യയില്‍ വിചാരണ നീണ്ടു പോകുന്നതില്‍ ഇറ്റലി ഐക്യരാഷ്‌ട്ര സഭയെ പ്രതിഷേധമറിയിച്ചു. നാവികരെ മോചിപ്പിക്കുകയോ വിചാരണ ഇറ്റലിയിലാക്കുകയോ വേണമെന്നാണ് ഇറ്റലിയുടെ ആവശ്യം. ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യം സംസാരിക്കാമെന്ന് ജോണ്‍ ആഷ് ഇറ്റലിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
ഇറ്റാലിയന്‍ ചരക്കു കപ്പലായ എന്റിക ലെക്‌സിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥരായ ലെത്തോറോ മാസിമിലിയാനോ സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് ഇന്ത്യയില്‍ ിചാരണ നേരിടുന്നത്. ഇവരുടെ വെടിയേറ്റ് നീണ്ടകരയില്‍ രണ്ട് മത്സ്യബന്ധന തൊഴിലാളികള്‍ മരിച്ച കേസിലെ വിചാരണയാണ് നടക്കുന്നത്. കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment