Pages

Monday, February 10, 2014

V.M.SUDHEERAN IS KPCC PRESIDENT

വി.എം സുധീരന്‍
കെപിസിസി പ്രസിഡന്റ്‌
Senior Congress leader V.M. Sudheeran has been chosen as the president of the Kerala Pradesh Congress Committee (KPCC). AICC secretary V.D. Satheesan, MLA, has been chosen KPCC vice-president, according to reports from Delhi.Mr.Sudheeran, a former Speaker of the Kerala Assembly, who is known for his clean image, was a Member of Parliament representing Alappuzha, having been elected in 1996, 1998 and 1999. He had represented the Manalur constituency in the State Assembly four times. He had earlier held various posts in the Kerala Students Union (KSU) and Youth Congress.
കോണ്‍ഗ്രസ് നേതാവ് വി. എം സുധീരനെ കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്തു. സംസ്ഥാനനേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഹൈക്കമാന്‍ഡ് ഈ തീരുമാനമെടുത്തത്.നിലവില്‍ എ ഐ സി സി സെക്രട്ടറി സ്ഥാനം വഹിക്കുന്ന വി.ഡി സതീശനെ കെ.പി.സി.സി. വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിയാണ് സതീശന്റെ പേര് ശുപാര്‍ശചെയ്തതെന്ന് സൂചനയുണ്ട്. അധീര്‍ രഞ്ജന്‍ ചൗധരിയെ പശ്ചിമബംഗാള്‍ പി.സി.സി പ്രസിഡന്റായും അശോക് തന്‍വാറിനെ ഹരിയാണ പി.സി.സി പ്രസിഡന്റായും തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
സുധീരന്റെ ക്ലീന്‍ ഇമേജാണ് ഹൈക്കമാന്‍ഡ് മുഖവിലയ്‌ക്കെടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രിയും മുന്‍ കെ പി സി സി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയും ജി. കാര്‍ത്തികേയനെ പ്രസിഡന്റാക്കുന്നതിനെയാണ് പിന്തുണച്ചത്. അക്കാര്യം ഹൈക്കമാന്‍ഡ് തള്ളി. കഴിഞ്ഞദിവസം സുധീരനെ ഹൈക്കമാന്‍ഡ് ന്യൂഡല്‍ഹിയിലേക്ക് വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി ഏല്പിക്കുന്ന ഏതുചുമതലയും ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുമെന്ന് വി.എം. സുധീരന്‍ ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കുകയും ചെയ്തിരുന്നു.പാര്‍ട്ടിഅധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ , പ്രതിരോധമന്ത്രി എ.കെ.ആന്‍റണി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് എന്നിവരുമായാണ് സുധീരന്‍ ചര്‍ച്ചനടത്തിയത്. 

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: